പരാതിപ്പെടേണ്ട പോലീസ് സ്റ്റേഷൻ ഏതാണെനറിയില്ലേ? മൊബൈൽ,ലാപ്ടോപ്പ് തുടങ്ങിയവ കളഞ്ഞു പോയാൽ എങ്ങനെ പരാതിപ്പെടണം? രാത്രി യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ സുരക്ഷക്ക് എന്തു ചെയ്യും? എല്ലാ അത്യാവശ്യങ്ങൾക്കും ബെംഗളൂരു പോലിസിന്റെ കയ്യിൽ ആപ്പുണ്ട്.

ബെംഗളൂരു : നഗരത്തിലെ പോലീസ് സ്റ്റേഷനുകൾ എവിടെയെന്നറിയാൻ ആപ്പുമായി ബെംഗളൂരു പോലീസ്.ഒരു പോലീസ് സ്‌റ്റേഷന്റെ പരിധിയെക്കുറിച്ചറിയാൻ “നോ യുവർ പോലീസ് സ്റ്റേഷൻ ” ആപ്പ് ബെംഗളൂരു സിറ്റി പോലീസ് ഉടൻ പുറത്തിറക്കും.

ബെംഗളൂരുവിൽ താമസിക്കുന്നവർക്ക് തങ്ങളുടെ താമസസ്ഥലം ഏത് പോലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് തിരിച്ചറിയാനും എളുപ്പം പരാതി നൽകാനും ഈ ആപ്പ് സഹായിക്കും. അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് ഗൂഗിൾ മാപ്പിന്റെ സഹായത്താൽ വഴി കാട്ടാനും ഈ ആപ്പിന് കഴിയുമെന്ന് സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.

  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു

നഗരത്തിലെ ക്രമസമാധാന പാലനം സുഗമമാക്കാൻ പോലീസ് ഇതുവരെ നിരവധി ആപ്പുകൾ പുറത്തിറക്കിയിട്ടുണ്ട് ,അതിലൊന്നാണ് മൊബൈലുകളും ലാപ്പ്ടോപ്പുകളും നഷ്ടപ്പെട്ടാൽ പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ പരാതി നൽകാൻ കഴിയുന്ന “ഇ-ലോസ്റ്റ് റിപ്പോർട്ട് ” ആപ്.

ട്രാഫിക് നിയമലംഘനങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ ചിത്രവും വീഡിയോയും ഉൾപ്പെടുത്തി പരാതി നൽകാവുന്ന ” പബ്ലിക് ഐ ” ആപ്.

സ്ത്രീകളും മറ്റു ഒറ്റക്ക് യാത്ര ചെയ്യുന്ന ആളുകൾക്കും വളരെ വേഗത്തിൽ പോലീസ് സഹായം ലഭ്യമാക്കാവുന്ന “സുരക്ഷ ” ആപ്പ് എന്നിവ അവയിൽ ചിലതാണ്.

  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു

ഉപഭോക്താക്കൾ കൂടുന്നതിനനുസരിച്ച് മുകളിൽ പറഞ്ഞ എല്ലാ ആപ്പുകളും സംയോജിപ്പിക്കുന്നതിനെ കുറിച്ചും ആലോചിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം
[masterslider id="10"]

Related posts