പുത്തൂർ രൂപതാ ബിഷപ്പിന്റെ സ്ഥാനാരോഹണം നാളെ

പുത്തൂർ (കർണാടക)∙ മലങ്കര കത്തോലിക്കാ സഭയുടെ പുത്തൂർ രൂപതാ ബിഷപ്പായി അഭിഷിക്തനായ ഡോ. ഗീവർഗീസ് മാർ മക്കാറിയോസിന്റെ സ്ഥാനാരോഹണ ചടങ്ങും അനുമോദന ചടങ്ങും നാളെ നടക്കും. പുത്തൂരിലെ നൂജിബാൾത്തില സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന ചടങ്ങുകൾക്കു മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ മുഖ്യകാർമികത്വം വഹിക്കും. കഴിഞ്ഞ 21ന് അ‍ടൂരിൽ നടന്ന ചടങ്ങിൽ ഡോ. ഗീവർഗീസ് മാർ മക്കാറിയോസ് ബിഷപ്പായി അഭിഷിക്തനായിരുന്നു. ഡോ. ജോർജ് കാലായിൽ റമ്പാനെയാണ് ഗീവർഗീസ് മാർ മക്കാറിയോസ് എന്നു നാമകരണം ചെയ്തു ബിഷപ്പായി വാഴിച്ചത്.

2010 ജനുവരി 25നു സ്ഥാപിതമായ പുത്തൂർ രൂപതയുടെ പ്രഥമ ബിഷപ്പായ ഡോ. ഗീവർഗീസ് മാർ ദിവന്നാസിയോസ് വിരമിച്ചതിനെ തുടർന്നാണു പുതിയ ബിഷപ്പിനെ നിയമിച്ചത്. നാളെ രാവിലെ 8.30നു ക്ലീമീസ് കാതോലിക്കാബാവായ്ക്കും മറ്റു ബിഷപ്പുമാർക്കും സ്വീകരണം നൽകും. 8.45നു സമൂഹബലി നടക്കും. ബെംഗളൂരു ആർച്ച് ബിഷപ് ഡോ. ബർണാഡ് മോറസ് വചനസന്ദേശം നൽകും. 11നു സ്ഥാനാരോഹണ ശുശ്രൂഷകൾ ആരംഭിക്കും.12ന് അനുമോദന സമ്മേളനം മന്ത്രി ബി.രമാനാഥ റായ് ഉദ്ഘാടനം ചെയ്യും. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ അധ്യക്ഷത വഹിക്കും. മുൻ രൂപതാധ്യക്ഷൻ ഡോ. ഗീവർഗീസ് മാർ ദിവന്നാസിയോസിനെ ചടങ്ങിൽ ആദരിക്കും.

  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

തിരുവല്ല അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, മംഗളൂരു രൂപതാ ബിഷപ് ഡോ. അലോഷ്യസ് പോൾ ഡിസൂസ, ബൽത്തങ്ങാടി രൂപതാ ബിഷപ് മാർ ലോറൻസ് മുക്കുഴി, ഹൊന്നാവർ മിഷൻ ബിഷപ് യാക്കോബ് മാർ അന്തോനിയോസ്, മാണി ചെമ്മനം കോറെപ്പിസ്കോപ്പ, ബഥനി സന്യാസസമൂഹം സുപ്പീരിയർ ജനറൽ ഫാ. ജോസ് കുരുവിള, നളിൻകുമാർ കട്ടീൽ എംപി, നിയമനിർമാണ കൗൺസിലിലെ ചീഫ് വിപ്പ് ഐവൻ ഡിസൂസ, എംഎൽഎമാരായ ശകുന്തള ഷെട്ടി, എസ്.അംഗാറ, വിനയകുമാർ സൊറകെ, ജില്ലാ പഞ്ചായത്ത് അംഗം പി.പി.വർഗീസ് തുടങ്ങിയവർ സംബന്ധിക്കുമെന്നു പുത്തൂർ രൂപത ചാൻസലർ ഫാ. ഫിലിപ് നെല്ലിവിള അറിയിച്ചു.

  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts