ലോകം മുഴുവൻ വാട്സാപ്പ് അക്കൗണ്ടുകൾ കറച്ച് സമയത്തേക്ക് പണി മുടക്കി.

ബാംഗ്ലൂര്‍: ലോകം മുഴുവൻ വാട്സാപ്പ് അക്കൗണ്ടുകൾ കറച്ച് സമയത്തേക്ക് പണി മുടക്കി. ഉച്ചയക്ക് 1.45 ലോടെ ഒരു മണിക്കൂറോളമാണ് വാട്‌സാപ്പ് പണിമുടക്കിയത്. മെസേജുകൾ സ്വീകരിക്കാനോ അയക്കാനോ പറ്റാത്ത വിധത്തിലായിരുന്നു വാട്‌സാപ്പ്്. ഫേസ്‌ബുക്കിന്റെ സഹോദരസ്ഥാപനമായ വാട്‌സാപ്പ് പ്രവർത്തിക്കാത്തതുകൊണ്ടുള്ള പ്രതിഷേധം ഫേസ്‌ബുക്കിലൂടെയാണ് ജനങ്ങൾ അറിയിച്ചത്. മെസ്സേജിങ് സേവനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് ട്വിറ്ററിൽ ആളുകൾ പരാതി നൽകിയിട്ടുണ്ട്. എന്താണ് വാട്‌സാപ്പ് പ്രവർത്തന രഹിതമാവാൻ കാരണം എന്ന് ഇത് വരെ വ്യക്തമാക്കിയിട്ടില്ല

Read More

ഹംപി ഉൽസവത്തിന് ഇന്ന് അരങ്ങ് ഉണരും;ഇനി മൂന്നു ദിവസം വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്രക്കാഴ്ചകള്‍ കണ്‍ നിറയെ.

ബെള്ളാരി∙ വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്രകാഴ്ചകളുമായി ഹംപി ഉൽസവത്തിന് ഇന്ന് തിരിതെളിയും. ബാസവന മണ്ഡപത്തിൽ വൈകിട്ട് ആറിനു നടക്കുന്ന ചടങ്ങിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഉൽസവം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. കർണാടക ടൂറിസം വികസന കോർപറേഷൻ, കന്നഡ സാംസ്കാരിക വകുപ്പ്, കർണാടക ശിൽപകലാ അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ് തുടർച്ചയായ മൂന്നാംവർഷവും ഉൽസവം സംഘടിപ്പിച്ചിരിക്കുന്നത്. അഞ്ചിനു സമാപിക്കുന്ന ഉൽസവത്തിൽ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ കീഴിലുള്ള സംഗീത നാടക ഡിവിഷൻ ഒരുക്കുന്ന കർണാടക വൈഭവ് ലൈറ്റ് ആൻഡ് സൗണ്ട് പ്രദർശനവും അരങ്ങേറും. വൈകിട്ട് ഏഴിന് കമൽ മഹൽ…

Read More

മൈസുരു-തലശ്ശേരി റെയില്‍ പാത യാഥാര്‍ഥ്യത്തിലേക്ക്;രണ്ട് സംസ്ഥാനങ്ങളും തമ്മിലുള്ള ചര്‍ച്ച 8 ന് നടക്കും.

ബെംഗളൂരു : നിർദിഷ്ട മൈസൂരു-തലശ്ശേരി റെയിൽപാത സംബന്ധിച്ചു കേരളവും കർണാടകയും തമ്മിലുള്ള ചർച്ച എട്ടിനു ബെംഗളൂരുവിൽ നടക്കും. വിധാൻസൗധയിൽ നടക്കുന്ന ചർച്ചയിൽ കേരള ഗതാഗതവകുപ്പു സെക്രട്ടറി കെ.ആർ.ജ്യോതിലാലും കർണാടക ചീഫ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഖുന്ത്യയും പങ്കെടുക്കും. പാതയുടെ വിശദ പദ്ധതിരേഖ സമർപ്പിക്കാൻ റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ടതോടെയാണു നടപടികൾ വീണ്ടും ചൂടുപിടിക്കുന്നത്. പദ്ധതി നടപ്പിലാക്കാൻ കർണാടക സർക്കാരും താൽപര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഉന്നതതല ചർച്ചയ്ക്കു കളമൊരുങ്ങിയത്. ഡൽഹി മെട്രോ റെയിൽ കോർപറേഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക സർവേയിൽ 196 കിലോമീറ്റർ ദൂരമാണു പാതയ്ക്കുള്ളത്. മൈസൂരുവിലെ കടക്കോളയിൽനിന്നാരംഭിച്ച്…

