ദക്ഷിണ മേഖലാ സാംസ്കാരികോൽസവത്തിന് തിരിതെളിയാൻ ഇനി രണ്ട് നാൾ കൂടി.

ബെംഗളൂരു :കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, മലയാളം മിഷൻ, കേരള സാംസ്കാരിക വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ബെംഗളൂരുവിൽ വച്ചു നടക്കുന്ന സാംസ്കാരികോൽസവം ആരംഭിക്കാൻ ഇനി രണ്ട് നാൾ മാത്രം.

നവംബർ 4,5 തീയതികളിൽ ജെ സി റോഡിലെ രവീന്ദ്ര കലാക്ഷേത്രയിൽ വച്ച് നടക്കുന്ന പരിപാടിയിൽ കേരളത്തിൽ നിന്നുള്ള വിവിധ സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കുന്നു.

നാലാം തീയതി ശനിയാഴ്ച രാവിലെ 10 :30 ന് കലാശാല തീയേറ്റർ ഹാളിൽ നടക്കുന്ന സെമിനാറിൽ കവി സച്ചിതാനന്ദൻ, ജി ശങ്കരപ്പിള്ള, വൈശാഖൻ, എൻ.രാധാകൃഷ്ണൻ നായർ, കെ.പി ചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.

  ആദ്യം വോട്ട് എണ്ണണം, യു.ഡി.എഫ്. ജയിക്കണം, ബാക്കി….; മുഖ്യമന്ത്രി വിവാദത്തിൽ രമേശ് ചെന്നിത്തല

ഉച്ചക്ക് 12.30ന് പാഠശാല ആർട്ട് ഗാലറിയിൽ നാടക- സാഹിത്യ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ” കളിത്തട്ട് ” അരങ്ങേറും.

ഉച്ചക്ക് 3.00 മണിക്ക് ആംഫി തിയേറ്ററിൽ കവി സമ്മേളനം, ബരഗുരു രാമചന്ദ്രപ്പ, കെ.സച്ചിതാന്ദൻ, കെ ജി ശങ്കരപ്പിള്ള, വി.മധുസൂദനൻ നായർ, കുരീപ്പുഴ ശ്രീകുമാർ, പി.എൻ. ഗോപീകൃഷ്ണൻ തുടങ്ങിയവർ കവിത അവതരിപ്പിക്കും.

  "റോഡിൽ ട്രാഫിക്, നടപ്പാതയിൽ പാർക്കിംഗ്; ഇനി കാൽനടയാത്രക്കാർക്ക് പറക്കാൻ ചിറക് വേണ്ടിവരുമോ ?"

5 മണിക്ക് നടക്കുന്ന ഉൽഘാടന സമ്മേളനത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സംബന്ധിക്കും.

കേരള നാടകങ്ങളുടെ ഗതകാല സ്മൃതികളിലേക്കൂർന്നിറങ്ങാൻ  ” പാട്ടോർമ്മ” ആറു മണിക്ക്.

5 ന് ഞായറാഴ്ച 10 മണി മുതൽ നാടക ങ്ങൾ അരങ്ങിലെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അനന്തരവന്റെയും സംഘത്തിന്റെയും കുത്തേറ്റ വീട്ടമ്മ മരിച്ചു; പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി
[masterslider id="10"]

Related posts

Click Here to Follow Us