സ്വകാര്യകമ്പനികള്‍ക്കെതിരായ മല്‍സരം കടുപ്പിക്കാന്‍ ബിഎസ്എന്‍എല്‍ കച്ചമുറുക്കുന്നു. ഇതിന്റെ ഭാഗമായി കൂടുതല്‍ ആകര്‍ഷകമായ പുതിയ മൂന്നു ഓഫറുകള്‍ ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നു. 333 രൂപ മുടക്കിയാല്‍ 90 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാനാകും. ഇതില്‍ പ്രതിദിനം മൂന്നു ജിബി ഡാറ്റ മികച്ച സ്‌പീഡില്‍ ഉപയോഗിക്കാം. മൂന്നു ജിബി കഴിഞ്ഞാല്‍ ഡൗണ്‍ലോഡ് വേഗത കുറയും. മൂന്നു ജിബിക്ക് ശേഷം 80 കെബിപിഎസ് ആയിരിക്കും ഡൗണ്‍ലോഡ് വേഗത. ട്രിപ്പിള്‍ ഏയ്‌സ് എന്നാണ് ഈ ഓഫറിന്റെ പേര്. അണ്‍ലിമിറ്റഡ് കോളും ഡാറ്റയും ലഭ്യമാകുന്ന ദില്‍ ഖോല്‍ കെ ബോല്‍ എന്ന ഓഫര്‍…
Read MoreYear: 2017
നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം.
തിരുവനന്തപുരം: വിവാദങ്ങളില്‍ സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നതിനിടെ നിയമസഭയുടെ സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനം തുടങ്ങി. പ്രതിപക്ഷ ബഹളത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. മന്ത്രി എം എം മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് സഭയിലെത്തിയത്. ചോദ്യോത്തരവേള തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചു. ചോദ്യോത്തരവേള നിര്‍ത്തി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിവാദപരമ്പരകളില്‍ മുങ്ങിയ സര്‍ക്കാര്‍, ആക്രമിക്കാന്‍ ഒരുപാട് വിഷയങ്ങളുമായി പ്രതിപക്ഷം. ഇനി പോരാട്ടം സഭക്കുള്ളില്‍. സെന്‍കുമാര്‍ കേസില്‍ ഏറ്റ കനത്ത തിരിച്ചടിയില്‍ മുഖ്യമന്ത്രിയെ തന്നെ പ്രതിപക്ഷം ലക്ഷ്യമിടും. കഴിഞ്ഞ സഭാ സമ്മേളനത്തില്‍ നിരവധി തവണ പിണറായി സെന്‍കുമാറിനെ…
Read Moreരാജ് കുമാറിനെ ആദരിച്ചു കൊണ്ട് അദ്ധേഹത്തിന്റെ പിറന്നാളില്‍ ഗൂഗിള്‍ ദൂഡില്‍
കര്‍ണാടകയിലെ ഏറ്റവും ആരാധകരുള്ള സിനിമാ നടന്‍ ,ഗായകന്‍ കന്നഡികരുടെ വികാരമാണ് അവര്‍ “അന്നവരു” എന്ന് സ്നേഹത്തോടെ വിളിക്കുന്ന ഡോ: രാജ് കുമാര്‍.അദ്ധേഹത്തിന്റെ 88 ജന്മദിനത്തില്‍ ദൂഡില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് ഗൂഗിള്‍ അദ്ധേഹത്തെ ആദരിക്കുന്നത്. 1929ഏപ്രില്‍ 24 നു മദ്രാസ് പ്രസിഡന്‍സിയില്‍,(ഇപ്പോള്‍ ഈറോഡ് ജില്ലയില്‍) ആണ് “സിങ്ങനല്ലൂര് പുട്ടസ്വമി മുതുരാജു ” എന്നാ രാജ് കുമാര്‍ ജനിച്ചത്.നൂറുകണക്കിന് കന്നഡ സിനിമകളില്‍ അഭിനയിച്ച അദ്ദേഹം ഒരു നല്ല ഗായകന്‍ കൂടി ആയിരുന്നു,നല്ല പിന്നണി ഗായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അദ്ധേഹത്തിന്റെ ഗജനൂരില്‍ ഉള്ള ഫാം ഹൌസില്‍ നിന്നും…
Read Moreഅടികിട്ടി തിരിഞ്ഞ് സര്‍ക്കാര്‍;അവസാനം സുപ്രീം കോടതിയുടെ പ്രഹരം;സെന്‍ കുമാറിനെ തിരിച്ചെടുക്കണം.
തിരുവനന്തപുരം: ടി പി സെൻകുമാറിനെ പൊലീസ് മേധാവിയായി വീണ്ടും നിയമിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടതോടെ പ്രത്യക്ഷത്തിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ്. കാരണം പിണറായി വിജയന്റെ പിടിവാശി തന്നെയാണ് ഡിജിപി സ്ഥാനത്തു നിന്നും സെൻകുമാറിനെ മാറ്റി ലോകനാഥ് ബെഹ്‌റയെ കൊണ്ടുവന്നതിന് പിന്നിൽ. ഇത് സംബന്ധിച്ച വിവാദങ്ങൾ ഉണ്ടായപ്പോൾ പല വിധത്തിൽ പ്രതിരോധിക്കാൻ നേരിട്ടിറങ്ങിയത് സെൻകുമാർ തന്നെയായിരുന്നു. ടി പി വധക്കേസിലെ അടക്കം ഇടപെടലുകളാണ് സെൻകുമാറിനെ മാറ്റി നിർത്താൻ ഇടതു സർക്കാറിനെ പ്രേരിപ്പിച്ചത്. ആഭ്യന്തര മന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ കൈക്കൊണ്ട…
Read Moreമൂന്നാറില്‍ ജാഗ്രതക്കുറവുണ്ടായി;മുഖ്യമന്ത്രി.
കോട്ടയം: മൂന്നാറില്‍ കയ്യേറ്റ ഭൂമിലെ കുരിശ് പൊളിച്ച റവന്യു വകുപ്പ് നടപടിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. കുരിശ് പൊളിക്കുന്ന സര്‍ക്കാറെന്ന പ്രതീതിയാണ് റവന്യു വകുപ്പിന്റെ നടപടി ഉണ്ടാക്കിയത്. അസംതൃപ്തി പരസ്യമായി പറഞ്ഞ മുഖ്യമന്ത്രി ഇവിടെ ഒരു സര്‍ക്കാറുണ്ടെന്നും റവന്യു ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ചു. ഇടുക്കി പാപ്പാത്തി ചോലയില്‍ സ്ഥാപിച്ച വന്പന്‍ കുരിശ് നീക്കം ചെയ്തത് വന്‍ നേട്ടമായി റവന്യു മന്ത്രിയും വകുപ്പും കണക്കാക്കുന്‌പോഴാണ് നടപടിക്കെതിരെ മുഖ്യമന്ത്രി പരസ്യമായി ആഞ്ഞടിച്ചത് .. ഭീമന്‍ കുരിശ് നീക്കം ചെയ്യും മുന്‍പ് ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കിയിരുന്നു . നടപടി റവന്യു…
Read Moreകട്ടപ്പയോട് ഉള്ള പ്രശ്നം ബാഹുബലിയോടു കാണിക്കരുത്;അപേക്ഷയുമായി രാജമൌലി കന്നഡസിനിമ പ്രേക്ഷകരുടെ മുന്നില്‍
കര്‍ണാടകയില്‍ ബാഹുബലി റിലീസ് ചെയ്യുമോ എന്ന അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴാണ് ,വിഷയം ഒന്ന് തണുപ്പിക്കുന്നതിനായി സംവിധായകനായ രാജമൌലി തന്നെ വിശദീകരണവുമായി മുന്നോട്ട് വന്നിരിക്കുന്നത്,തന്റെ ഫേസ്ബുക്ക് പേജില്‍ കന്നടയില്‍ സംസാരിക്കുന്ന ഒരു വീഡിയോ ആണ് അദ്ദേഹം പുറത്തു വിട്ടിട്ടുള്ളത്.വീഡിയോ യും അതിന്റെ മലയാള പരിഭാഷയും താഴെ കൊടുകുന്നു. “എല്ലാവര്ക്കും നമസ്ക്കാരം എനിക്ക് കന്നഡ ശരിക്ക് അറിയില്ല,എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം.സത്യരാജുമായി മായി ബന്ധപ്പെട്ട വിവാദത്തില്‍ ഞാനും എന്റെ നിര്‍മാതാക്കളും ഒരു ക്ലാരിഫിക്കേഷന്‍ നല്‍കാന്‍ ആഗ്രഹിക്കുന്നു.കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം ചെയ്ത കമന്റ് നിങ്ങള്‍ അനേകരുടെ മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ട് .…
Read Moreബിസിനെസ്സിന്റെ മറവില്‍ മതപ്രചരണവും നടത്തുന്ന ജ്വല്ലറി ഉടമ? തങ്ങളുടെ സ്ഥാപനത്തിലെ തൊഴിലാളികളെ ധ്യാനത്തിന് പറഞ്ഞയക്കാറുണ്ട് എന്ന് തുറന്നു പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
മതേതരത്വത്തിന് പ്രസിദ്ധമായ കേരളത്തില്‍ ആരും സ്വന്തം സ്ഥാപനങ്ങളില്‍ മതമോ ജാതിയോ നോക്കിയല്ല തൊഴിലാളികളെ എടുക്കാറുള്ളത് എന്നാണ് പൊതുവേ വിലയിരുത്തല്‍,മാത്രമല്ല തന്റെ തൊഴിലാളികളുടെ വിശ്വാസ പ്രമാണങ്ങളില്‍ സാധാരണ ഗതിയില്‍ ആരും കൈകടത്താറുമില്ല.എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ യില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ഇത്തരം വിശ്വാസങ്ങളെ എല്ലാം പോളിച്ചെഴുതുന്നതാണ്. തന്‍റെ സ്ഥാപനങ്ങളിലെ പത്തും പതിനഞ്ചു തൊഴിലാളികളെ എല്ലാ ആഴ്ചയും ധ്യാനത്തിന് പറഞ്ഞുവിടാറുണ്ട് എന്നാണ് ഒരു വലിയ സ്ഥാപനത്തിന്റെ ഉടമയുടെ ഭാര്യ ഒരു ക്രിസ്തീയ ധ്യാന ഗുരുവിന്റെ മുന്‍പില്‍ അവകാശപ്പെടുന്നത് .വീഡിയോ യിലെ സംഭാഷണങ്ങള്‍ താഴെ കൊടുക്കുന്നു.…
Read Moreമൂന്നാറിലെ പപ്പാത്തിച്ചോലയിൽ റവന്യൂ ഭൂമി കൈയേറി നിർമ്മിച്ച കുരിശ് പൊളിച്ചുമാറ്റി
ഇടുക്കി: മൂന്നാറിലെ പപ്പാത്തിച്ചോലയിൽ റവന്യൂ ഭൂമി കൈയേറി നിർമ്മിച്ച കുരിശ് പൊളിച്ചുമാറ്റി. ദേവികുളം തഹസിൽദാറുടെ നേതൃത്വത്തിലാണ് പൊളിച്ചുമാറ്റല്‍ നടന്നത്. സ്ഥലത്തേക്ക് പോകുന്നവഴിയിൽ വാഹനങ്ങൾ നിർത്തിയിട്ട് പ്രദേശവാസികൾ വഴിതടഞ്ഞിരുന്നു എന്നാല്‍ പോലീസ് സഹായത്തോടെ ഇത് റനവ്യു സംഘം മറികടന്നു. വാഹനങ്ങൾ ജെസിബി ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ മാറ്റിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പപ്പാത്തി ചോലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
Read Moreപരാതിപ്പെടേണ്ട പോലീസ് സ്റ്റേഷൻ ഏതാണെനറിയില്ലേ? മൊബൈൽ,ലാപ്ടോപ്പ് തുടങ്ങിയവ കളഞ്ഞു പോയാൽ എങ്ങനെ പരാതിപ്പെടണം? രാത്രി യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ സുരക്ഷക്ക് എന്തു ചെയ്യും? എല്ലാ അത്യാവശ്യങ്ങൾക്കും ബെംഗളൂരു പോലിസിന്റെ കയ്യിൽ ആപ്പുണ്ട്.
ബെംഗളൂരു : നഗരത്തിലെ പോലീസ് സ്റ്റേഷനുകൾ എവിടെയെന്നറിയാൻ ആപ്പുമായി ബെംഗളൂരു പോലീസ്.ഒരു പോലീസ് സ്‌റ്റേഷന്റെ പരിധിയെക്കുറിച്ചറിയാൻ “നോ യുവർ പോലീസ് സ്റ്റേഷൻ ” ആപ്പ് ബെംഗളൂരു സിറ്റി പോലീസ് ഉടൻ പുറത്തിറക്കും. ബെംഗളൂരുവിൽ താമസിക്കുന്നവർക്ക് തങ്ങളുടെ താമസസ്ഥലം ഏത് പോലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് തിരിച്ചറിയാനും എളുപ്പം പരാതി നൽകാനും ഈ ആപ്പ് സഹായിക്കും. അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് ഗൂഗിൾ മാപ്പിന്റെ സഹായത്താൽ വഴി കാട്ടാനും ഈ ആപ്പിന് കഴിയുമെന്ന് സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു. നഗരത്തിലെ ക്രമസമാധാന പാലനം സുഗമമാക്കാൻ പോലീസ് ഇതുവരെ നിരവധി…
Read Moreബാബറി മസ്ജിദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ അദ്വാനിയും ജോഷിയും വിചാരണ നേരിടണം.
ന്യൂഡൽഹി: ബിജെപിയുടെ തലമുതിർന്ന നേതാവ് എൽകെ അദ്വാനിയുടെ രാഷ്ട്രപതി മോഹങ്ങൾക്ക് തട്ടിത്തെറിപ്പിച്ചു കൊണ്ട് ബാബരി മസ്ജിദ് കേസിലെ കോടതി വിധി. ബാബറി മസ്ജിദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ അദ്വാനി അടക്കമുള്ളവർ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. അദ്വാനിയെ കൂടാതെ മുരളി മനോഹർ ജോഷി, ഉമാഭാരതി, വിനയ് കട്യാർ ഉൾപ്പടെയുള്ളവർ വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി ഉത്തവരിട്ടിരിക്കുന്നത്. ഇപ്പോൾ ഗവർണറായിരിക്കുന്ന കല്യാൺ സിങ് പിന്നീട് വിചാരണ നേരിട്ടാൽ മതിയെന്നും കോടതി വ്യക്തമാക്കി. 13 പേർ വിചാരണ നേരിടണമെന്നാണ് കോടതിയുടെ നിർദ്ദേശം. രണ്ട് വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്നാണ്…
Read More