ഇന്ത്യയുടെ ക്ഷണം മാലിദ്വീപ് നിരസിച്ചു!

ന്യൂഡല്‍ഹി: സംയുക്ത നാവികാഭ്യാസത്തില്‍ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം മാലിദ്വീപ് നിരസിച്ചു. അടുത്ത മാസം 6ന് ആരംഭിക്കുന്ന നാവികാഭ്യാസത്തിലെ ക്ഷണം നിരസിച്ചതായി നാവികസേനയുടെ ചീഫ് അഡ്മിറല്‍ സുനില്‍ ലാന്‍ബ അറിയിച്ചു. കാരണങ്ങളൊന്നും മാലിദ്വീപ് വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രാദേശിക സഹകരണം വര്‍ധിപ്പിക്കുക, നിര്‍ണായക സമുദ്ര മേഖലകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് മിലന്‍ സംഘടിപ്പിക്കുന്നത്. മിലനില്‍ പങ്കെടുക്കാന്‍ പതിനാറ് രാജ്യങ്ങള്‍ സമ്മതം പ്രകടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ രണ്ടുവര്‍ഷത്തില്‍ ഒരിക്കലാണ് മിലന്‍ സംഘടിപ്പിക്കുന്നത്. എട്ടുദിവസമാണ് അഭ്യാസം നീണ്ടുനില്‍ക്കുന്നത്.

Read More
Click Here to Follow Us