അങ്ങനെ ബന്ദ് നടത്തി പൊടിയും തട്ടി പോകേണ്ട ! സർക്കാരിനും കന്നഡ സംഘടനകൾക്കും നോട്ടീസ് അയച്ച് ഹൈക്കോടതി.

ബെംഗളൂരു : അടുത്തമാസം നാലിന് ആഹ്വാനം ചെയ്ത ബെംഗളൂരു ബന്ദിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ കർണാടക ഹൈക്കോടതി സർക്കാരിനും കന്നഡ അനുകൂല സംഘടനയ്ക്കും അടിയന്തര നോട്ടിസ് അയച്ചു. ബന്ദും പണിമുടക്കും ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ശ്രദ്ധ പേരന്റ്സ് അസോസിയേഷനാണ് ഹർജി സമർപ്പിച്ചത്.

ബന്ദ് ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് നിർദേശിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. തുടർന്നാണ് ചീഫ് സെക്രട്ടറിക്കും ബന്ദിന് ആഹ്വാനം ചെയ്ത കന്നഡ ചലുവലി വട്ടാൽ പക്ഷയ്ക്കും ആക്ടിങ് ചീഫ് ജസ്റ്റിസ് എച്ച്.ജി.രമേഷ്, ജസ്റ്റിസ് പി.എസ്.ദിനേഷ്കുമാർ എന്നിവരുടെ ബെഞ്ച് നോട്ടിസ് അയച്ചത്.

  വാട്സാപ്പിലെ കല്യാണക്കുറി തുറന്നത് വിനയായി; ന​ഗരത്തിൽ വ്യാപാരിക്ക് നഷ്ടമായത് 5 ലക്ഷം രൂപ!

ബെംഗളൂരു ബന്ദ്: സർക്കാരിനും കന്നഡ സംഘടനകൾക്കും ഹൈക്കോടതി നോട്ടിസ്കേസ് അടുത്തമാസം രണ്ടിനു വീണ്ടും പരിഗണിക്കും. ഗോവയുമായുള്ള മഹാദായി നദീജല പ്രശ്നം പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണം എന്നാവശ്യപ്പെട്ടാണ് അദ്ദേഹം ബെംഗളൂരുവിൽ എത്തുന്ന ഫെബ്രുവരി നാലിനു ബന്ദിന് ആഹ്വാനം ചെയ്തത്. ഇതേ പ്രശ്നത്തിൽ ഈ മാസം 25നു കർണാടക ബന്ദും ആചരിച്ചിരുന്നു.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയ്ക്ക് 94-ാം ജന്മദിനം; ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
[masterslider id="10"]

Related posts