ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ആം ആത്മി പാര്‍ട്ടിയും രംഗത്ത്.

ബെംഗളൂരു : കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആംആദ്മി പാർട്ടി സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പ്രസിദ്ധീകരിച്ചു. 18 സ്ഥാനാർഥികളാണ് പട്ടികയിലുള്ളത്. പാർട്ടി സംസ്ഥാന കൺവീനർ പൃഥ്വി റെഡ്ഡി സർവജ്ഞനഗറിൽ മൽസരിക്കും.

റിട്ട.ഐഎഎസ് ഓഫിസർ രേണുകാ വിശ്വനാഥൻ (ശാന്തിനഗർ) മുൻമുഖ്യമന്ത്രി ദേവരാജ് അർസിന്റെ കൊച്ചുമകൻ ലിംഗരാജ് അർസ് ( കെആർപുരം), മോഹൻ ദാസരി ( സിവിരാമൻ നഗർ), എസ്.ജി. സീതാറാം (ബസവനഗുഡി), എം.സി. അബ്ബാസ് (ബിടിഎം ലേഒൗട്ട്), രാഘവേന്ദ്ര താനെ (ഹെബ്ബാൾ), ആർ.സിദ്ധഗംഗയ്യ (പുലികേശി നഗർ), ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ നേതാവ് അയൂബ് ഖാൻ ( ശിവജി നഗർ) എന്നിവരാണ് ബെംഗളൂരു മഹാനഗരസഭാ (ബിബിഎംപി) പരിധിയിലെ മണ്ഡലങ്ങളിൽ മൽസരിക്കുന്നത്.

ദീപക് മാലേഗർ (ബസവകല്യാൺ), മാളവിക ഗുബ്ബിവാണി (ചാമരാജ), കെ.എൽ. രാഘവേന്ദ്ര (ദാവനഗെരെ സൗത്ത്), സന്തോഷ് നരഗുണ്ട് (ഹുബ്ബള്ളി-ധാർവാഡ് സെൻട്രൽ), ബാലാസാഹേബ് റാവു (കഗ്‍വാഡ്), ആനന്ദ് ഹംപനവർ (കിട്ടൂർ), ചന്ദ്രകാന്ത് രേവങ്കർ (ശിക്കാരിപുര), രവി കുമാർ (ഭദ്രാവതി), ശരണപ്പ (ഗംഗാവതി) എന്നിവരാണ് മറ്റു സ്ഥാനാർഥികൾ.

രാജ്യത്തെ ഏറ്റവും അഴിമതി സംസ്ഥാനമാണ് കർണാടക. ഈ സംസ്കാരം മാറ്റുകയാണ് ലക്ഷ്യമെന്ന് ആം ആദ്മി ജനറൽ സെക്രട്ടറി പങ്കജ് ഗുപ്ത പറഞ്ഞു. കർഷക ആത്മഹത്യകളിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കർണാടക. മാറിമാറി വരുന്ന സർക്കാരുകൾ ജനങ്ങൾക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. രാജ്യസഭാംഗമായ സഞ്ജയ് സിങ്, പൃഥ്വി റെഡ്ഡി തുടങ്ങിയവരും പ്രസംഗിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us