നിരവധി പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ച ഫ്രീഡം പാർക്ക് വിനോദ സഞ്ചാര കേന്ദ്രമാക്കാൻ സർക്കാർ; ഇതിനെതിരെ പ്രതിഷേധിക്കാൻ രാഷ്ട്രീയ പാർട്ടികൾ.

ബെംഗളൂരു : നൂറുകണക്കിനു സമരങ്ങൾക്കു സാക്ഷ്യം വഹിച്ച ബെംഗളൂരു ഫ്രീഡം പാർക്ക് ടൂറിസം കേന്ദ്രമാക്കാൻ നീക്കം. ബെംഗളൂരു മഹാനഗരസഭയുടെ (ബിബിഎംപി) അധീനതയിലുള്ള പാർക്ക് വിനോദസഞ്ചാരവകുപ്പിനു കൈമാറും. ഇന്നു ചേരുന്ന കൗൺസിൽ യോഗത്തിന്റെ അംഗീകാരം ലഭിച്ചാൽ ഇവിടം ടൂറിസം മേഖലയാക്കുന്നതിനുള്ള നടപടികളുമായി വിനോദസഞ്ചാരവകുപ്പിനു മുന്നോട്ടു പോകാനാകും.

പാർക്കിനെ നഗരത്തിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നു ടൂറിസം മന്ത്രി പ്രിയങ്ക് ഖർഗെ പറഞ്ഞു. പാർക്കിലെ ആംഫി തിയറ്ററും വാച്ച് ടവറും ആർട് ഗാലറിയുമെല്ലാം വളരെ ആകർഷകമാണ്. അതേസമയം രാഷ്ട്രീയ, സംഘടനാ ഭേദമന്യേ പ്രതിഷേധങ്ങൾ നടത്താനുള്ള പൊതുവേദിയായ പാർക്ക് കൈമാറാനുള്ള നീക്കത്തിൽ പ്രതിഷേധവും ഉയർന്നു. സ്വാതന്ത്ര്യ സമരകാലം മുതൽ ബെംഗളൂരുവിൽ പ്രതിഷേധങ്ങളുടെ ശ്രദ്ധാകേന്ദ്രമായ പാർക്ക് വാണിജ്യവൽക്കരിക്കാനുള്ള നീക്കമാണു നടക്കുന്നതെന്നു സിപിഎം ആരോപിച്ചു.

  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തീർന്നു! കോഗ്നിസന്റിനെ വെട്ടിമാറ്റി നാസ്ഡാക്-100; ഐടി ഭീമന് സംഭവിച്ചതെന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
[masterslider id="10"]

Related posts