അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടിപ്പ് പെരുകുന്നു

ബെംഗളൂരു ∙ നഗരത്തിൽ ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു പണം തട്ടുന്ന സംഭവങ്ങൾ പെരുകുന്നു. സൈബർ ക്രൈം പൊലീസിന്റെ കണക്കനുസരിച്ച് ഈ മാസം ഒന്നിനും രണ്ടിനുമിടയിൽ ബെംഗളൂരുവിൽ 22 ബാങ്ക് അക്കൗണ്ടാണു ഹാക്ക് ചെയ്യപ്പെട്ടത്. ഇതുവഴി 5.3 ലക്ഷം രൂപ ഇടപാടുകാർക്കു നഷ്ടപ്പെട്ടു.

ശമ്പളം വരുന്ന സമയമായതിനാൽ എല്ലാ മാസത്തിലെയും ആദ്യ ദിവസങ്ങളിലാണ് ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ കൂടുതൽ. ഹാക്കർമാരിലേറെയും ജാർഖണ്ഡ് കേന്ദ്രീകരിച്ചാണു പ്രവർത്തിക്കുന്നതെന്നാണു സൂചന. ബാങ്ക് എക്സിക്യൂട്ടീവ് എന്ന പേരിൽ വിളിക്കുന്നവരിലൂടെയാണ് അക്കൗണ്ട് വിവരങ്ങൾ കൂടുതലും ചോർത്തപ്പെട്ടത്. ഒട്ടേറെ പോയിന്റുകൾ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന വാഗ്ദാനത്തിൽ മയങ്ങി ഒറ്റത്തവണ പാസ്‌വേഡ‍് പറഞ്ഞു കൊടുത്തവരുമുണ്ട്. തട്ടിപ്പിന് ഇരയായവരിൽ ഡോക്ടർമാർ, എൻജിനീയർമാർ എന്നിവരുമുണ്ടെന്നു പൊലീസ് പറഞ്ഞു.

  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts