രാജ് കുമാറിനെ ആദരിച്ചു കൊണ്ട് അദ്ധേഹത്തിന്റെ പിറന്നാളില്‍ ഗൂഗിള്‍ ദൂഡില്‍

കര്‍ണാടകയിലെ ഏറ്റവും ആരാധകരുള്ള സിനിമാ നടന്‍ ,ഗായകന്‍ കന്നഡികരുടെ വികാരമാണ് അവര്‍ “അന്നവരു” എന്ന് സ്നേഹത്തോടെ വിളിക്കുന്ന ഡോ: രാജ് കുമാര്‍.അദ്ധേഹത്തിന്റെ 88 ജന്മദിനത്തില്‍ ദൂഡില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് ഗൂഗിള്‍ അദ്ധേഹത്തെ ആദരിക്കുന്നത്.

1929ഏപ്രില്‍ 24 നു മദ്രാസ്‌ പ്രസിഡന്‍സിയില്‍,(ഇപ്പോള്‍ ഈറോഡ് ജില്ലയില്‍) ആണ് “സിങ്ങനല്ലൂര് പുട്ടസ്വമി മുതുരാജു ” എന്നാ രാജ് കുമാര്‍ ജനിച്ചത്‌.നൂറുകണക്കിന് കന്നഡ സിനിമകളില്‍ അഭിനയിച്ച അദ്ദേഹം ഒരു നല്ല ഗായകന്‍ കൂടി ആയിരുന്നു,നല്ല പിന്നണി ഗായകനുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്.

  ബെംഗളൂരുവിൽ തെരുവ് നായയെ വടിവാൾ ഉപയോഗിച്ച് ആക്രമിച്ചു! ഭയാനകമായ സിസിടിവി ദൃശ്യം കാണാം

അദ്ധേഹത്തിന്റെ ഗജനൂരില്‍ ഉള്ള ഫാം ഹൌസില്‍ നിന്നും വീരപ്പന്‍ തട്ടിക്കൊണ്ടു പോയപ്പോള്‍ അദ്ദേഹം വീണ്ടും വാര്‍ത്തയില്‍ ഇടം പിടിച്ചു.പിന്നീടു 108 ദിവസങ്ങള്‍ക് ശേഷം ആണ് അദ്ധേഹത്തെ മോചിപ്പിച്ചത്.

മൂന്നു ആണ്‍ മക്കളില്‍ ശിവരാജ് കുമാര്‍ ,പുനീത് രാജ് കുമാര്‍ എന്നിവര്‍ അഭിനയ രംഗത്തും രാഘവേന്ദ്ര രാജ് കുമാര്‍ ചലച്ചിത്ര നിര്‍മാണ രംഗത്തും പ്രശസ്തരാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രുചി വിട്ടുപിടിക്കാതെ ശിവാജിനഗർ; പാചകവാതക ക്ഷാമത്തെ വിറകടുപ്പിൽ നേരിട്ട് ഇഫ്താർ വിപണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചൂട് കൂടിയതോടെ ബെംഗളൂരുവിൽ പൂൾ പാർട്ടികൾ സജീവം!
[masterslider id="10"]

Related posts

Click Here to Follow Us