Read More

കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ “ഓണോല്‍സവം”നാളെ.

ബെംഗളൂരു∙ കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം നാളെ വൈകിട്ടു മൂന്നിന് കെങ്കേരി സാറ്റലൈറ്റ് ടൗണിലെ ദുബാഷിപാളയ ഡിഎസ്എ ഭവനിൽ നടക്കും. പാചകമൽസരം, കലാപരിപാടികൾ എന്നിവയ്ക്കു ശേഷം സാഹിത്യ സമ്മേളനം എഴുത്തുകാരൻ പി.കെ.പാറക്കടവ് ഉദ്ഘാടനം ചെയ്യും. അഞ്ചിനു രാവിലെ 10നു സമ്മേളനത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മുഖ്യാതിഥിയായിരിക്കും. ചലച്ചിത്രനടി ശ്രീലത നമ്പൂതിരി, എസ്.ടി.സോമശേഖർ എംഎൽഎ എന്നിവർ പങ്കെടുക്കും. ഓണസദ്യയും കലാപരിപാടികളും ഉണ്ടായിരിക്കും. ഫോൺ: 9448689361.

Read More

കൊടുക്കാം കർണാടക ആർ ടി സിക്ക് ഒരു കയ്യടി; 50% ജോലികൾ സ്ത്രീകൾക്ക് സംവരണം ചെയ്ത് കെഎസ്ആർടിസിയും ബിഎംടിസിയും.

ബെംഗളൂരു ∙ കർണാടക ആർടിസി ബസുകളിലെ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അൻപതു ശതമാനം വനിതാ സംവരണം കൊണ്ടുവരാനുള്ള നടപടികളുമായി ഗതാഗതവകുപ്പ്. ഇതു സംബന്ധിച്ചുള്ള നടപടികൾക്കു രൂപം നൽകിയതായി ഗതാഗതമന്ത്രി എച്ച്.എം. രേവണ്ണ പറഞ്ഞു. കെഎസ്ആർടിസിയുടെ ഉപവിഭാഗമായ ബാംഗ്ലൂർ മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി) ബസുകളിലും അൻപതു ശതമാനം വനിതകൾക്കായി സംവരണം ചെയ്യും. ഗ്രാമീണ മേഖലകളിൽ നിന്നടക്കം അനവധി യുവതികൾ സമീപകാലത്തു ഹെവി ലൈസൻസ് പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. 38,405 ജീവനക്കാരുള്ള കെഎസ്ആർടിസിയിൽ 2775 വനിതാ ജീവനക്കാരാണുള്ളത്.

Read More

സ്ത്രീസുരക്ഷയില്‍ ഗോവ ഒന്നാം സ്ഥാനത്ത്,കേരളത്തിന്‌ രണ്ടാം സ്ഥാനം മാത്രം;ഡല്‍ഹി ഏറ്റവും ഒടുവില്‍ ഉത്തര്‍പ്രദേശിന് മുന്‍പ്.

ഡല്‍ഹി : സ്ത്രീ ​സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ ഇന്ത്യയില്‍ കേ​ര​ളം ര​ണ്ടാം സ്ഥാ​ന​ത്ത്. ഇ​ന്ത്യ​യു​ടെ ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ ഗോ​വ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, ദാ​രി​ദ്ര്യം, ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രാ​യ സം​ര​ക്ഷ​ണം എ​ന്നീ ഘ​ട​ക​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ത​യാ​റാ​ക്കി​യ ലിം​ഗാ​നു​ഭ​ദ്ര​ത സൂ​ചി​ക​യി​ലാ​ണ് കേ​ര​ളം ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു പ​ട്ടി​ക രാ​ജ്യ​ത്ത് ത​യാ​റാ​ക്കു​ന്ന​ത്. റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​തി​ന് 2011 ലെ ​സെ​ൻ​സ​സ് അ​ട​ക്കം 170 സൂ​ചി​ക​ക​ൾ പ​രി​ശോ​ധി​ച്ചു. പ്ലാ​ൻ ഇ​ന്ത്യ ത​യാ​റാ​ക്കി​യ പ​ട്ടി​ക വ​നി​ത ശി​ശു​ക്ഷേ​മ മ​ന്ത്രാ​ല​യ​മാ​ണ് പു​റ​ത്തു​വി​ട്ട​ത്. റാ​ങ്കിം​ഗി​ൽ ഗോ​വ‍​യ്ക്ക് 0.656 പോ​യി​ന്‍റാ​ണ് ല​ഭി​ച്ച​ത്. ഇ​ത് ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ൾ (0.5314)…

Read More

കാലിടറി വീഴാതെ നേർവഴി കാണിച്ചു എനിക്ക് മുന്നേ നടക്കാൻ കെൽപ്പുള്ളവൻ കൂടെയുണ്ടോ അവിടെയാണ് ഒരു പെണ്ണിന്റെ സ്വാതന്ത്ര്യം പിറക്കുന്നത്…

ഞാൻ ഒരു പെണ്ണാണ്…. നോവിന്റെ ആഴക്കടൽ പോലും നീന്തിക്കേറാൻ മടിയില്ലാത്തവൾ…ഉത്തരവാദിത്തങ്ങളുടെ തടവറയിൽ പോലും സ്വന്തം സ്വപ്നത്തെ ആരുമറിയാതെ ഒരു ഭാണ്ഡക്കെട്ടിൽ ഒളിപ്പിച്ചവൾ…. അമ്മേയെന്നു വിളിക്കുമ്പോൾ നെഞ്ചിലെ സ്നേഹമത്രയും നിന്റെ നെറ്റിയിൽ നറുമുത്തമായി കോറിയിട്ടവൾ… പേറ്റുനോവിന്റെ കണക്കു പറഞ്ഞു ഞാൻ ഒരിക്കലും നിങ്ങൾക്ക് മുന്നിൽ ചെറുതായിട്ടില്ല… കൂട്ടുകാരിയായും സഹോദരിയായും അമ്മയായും നിന്റെ മുൻപിൽ ഞാനെന്റെ ലോകം ചുരുക്കി….കുടുംബമെന്ന ജീവിത യാഥാർഥ്യത്തിനു മുൻപിൽ പകച്ചു നിന്നപ്പോഴും അടി പതറിയിട്ടില്ലിതുവരെ…… നിസ്സഹായതയുടെ കരിങ്കൽ തൂണുകൾ എനിക്ക് മുൻപിൽ കൂറ്റൻ മതിലുകൾ ഉയർത്തിയപ്പോൾ ആണൊരുത്തന്റെ ഇടംകൈകളിൽ ഞാനെന്റെ കൈചേർത്തു പിടിച്ചു….. വിപ്ലവത്തെ…

Read More

ഓ.പി.ഡി.പ്രവർത്തനം തടസ്സപ്പെടാൻ സാധ്യത;സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാൻ കർണാടക സർക്കാർ നടപ്പിലാക്കുന്ന നിയമഭേദഗതിയിൽ പ്രതിഷേധിച്ച് നാളെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പണിമുടക്ക് പ്രഖ്യാപിച്ചു.

