തുടർച്ചയായ ദിവസങ്ങളിൽ സോഷ്യൽ മീഡിയ യുടെ ചൂടറിഞ്ഞ് മുൻ എംപി; വ്യാജ ചിത്രം ഷെയർ ചെയ്ത് വീണ്ടും പണിവാങ്ങി.

തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്നതും അത് പൊളിച്ചടുക്കുന്നതും സോഷ്യൽ മീഡിയയിലെ ഒരു സാധാരണ കാര്യമാണ്, എന്നാൽ ഇത് അസാധാരണമാകുന്നത് സോഷ്യൽ മീഡിയയുടെ പൾസ് ഇപ്പോഴും മനസ്സിലാക്കാത്ത പ്രശസ്തർ ഇതിന്റെ ഭാഗമാകുമ്പോഴാണ്.

നരേന്ദ്ര മോഡിയെ ലോകത്തെ ഏറ്റവും നല്ല പ്രധാനമന്ത്രിയായി ഐക്യരാഷ്ട്ര സംഘടന തെരഞ്ഞെടുത്തു എന്ന വ്യാജവാർത്ത ഷെയർ ചെയ്ത പല പ്രശസ്തരും സമൂഹ മാധ്യമത്തിന്റെ “ചൂട” റിഞ്ഞവരാണ്.

ഇപ്രാവശ്യം നായകൻ മുൻ രാജ്യസഭാ എം പി യും സി പി എം ന്റെ എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി രാജീവ് ആണ്. ഒരു പ്രാവശ്യ മല്ല തുടർച്ചയായി രണ്ട് ദിവസം.

  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍

ഗൾഫിൽ നിന്ന് വരുന്ന ഒരാളുടെ ചിത്രം ഷെയർ ചെയ്ത് അത് മുഖ്യമന്ത്രിയുടെ ശ്രമഫലമായി ഷാർജ ജയിലിൽ നിന്ന് മോചിപ്പിക്കപ്പെട്ട വ്യക്തിയായിരുന്നു എന്നായിരുന്നു എം പി യുടെ പ്രചരണം, മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയ അത് പൊളിച്ചടുക്കി.

ഒറിജിനല്‍ കാര്‍ടൂണ്‍

അടുത്തത് ഒരു അമേരിക്കൻ കാർട്ടൂണിസ്റ്റിന്റെത് എന്ന പേരിൽ മുൻ എംപി ഷെയർ ചെയ്ത പോസ്റ്റ് ആണ് .സത്യത്തിൽ കാർട്ടൂണിസ്റ്റിന്റെ യഥാർത്ഥ കാർട്ടൂണിൽ അവശ്യം വേണ്ട എഡിറ്റിംഗുകൾ നടത്തി ” ഇന്ത്യജനൈസ് “ചെയ്തതായിരുന്നു. എന്തായാലും മുൻ എംപി സോഷ്യൽ മീഡിയയിൽ വഷളായി എന്ന് പറഞ്ഞാൽ മതിയല്ലോ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല
[masterslider id="10"]

Related posts