ബെംഗളൂരു : ഇന്ദിരകന്റീനുകളിലെ ഭക്ഷണത്തിന്റെ അളവ് കുറവാണെന്ന പരാതിക്ക് പരിഹാരമാവുന്നു. ഫെബ്രുവരി ഒന്നു മുതൽ കൂടുതൽ അളവിൽ ഭക്ഷണം നൽകാനുള്ള ക്രമീകരണങ്ങൾക്കുള്ള ഒരുക്കത്തിലാണ് ബിബിഎംപി.
എന്നാൽ, വിലയിൽ മാറ്റമുണ്ടാകില്ല. ഇഡ്ഡലി, പുളിയോഗരെ, കാരാബാത്ത്, പൊങ്കൽ, കിച്ചടി, വാംഗി ബാത്ത്, ചൗ-ചൗ ബാത്ത് എന്നിവയുടെ അളവിലാണു വ്യത്യാസം വരിക. നിലവിൽ 150 ഗ്രാം വീതമുള്ള ഇഡ്ഡലി 225 ഗ്രാം ആയും 200 ഗ്രാമുള്ള കാരാബാത്ത് 300 ഗ്രാമായും വർധിപ്പിക്കാനാണു പദ്ധതി. പ്രഭാതഭക്ഷണത്തിന് അഞ്ചു രൂപയും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും 10 രൂപയുമാണ് ഇന്ദിരാ കന്റീനുകളിലെ നിരക്ക്.