ബെംഗളൂരു : സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാൻ കർണാടക സർക്കാർ നടപ്പിലാക്കുന്ന നിയമഭേദഗതിയിൽ പ്രതിഷേധിച്ച് നാളെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) പണിമുടക്ക് പ്രഖ്യാപിച്ചു. കർണാടകയിലെ സ്വകാര്യ ആശുപത്രികളിലെ ഔട്ട്പേഷ്യന്റ് (ഒപി) വിഭാഗത്തിന്റെ പ്രവർത്തനം തടസ്സപ്പെടാൻ സാധ്യതയുണ്ടെങ്കിലും മറ്റ് അടിയന്തര സേവന വിഭാഗങ്ങളെ സമരം ബാധിക്കില്ല. സമരസമിതി നേതാക്കളുമായി ഇന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ചർച്ച നടത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കെ.ആർ.രമേശ്കുമാർ പറഞ്ഞു. കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ ഭേദഗതി ഡോക്ടർമാരെ പ്രതിക്കൂട്ടിൽ നിർത്താൻ മാത്രമാണ് തയാറാക്കിയിരിക്കുന്നത്. നിലവിലുള്ള ആരോഗ്യ സംവിധാനത്തെ തകിടം മറിക്കുന്ന ഭേദഗതി അംഗീകരിക്കാൻ…

Read More

ദക്ഷിണ മേഖലാ സാംസ്കാരികോൽസവത്തിന് തിരിതെളിയാൻ ഇനി രണ്ട് നാൾ കൂടി.

ബെംഗളൂരു :കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, മലയാളം മിഷൻ, കേരള സാംസ്കാരിക വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ബെംഗളൂരുവിൽ വച്ചു നടക്കുന്ന സാംസ്കാരികോൽസവം ആരംഭിക്കാൻ ഇനി രണ്ട് നാൾ മാത്രം. നവംബർ 4,5 തീയതികളിൽ ജെ സി റോഡിലെ രവീന്ദ്ര കലാക്ഷേത്രയിൽ വച്ച് നടക്കുന്ന പരിപാടിയിൽ കേരളത്തിൽ നിന്നുള്ള വിവിധ സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കുന്നു. നാലാം തീയതി ശനിയാഴ്ച രാവിലെ 10 :30 ന് കലാശാല തീയേറ്റർ ഹാളിൽ നടക്കുന്ന സെമിനാറിൽ കവി സച്ചിതാനന്ദൻ, ജി ശങ്കരപ്പിള്ള, വൈശാഖൻ, എൻ.രാധാകൃഷ്ണൻ…

Read More

കേരളപ്പിറവിയോടനുബന്ധിച്ച് ഉപന്യാസ മൽസരം നടത്തുന്നു.

കേരള സർക്കാറിന്റെ മലയാളം മിഷൻ കേരള പിറവിയോടനുബന്ധിച്ച് ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ഉപന്യാസ മത്സരത്തിന്റെ രചനകൾ ബാംഗ്ലൂർ മേഖലയിൽ ഉള്ളവർ മലയാളം മിഷൻ ബാംഗ്ലൂർ <[email protected]> എന്ന ഈമെയിലിൽ അയക്കുക. കൈയെഴുത്തു രചനകൾ വെള്ള കടലാസിൽ വൃത്തിയായി എഴുതി സ്കാൻ ചെയ്തും അയക്കാവുന്നതാണ്. രചനകളൊപ്പം മത്സരാർഥിയുടെ പേരും, വയസ്സും, ഫോൺ നമ്പറും, പഠന കേന്ദ്രത്തിന്റെ പേരും രേഖപ്പെടുത്തേണ്ടതാണ്.ഒന്നും രണ്ടും സ്ഥാനം ലഭിച്ച രചനകൾ തിരുവന്തപുരത്തെ മലയാളം മിഷൻ ഓഫീസിലേക്കു അയക്കുന്നതാണ്. രചനകൾ അയക്കാവുന്ന അവസാന തിയതി നവംബർ 6, 2017

Read More
Click Here to Follow Us