ബെംഗളൂരു∙ മഹാദായി നദീജല തർക്കം സംബന്ധിച്ചു കർണാടകയുടെയും ഗോവയുടെയും ഹർജികളിന്മേലുള്ള അന്തിമ വാദം സുപ്രീം കോടതിയിലെ ട്രൈബ്യൂണൽ മുൻപാകെ ആരംഭിച്ചു. കേസ് പരിഗണിക്കുന്നത് നാളേക്കു മാറ്റി. അഡ്വ. മോഹൻ കട്ടാർക്കിയാണ് കോടതിയിൽ കർണാടകയ്ക്കായി ഹാജരാകുന്നത്.
മഹാദായി നദിയുടെ ഗതി തിരിച്ചുവിട്ടെന്ന ഗോവയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നു ചൂണ്ടിക്കാട്ടി കർണാടക സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഗോവ ജലവിഭവമന്ത്രി വിനോദ് പാലിയേക്കർ ജനുവരി 13ന് വടക്കൻ കർണാടകയിൽ നടത്തിയ സന്ദർശനത്തെ തുടർന്നാണ് ഇവിടെ ട്രൈബ്യൂണൽ നിർദേശം ലംഘിച്ച് കലസ, ഭണ്ഡൂരി കനാലുകളുടെ നിർമാണം നടക്കുകയാണെന്ന ആരോപണം ഉയർത്തിയത്.
മഹാദായി നദിയിൽ നിന്നു കലസ, ഭണ്ഡൂരി കനാലുകളിലൂടെ മാലപ്രഭ ഡാമിലേക്ക് വർഷം 7.56 ടിഎംസി അടി ജലം ഗോവ വിട്ടുനൽകണമെന്ന് ആവശ്യം ഉന്നയിച്ച് ബെളഗാവി, ധാർവാഡ്, ബാഗൽക്കോട്ട്, ഗദഗ് ജില്ലകളിലെ കർഷകർ കഴിഞ്ഞ മൂന്നു വർഷത്തോളമായി സമര രംഗത്തുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.