നഗരത്തിൽ മാംസ വില്പന നിരോധിച്ചു

മഹാശിവരാത്രി ദിനത്തില്‍ മൃഗങ്ങളെ കൊല്ലുന്നതും മാംസം വില്‍ക്കുന്നതും ബെംഗളൂരു മുനിസിപ്പാലിറ്റി നിരോധിച്ചു. മഹാ ശിവരാത്രിയോടനുബന്ധിച്ച്‌ ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ ( ബിബിഎംപി ) തങ്ങളുടെ അധികാരപരിധിയില്‍ മൃഗങ്ങളെ കൊല്ലുന്നതും മാംസം വില്‍ക്കുന്നതും പൂര്‍ണ്ണമായി നിരോധിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26 ബുധനാഴ്ച മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരുമെന്ന് പൗരസമിതി അറിയിച്ചു. ബെംഗളൂരുവിലെ എല്ലാ അറവുശാലകളും മാംസക്കടകളും ആ ദിവസം അടച്ചിരിക്കും.

  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു

മഹാ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച്‌, 2025 ഫെബ്രുവരി 26 ബുധനാഴ്ച, കശാപ്പുശാലകളില്‍ മൃഗങ്ങളെ കൊല്ലുന്നതും ബിബിഎംപിയുടെ അധികാരപരിധിയിലുള്ള വില്‍പ്പനശാലകളില്‍ മാംസം വില്‍ക്കുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു,’ പൗരസമിതി എക്സില്‍ കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts