ശശി തരൂരിന്റെ പരിപാടി റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ശ്രമിച്ച ഏഷ്യാനെറ്റ്‌ ന്റെ വനിതാ മാധ്യമപ്രവര്‍ത്തകക്കെതിരെ ആക്രമണം;വസ്ത്രങ്ങള്‍ വലിച്ചു കീറി.

ബംഗലൂരു: ബംഗലൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകയെ സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാര്‍ മര്‍ദിച്ചെന്ന് പരാതി. ഏഷ്യാനെറ്റ് ന്യൂസെബിള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലെ രോഷ്നി ജേക്കബിനാണ് മര്‍ദനമേറ്റത്. വൈറ്റ്ഫീല്‍ഡിലുളള ഒരു ഐടി കമ്പനിയില്‍ ശശി തരൂര്‍ എംപിയുടെ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു സംഭവം.

വൈറ്റ് ഫീല്‍ഡിലെ ഐടി കമ്പനിയുടെ ഗേറ്റിന് പുറത്താണ് അതിക്രമം ഉണ്ടായതെന്ന് മാധ്യമപ്രവര്‍ത്തക പറയുന്നു. ശശി തരൂര്‍ എം പി എത്തിയപ്പോള്‍ പ്രതികരണത്തിനായി ശ്രമിച്ചു.ഈ സമയമാണ് ഒരു സംഘം സുരക്ഷാ ജീവനക്കാര്‍ മോശമായി പെരുമാറിയതും മര്‍ദിച്ചതുമെന്നാണ് പരാതി.ബലമായി പിടിച്ചുതളളുകയും വസ്‌ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു.

  ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

സ്‌ത്രീയെന്ന പരിഗണന പോലും നല്‍കാതെയാണ് പെരുമാറിയതെന്ന് മാധ്യമപ്രവര്‍ത്തക പറയുന്നു. ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ വൈറ്റ്ഫീല്‍ഡ് പൊലീസ് കേസെടുത്തു.സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
[masterslider id="10"]

Related posts