തുടർച്ചയായ ദിവസങ്ങളിൽ സോഷ്യൽ മീഡിയ യുടെ ചൂടറിഞ്ഞ് മുൻ എംപി; വ്യാജ ചിത്രം ഷെയർ ചെയ്ത് വീണ്ടും പണിവാങ്ങി.

തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്നതും അത് പൊളിച്ചടുക്കുന്നതും സോഷ്യൽ മീഡിയയിലെ ഒരു സാധാരണ കാര്യമാണ്, എന്നാൽ ഇത് അസാധാരണമാകുന്നത് സോഷ്യൽ മീഡിയയുടെ പൾസ് ഇപ്പോഴും മനസ്സിലാക്കാത്ത പ്രശസ്തർ ഇതിന്റെ ഭാഗമാകുമ്പോഴാണ്. നരേന്ദ്ര മോഡിയെ ലോകത്തെ ഏറ്റവും നല്ല പ്രധാനമന്ത്രിയായി ഐക്യരാഷ്ട്ര സംഘടന തെരഞ്ഞെടുത്തു എന്ന വ്യാജവാർത്ത ഷെയർ ചെയ്ത പല പ്രശസ്തരും സമൂഹ മാധ്യമത്തിന്റെ “ചൂട” റിഞ്ഞവരാണ്. ഇപ്രാവശ്യം നായകൻ മുൻ രാജ്യസഭാ എം പി യും സി പി എം ന്റെ എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി രാജീവ് ആണ്. ഒരു പ്രാവശ്യ മല്ല…

Read More

ബി.എം.എഫ് ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളുരു: ബെംഗളുരു മലയാളി ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ കുടുംബാംഗളോടൊപ്പം ബെംഗളുരു നാഗവാര തൃത്വ ആശ്രമ അഗതിമന്ദിരത്തിലെ അന്തേവാസികളുമൊത്ത് ഓണാഘോഷം സംഘടിപ്പിച്ചു. വിഭവസമൃദ്ധമായ സദ്യയും അതോടനുബന്ധിച്ച് അംഗങ്ങളായ റൗഫ്, നിമ്മി, വേലു ഹരിദാസ്, ഷൈബു, രജത് എന്നിവർ അവതരിപ്പിച്ച സംഗീത വിരുന്നും ശ്രദ്ധേയമായിരുന്നു. ബെംഗളുരുവിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന നാൽപതോളം പേർ പങ്കെടുത്ത ചടങ്ങുകൾക്ക് പ്രസിഡന്റ് സുമോജ് മാത്യു, സെക്രട്ടറി ഉണ്ണികൃഷ്ണൻ, ട്രഷറർ ബിജുമോൻ, നളിനി, സൂരജ്, വിനയദാസ്, എന്നിവർ നേതൃത്വം നൽകി.

Read More

ശശി തരൂരിന്റെ പരിപാടി റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ശ്രമിച്ച ഏഷ്യാനെറ്റ്‌ ന്റെ വനിതാ മാധ്യമപ്രവര്‍ത്തകക്കെതിരെ ആക്രമണം;വസ്ത്രങ്ങള്‍ വലിച്ചു കീറി.

ബംഗലൂരു: ബംഗലൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകയെ സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാര്‍ മര്‍ദിച്ചെന്ന് പരാതി. ഏഷ്യാനെറ്റ് ന്യൂസെബിള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലെ രോഷ്നി ജേക്കബിനാണ് മര്‍ദനമേറ്റത്. വൈറ്റ്ഫീല്‍ഡിലുളള ഒരു ഐടി കമ്പനിയില്‍ ശശി തരൂര്‍ എംപിയുടെ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു സംഭവം. വൈറ്റ് ഫീല്‍ഡിലെ ഐടി കമ്പനിയുടെ ഗേറ്റിന് പുറത്താണ് അതിക്രമം ഉണ്ടായതെന്ന് മാധ്യമപ്രവര്‍ത്തക പറയുന്നു. ശശി തരൂര്‍ എം പി എത്തിയപ്പോള്‍ പ്രതികരണത്തിനായി ശ്രമിച്ചു.ഈ സമയമാണ് ഒരു സംഘം സുരക്ഷാ ജീവനക്കാര്‍ മോശമായി പെരുമാറിയതും മര്‍ദിച്ചതുമെന്നാണ് പരാതി.ബലമായി പിടിച്ചുതളളുകയും വസ്‌ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. സ്‌ത്രീയെന്ന പരിഗണന പോലും…

Read More

മുംബൈയിൽ ലോക്കൽ ട്രെയിൻ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് 22 മരണം

മുംബൈ∙ മുംബൈയിലെ ലോക്കൽ ട്രെയിനുകൾക്കായുള്ള എൽഫിൻസ്റ്റോൺ റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് 22 പേർ മരിച്ചു. 50ൽ അധികം പേർക്കു പരുക്കേറ്റു. 20 പേരുടെ നില ഗുരുതരമാണ്. കനത്ത മഴയിൽനിന്ന് രക്ഷതേടി ജനക്കൂട്ടം റയിൽവേ മേൽപ്പാലത്തിലേക്കു തിക്കിക്കയറിയതാണ് അപകടമുണ്ടാക്കിയത്. അതേസമയം, അപകടം ലോക്കൽ ട്രെയിൻ ഗതാഗതത്തെ കാര്യമായി ബാധിച്ചില്ല. നാലു ലൈനുകൾ ഉള്ളതിൽ ഒരെണ്ണത്തിലെ ഗതാഗതമാണു തടസ്സപ്പെട്ടത്.

Read More

നിങ്ങൾ സ്ഥിരമായി തുണ്ടു വിഡിയോകൾ കാണുന്നവർ ആണോ??

തുണ്ടു വീഡിയോകൾ ഷെയർ ചെയ്യുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പോ സ്ഥിരമായി നിങ്ങൾക്ക് അങ്ങനെ വീഡിയോ അയക്കുന്ന ഫ്രണ്ട്സോ ഇല്ലാത്തവരോ ഇനി ഉണ്ടേലും നിങ്ങൾ അങ്ങനെ ചെയ്യാത്തവരോ ആണേൽ(boys) ഒന്ന് കൈ പോകുവോ ?? 🙁 അങ്ങനെ ഉള്ള ആരും ഇല്ലാന്ന് ഒന്ന് ഉറപ്പിക്കാൻ ആണ് 🙁 🙁 🙁 ഈ പോസ്റ്റിന് മുൻപ് ഒരു ചോദ്യം ഇട്ടിരുന്നു… ഒരു പെൺകുട്ടി ഇങ്ങനെ പറയാമോ എന്ന് മൂക്കത്ത് വിരൽ വെച്ചവരാണ് അധികവും… ചുമ്മാ ഇരുന്ന് ബോറടിച്ചപ്പോ അറിയാതെ ഇട്ടു പോയതൊന്നും അല്ല അതെന്ന് വ്യക്തമായി പറയട്ടെ……

Read More

ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം

ബെംഗളൂരു ∙ ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഇന്നു വൈകിട്ട് ആറിനു നൃത്താംഗന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിങ് ആർട്സ് അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തം അരങ്ങേറും. നാളെ രാവിലെ ഏഴിനു വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രം മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി എഴുത്തിനിരുത്തും. വൈകിട്ട് ആറിനു കലാമണ്ഡലം പ്രജീഷയുടെ നൃത്തവും ഒക്ടോബർ ഒന്നിനു ശരണ്യ രവീന്ദ്രന്റെ ശാസ്ത്രീയ സംഗീതവും ഉണ്ടായിരിക്കുമെന്നു സെക്രട്ടറി എം.എൻ.കുട്ടി അറിയിച്ചു.

Read More

കേരള ആര്‍ ടി സിയുടെ പൂജ സ്പെഷ്യല്‍ സര്‍വിസുകള്‍ ഇന്നും നാളെയും കൂടി തുടരും.

ബെംഗളൂരു ∙ പൂജ–ഗാന്ധി ജയന്തി അവധി പ്രമാണിച്ചു ബെംഗളൂരുവിൽ നിന്നു കേരള ആർടിസി സ്പെഷൽ സർവീസുകൾ ഇന്നും നാളെയും കൂടി തുടരും. ഇന്ന് 20 സ്പെഷലുകളാണ് ഉണ്ടാവുക. ഇവയിൽ 17 എണ്ണത്തിലെയും മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞു. നാളെ തിരക്കനുസരിച്ച് ആയിരിക്കും സ്പെഷൽ സർവീസുകൾ അനുവദിക്കുകയെന്നു കെഎസ്ആർടിസി അറിയിച്ചു. തൃശൂർ, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിലേക്കായി കർണാടക ആർടിസിയും ഇന്നു സ്പെഷലുകൾ അനുവദിച്ചിട്ടുണ്ട്. നാട്ടിലേക്കു കനത്ത തിരക്കുണ്ടായിരുന്ന ഇന്നലെ ബെംഗളൂരുവിൽ നിന്നു കേരള ആർടിസിക്ക് 25 സ്പെഷൽ സർവീസുകൾ ഉണ്ടായിരുന്നു. ടിക്കറ്റുകൾ കെഎസ്ആർടിസി ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ…

Read More

കണ്ണീര്‍ കടലായി പിറന്നാള്‍;ജ്യൂസ് എന്നു കരുതി സയനൈഡ് ലായനി കുടിച്ച കുട്ടികൾ മരിച്ചു

ബെംഗളൂരു ∙ ജന്മദിന ആഘോഷത്തിനിടെ ജ്യൂസ് എന്നു കരുതി പൊട്ടാസ്യം സയനൈഡ് ലായനി കുടിച്ച രണ്ടു കുട്ടികൾക്കു ദാരുണാന്ത്യം. ബുധനാഴ്ച ജന്മദിനം ആഘോഷിച്ച സാഹിൽ ശങ്കർ (എട്ട്), സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ മനീഷ് സഞ്ജയ് സിങ് (ആര്യൻ, ഒൻപത്) എന്നിവരാണു മരിച്ചത്. സാഹിലിന്റെ സ്വർണപ്പണിക്കാരനായ പിതാവ് ആഭരണങ്ങൾ മിനുക്കാനുള്ള പൊട്ടാസ്യം സയനൈഡ് ലായനി ശീതളപാനീയക്കുപ്പികളിലാണു സൂക്ഷിച്ചിരുന്നത്.ഭക്ഷണം കഴിച്ച ശേഷം ടെറസിൽ പോയി കളിക്കുന്നതിനിടെയാണു കുട്ടികൾ അബദ്ധത്തിൽ ഇതെടുത്തു കുടിച്ചതെന്നു പൊലീസ് പറഞ്ഞു.

Read More

പുത്തൂർ രൂപതാ ബിഷപ്പിന്റെ സ്ഥാനാരോഹണം നാളെ

പുത്തൂർ (കർണാടക)∙ മലങ്കര കത്തോലിക്കാ സഭയുടെ പുത്തൂർ രൂപതാ ബിഷപ്പായി അഭിഷിക്തനായ ഡോ. ഗീവർഗീസ് മാർ മക്കാറിയോസിന്റെ സ്ഥാനാരോഹണ ചടങ്ങും അനുമോദന ചടങ്ങും നാളെ നടക്കും. പുത്തൂരിലെ നൂജിബാൾത്തില സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന ചടങ്ങുകൾക്കു മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ മുഖ്യകാർമികത്വം വഹിക്കും. കഴിഞ്ഞ 21ന് അ‍ടൂരിൽ നടന്ന ചടങ്ങിൽ ഡോ. ഗീവർഗീസ് മാർ മക്കാറിയോസ് ബിഷപ്പായി അഭിഷിക്തനായിരുന്നു. ഡോ. ജോർജ് കാലായിൽ റമ്പാനെയാണ് ഗീവർഗീസ് മാർ മക്കാറിയോസ് എന്നു നാമകരണം ചെയ്തു ബിഷപ്പായി വാഴിച്ചത്. 2010…

Read More

ചരിത്രസ്മാരക സംരക്ഷണത്തിന് സഹകരണം തേടി

ബെംഗളൂരു ∙ കർണാടകയിലെ ചരിത്രസ്മാരകങ്ങളുടെ സംരക്ഷണത്തിനു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണം തേടി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ). ചരിത്രസ്മാരകങ്ങൾ ചുരുങ്ങിയത് ഒരുവർഷത്തേക്കു ദത്തെടുക്കാൻ അവസരം നൽകുന്നതാണ് എഎസ്ഐയുടെ പദ്ധതി. ചരിത്രസ്മാരകങ്ങളുടെ പ്രാധാന്യം വിദ്യാർഥികളിലൂടെ കൂടുതൽ പ്രചരിപ്പിക്കാനും അതിലൂടെ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനും സാധിക്കുമെന്ന് എഎസ്ഐ സൂപ്രണ്ട് കെ.മൂർത്തേശ്വരി പറഞ്ഞു. ഉത്തരേന്ത്യയിൽ കേന്ദ്രീയ വിദ്യാലയങ്ങളുമായി ചേർന്നു നടത്തിയ പദ്ധതി വിജയകരമായ സാഹചര്യത്തിലാണു കർണാടകയിലേക്കും വ്യാപിപ്പിക്കുന്നത്. എഎസ്ഐയുടെ കീഴിൽ ബെംഗളൂരുവിൽ 130ഉം, ധാർവാഡിൽ250ഉം, ഹംപിയിൽ 85ഉം ചരിത്രസ്മാരകങ്ങൾ ഉണ്ട്.

Read More
Click Here to Follow Us