മൈസൂരു∙ നാഗർഹോളെ വന്യജീവി സങ്കേതത്തിൽ തീപിടിത്തം. ഹുൻസൂർ-ഗോണികൊപ്പ റോഡിലെ അഞ്ചുകാർ ചെക്ക്പോസ്റ്റിന് സമീപത്താണ് ഇന്നലെ ഉച്ചയ്ക്ക് തീപടർന്നത്. പത്ത് ഏക്കർ വനഭൂമി പൂർണമായി കത്തിനശിച്ചു. അഞ്ച് അഗ്‌നിശമന യൂണിറ്റുകളെത്തിയാണ് തീയണച്ചത്. ചൂട് കൂടിയതോടെ ബന്ദിപ്പൂർ, നാഗർഹോളെ വനമേഖല കാട്ടുതീ ഭീഷണിയിലാണ്. വനംവകുപ്പ് ജീവനക്കാർ വിവിധ റേഞ്ചുകളിൽ ഫയർബ്രേക്കറുകൾ സ്ഥാപിക്കുന്നതിന്റെ പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്.
Read MoreDay: 5 February 2018
മാതാ അമൃതാനന്ദമയി 24നും 25നും ബെംഗളൂരുവിൽ.
ബെംഗളൂരു ∙ മാതാ അമൃതാനന്ദമയി 24നും 25നും ബെംഗളൂരുവിൽ. 20നും 21നും മംഗളൂരുവിൽ ദർശന പരിപാടികളിൽ പങ്കെടുത്തശേഷമായിരിക്കും ബെംഗളൂരുവിലെത്തുന്നത്. മംഗളൂരുവിൽ ബോലൂർ സുൽത്താൻ ബത്തേരി റോഡിലും ബെംഗളൂരുവിൽ ഉള്ളാള ഉപനഗര ജ്ഞാനഭാരതി സെക്കൻഡ് സ്റ്റേജിലുമുള്ള ബ്രഹ്മസ്ഥാനങ്ങളിൽ വാർഷിക മഹോൽസവം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണു സന്ദർശനമെന്നു ഭാരവാഹികൾ അറിയിച്ചു. സന്ദർശന ദിവസങ്ങളിൽ രാവലെ 7.30നു രാഹുദോഷ, ശനിദോഷ നിവാരണ പൂജകൾ നടക്കും. തുടർന്നു 10.30 മുതൽ ഭജന, സത്സംഗം, ധ്യാനം, ദർശനം. രാവിലെ 6.30 മുതൽ 11 വരെ സത്സംഗ വേദിയുടെ കവാടത്തിൽത്തന്നെ സൗജന്യ ദർശനത്തിനായുള്ള ടോക്കൺ…
Read More“കടലില്‍ കുളിക്കുന്നവന് മരുഭൂമി പോലീസിന്റെ യാത്ര വിലക്ക്”;കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്ക്ക് ദുബായില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി.
ദുബായ്: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്ക്ക് ദുബായില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ബിനോയ്‌ക്കെതിരെ പരാതി ഉന്നയിച്ച ജാസ് ടൂറിസത്തിന്റെ പരാതിയില്‍ എടുത്ത കേസിലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് ഏര്‍പ്പെടുത്തിയതോടെ ബിനോയ്ക്ക് നാട്ടിലേക്ക് മടങ്ങാനാകില്ല. ബിനോയ്ക്ക് ദുബായില്‍ വിലക്കില്ലെന്ന് നേരത്തേ കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് ബിനോയ്‌ക്കെതിരെ ജാസ് ടൂറിസം കമ്പനി ഉടമ അല്‍ മര്‍സൂഖി ദുബായ് പൊലീസില്‍ പരാതി നല്‍കിയത്. ബിനോയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച യുഎഇ പൗരന്‍ ഇന്ന് തിരുവനന്തപുരത്ത് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം…
Read Moreശ്രാവണബെലഗോളയിലെ മഹാമസ്തകാഭിഷേക ചടങ്ങുകളുടെ ഉദ്ഘാടനം ഏഴിനു രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിർവഹിക്കും.
ഹാസൻ∙ ശ്രാവണബെലഗോളയിലെ മഹാമസ്തകാഭിഷേക ചടങ്ങുകളുടെ ഉദ്ഘാടനം ഏഴിനു രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിർവഹിക്കും. ആറിനു വൈകിട്ട് മൈസൂരുവിലെത്തുന്ന രാഷ്ട്രപതി ഏഴിനു രാവിലെ ഒൻപതിന് ഹെലികോപ്റ്റർ മുഖേന ശ്രാവണബെലഗോളയിലെത്തും. തുടർന്ന് വിന്ധ്യാഗിരി മലയിൽ സ്ഥിതി ചെയ്യുന്ന ബാഹുബലി പ്രതിമയുടെ താഴെ നടക്കുന്ന പൂജാകർമങ്ങളിൽ പങ്കെടുക്കും. മഹാമസ്തകാഭിഷേക ചടങ്ങുകൾ 17 മുതൽ 25 വരെയാണെങ്കിലും ഇതിന് മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി. ചടങ്ങിനെത്തുന്ന വിശ്വാസികൾക്കായി 10 പാർക്കിങ് കേന്ദ്രങ്ങൾ മലയടിവാരത്ത് ഒരുക്കിയിട്ടുണ്ട്. അഭിഷേക ചടങ്ങ് നടക്കുന്ന 20 ദിവസവും അന്നദാനത്തിനുള്ള സജ്ജീകരണങ്ങളും പൂർത്തിയായി. പ്രതിദിനം ഒരു ലക്ഷം…
Read Moreയാത്രക്കാരുടെ എണ്ണത്തിൽ റെക്കാർഡ്;നഷ്ടത്തിലും;ഏഴാം വർഷത്തിലും നഷ്ടത്തിന്റെ ആഴം വർദ്ധിപ്പിച്ച് നമ്മ മെട്രോ.
ബെംഗളൂരു: നമ്മ മെട്രോയിൽ യാത്രക്കാരുടെ എണ്ണം വർധിച്ചപ്പോഴും ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിന്റെ (ബിഎംആർസിഎൽ) നഷ്ടം വർധിക്കുന്നു. 2016-17 സാമ്പത്തിക വർഷം 41.66 കോടിരൂപയാണ് ബിഎംആർസിഎല്ലിന്റെ നഷ്ടം. യാത്രക്കാരുടെ എണ്ണം നാല് ലക്ഷമായി വർധിച്ചപ്പോഴും പ്രവർത്തന ചെലവും വായ്പ തിരിച്ചടവുമാണ് നഷ്ടം പെരുകാൻ കാരണമായത്. ടിക്കറ്റ് വരുമാനത്തിൽ നിന്ന് പ്രതിദിനം ഒരു കോടിരൂപയാണ് ലഭിക്കുന്നത.് ശരാശരി 30 കോടിരൂപയാണ് പ്രതിമാസ വരുമാനം . ഇതിൽ 21 കോടിരൂപയാണ് മെട്രോയുടെ പ്രതിമാസ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നത്. വൈദ്യുതി, കോച്ചുകളുടെ സുരക്ഷ, ജീവനക്കാരുടെ വേതനം എന്നിവയ്ക്കായാണ് ഇതിലധികവും…
Read Moreമൃതദേഹവും വലിച്ച് ബസ്സ് യാത്ര ചെയ്തത് 70 കിലോമീറ്റർ! കർണാടക ആർ.ടി.സി ഡ്രൈവർ അറസ്റ്റിൽ.
ബെംഗളൂരു : ബസിനടിയിൽ കുടുങ്ങിയ മൃതദേഹവുമായി 70 കിലോമീറ്റർ സഞ്ചരിച്ച കർണാടക ആർടിസി ബസിന്റെ ഡ്രൈവർ അറസ്റ്റിൽ. തമിഴ്നാട്ടിലെ കൂനൂരിൽനിന്നു ബെംഗളൂരുവിലേക്കു വരികയായിരുന്ന നോൺ എസി സ്ലീപ്പർ ബസിന്റെ അടിയിലാണ് മൃതദേഹം കുടുങ്ങിയത്. മൈസൂരു–മണ്ഡ്യ വഴിയുള്ള ബസ് ചന്നപട്ടണയിൽ എത്തിയപ്പോൾ ബസിനടിയിൽനിന്നു വലിയ ശബ്ദം കേട്ടിരുന്നുവെന്നു ഡ്രൈവർ പറഞ്ഞു. എന്നാൽ കല്ല് അടിച്ചതാണെന്ന ധാരണയിൽ ബസ് നിർത്തി പരിശോധിക്കാതെ യാത്ര തുടരുകയായിരുന്നു. പുലർച്ചെ രണ്ടരയോടെയാണ് ബസ് ബെംഗളൂരുവിൽ എത്തിയത്. ബസ് ആദ്യം സാറ്റലൈറ്റ് ബസ് സ്റ്റാൻഡിലും പിന്നീട് മജസ്റ്റിക്കിലും എത്തിയ ശേഷമാണ് ശാന്തിനഗർ സ്റ്റാൻഡിൽ…
Read Moreഓടിക്കൊണ്ടിരുന്ന മിനി ബസിന് തീപിടിച്ചു; വിനോദയാത്രാ സംഘത്തിലെ സ്കൂൾ കുട്ടികൾ അൽഭുതകരമായി രക്ഷപ്പെട്ടു.
ബെംഗളൂരു : ഹൊസ്പേട്ടിൽ സ്കൂൾ കുട്ടികൾ വിനോദയാത്ര ചെയ്ത മിനിബസിന് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു. 39 കുട്ടികൾ ഉൾപ്പെടെ ബസിൽ ഉണ്ടായിരുന്നവർ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ബാഗൽക്കോട്ട് ഇൽകാൽ സർക്കാർ സ്കൂളിലെ കുട്ടികളെയും അധ്യാപകർ ഉൾപ്പെടെ അഞ്ചുപേരെയും പുറത്തിറക്കിയപ്പോഴേക്കും ബസ് പൂർണമായി അഗ്നിക്കിരയായി. ഭക്ഷണം പാകംചെയ്യാൻ കരുതിയിരുന്ന പാചകവാതക സിലിണ്ടർ പൊട്ടിത്തെറിക്കാത്തതു ദുരന്തം ഒഴിവാക്കിയതായി പൊലീസ് പറഞ്ഞു. ഹംപിയിലേക്കു പോകുന്നതിനിടെ വെള്ളിയാഴ്ച രാത്രി ഔട്ടർറിങ് റോഡിലായിരുന്നു അപകടം. ബസിന്റെ പിൻഭാഗത്തു തീപിടിച്ചതു കണ്ട മറ്റൊരു വാഹനയാത്രികൻ ഉടൻ വിവരമറിയിക്കുകയും ബസ് നിർത്തിക്കുകയുമായിയിരുന്നു. വിദ്യാർഥികളുടെ ബാഗുകൾ ഉൾപ്പെടെ ബസിലുണ്ടായിരുന്ന…
Read Moreനിറം മങ്ങിയ ഗോവയെ സമനിലയിൽ പിടിച്ചു നോർത്തീസ്റ്റ്…
ഗോവയുടെ ഹോം ഗ്രൗണ്ടിൽ നടന്ന ആവേശം നിറഞ്ഞ മത്സരത്തിൽ നിശ്ചിത സമയത്തിൽ ഗോവയും നോർത്തീസ്റ്റും ഓരോ പോയിന്റ് വീതം പങ്കിട്ടു പിരിഞ്ഞു. ഒമ്പതാം സ്ഥാനത്താണെങ്കിലും ഗോവയെ പൂട്ടാനുള്ളത് തങ്ങളുടെ കയ്യിൽ ഉണ്ടെന്ന് വീണ്ടും തെളിയിച്ച നോർതേയ്സ്റ്റ്, ഗോവ അടിച്ചപ്പോളൊക്കെ തിരിച്ചടിച്ചു രണ്ടേ രണ്ടിന് സമനില പിടിക്കുകയായിരുന്നു. ഗോവ ക്വാളിറ്റി ഉള്ള ഫോറിൻ പ്ലയേഴ്‌സിനെ മുൻനിർത്തി കളിച്ചപ്പോൾ നോർത്തീസ്റ്റിനു വേണ്ടി തിളങ്ങിയതു അധികവും ഇന്ത്യൻ ടാലെന്റ്സ് ആയിരുന്നു. തുടരെ സ്വന്തം ഹാഫിൽ വച്ച് ബോൾ നഷ്ടപ്പെടുത്തി ടൂർണമെന്റിലെ ഏറ്റവും മോശം ഡിഫെൻസിവ് യൂണിറ്റ് തങ്ങളുടെ തന്നെ ആണെന്ന് ഉറപ്പിക്കുന്ന പ്രകടനം ഗോവ പുറത്തെടുത്തപ്പോൾ, നോർതേയ്സ്റ്റിനു…
Read More