ഇവർ മടങ്ങിയെത്തിയപ്പോഴാണു മരിച്ചനിലയിൽ കണ്ടത്. സിവിൽ എൻജിനീയറിങ് വകുപ്പ് മേധാവിയും ക്ലാസിലെ ചില കുട്ടികളും ചേർന്നു മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണു കടുംകൈയെന്നു പിതാവ് ചന്ദ്രശേഖർ ആരോപിച്ചു. ക്ലാസിൽനിന്ന് ഒരു മൊബൈൽ ഫോൺ കാണാതായതിനെ തുടർന്നു വിദ്യാർഥികളിൽ ചിലർ മേഘ്നയെ സംശയിച്ചത്രെ.
തുടർന്നു വകുപ്പു മേധാവി വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഈ സംഭവത്തെ തുടർന്നു കൂട്ടുകാർ മേഘ്നയോടെ സംസാരിക്കാൻ തയാറാകാത്തതും നോട്ടുകളും മറ്റും പങ്കുവയ്ക്കാത്തതുമൊക്കെ മാനസികമായി തളർത്തിയിരുന്നതായി ചന്ദ്രശേഖർ പറഞ്ഞു കൂട്ടുകാരുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽനിന്നുപോലും മേഘ്നയെ നീക്കി.
അതേസമയം, മേഘ്നയുടെ മരണത്തിനു പിന്നിൽ റാഗിങ്ങാണെന്ന ആരോപണം കോളജ് പ്രിൻസിപ്പൽ സി.പി.എസ്. പ്രകാശ് നിഷേധിച്ചു. സ്വഭാവത്തിൽ മാറ്റം ശ്രദ്ധയിൽപെട്ടതിനെ തുടർന്നു മേഘ്നയെ ഒരുതവണ കോളജിലെ അധ്യാപകൻ കൗൺസലിങ്ങിനു വിധേയമാക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. രാജരാജേശ്വരി നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.