കർണാടക കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ജൈവ, ധാന്യ മേള ജനുവരി 19 മുതൽ

ബെംഗളൂരു∙ കർണാടക കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഓർഗാനിക്സ് ആൻഡ് മില്ലറ്റ്സ് (ജൈവ, ധാന്യ) മേള ജനുവരി 19 മുതൽ 21 വരെ പാലസ് ഗ്രൗണ്ടിൽ നടക്കും. ജൈവ കാർഷിക ഉൽപന്നങ്ങൾക്കും ധാന്യങ്ങൾക്കുമായി 400 പ്രദർശന സ്റ്റാളുകളും സംരംഭകർക്കായി ബിസിനസ് മീറ്റും ഇതിന്റെ ഭാഗമായി ഉണ്ടാകും. കർണാടകയിൽ ഈ വർഷം 25,000 ഹെക്ടർ പ്രദേശത്താണ് ധാന്യവിളകൾ കൃഷി ചെയ്യുന്നതെന്ന് മേളയുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത് കൃഷിമന്ത്രി കൃഷ്ണ ബൈരഗൗഡ പറഞ്ഞു. ഇത് 40,000 ഏക്കറിലേക്കു വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

Read More

രണ്ടരമാസംകൊണ്ട് ഒന്നരക്കോടി പേരുടെ വയറുനിറച്ച് ഇന്ദിരാ കന്റീൻ;

ബെംഗളൂരു ∙ രണ്ടരമാസംകൊണ്ട് ഒന്നരക്കോടി പേരുടെ വയറുനിറച്ച് ഇന്ദിരാ കന്റീൻ. ബിബിഎംപി പരിധിയിൽ ആരംഭിച്ച 150 ഇന്ദിരാ കന്റീനുകളിൽനിന്നാണ് 83 ദിവസങ്ങളിലായി ഇത്രയും പേർ വിവിധ ദിവസങ്ങളിലായി ഭക്ഷണം കഴിച്ചത്. സ്വാതന്ത്ര്യദിനത്തിൽ ഉദ്ഘാടനം ചെയ്ത കന്റീനുകൾ 198 വാർഡുകളിലും ആരംഭിക്കാനായിരുന്നു പദ്ധതിയെങ്കിലും സ്ഥലമേറ്റെടുപ്പാണു ബിബിഎംപിക്കു പ്രതിസന്ധി സൃഷ്ടിച്ചത്. ജനുവരി ഒന്നിനകം കർണാടകയിലെ വിവിധ ജില്ലാ ആസ്ഥാനങ്ങളിലും താലൂക്ക് ആസ്ഥാനങ്ങളിലും കന്റീനുകൾ ആരംഭിക്കാൻ വേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ ഉദ്യോഗസ്ഥർക്കു മുഖ്യമന്ത്രി സിദ്ധരാമയ്യ കർശന നിർദേശം നൽകിയിട്ടുണ്ട്. ബസ് സ്റ്റാൻഡുകൾ, സർക്കാർ ആശുപത്രികൾ എന്നിവയോടു ചേർന്നും ഇന്ദിരാ…

Read More

വനിതകൾക്കും കുട്ടികൾക്കുമായി പിങ്ക് ഓട്ടോറിക്ഷകൾ അടുത്ത വർഷം

ബെംഗളൂരു ∙ പുതുവർഷത്തിൽ നഗരത്തിൽ വനിതകൾക്കും കുട്ടികൾക്കും മാത്രമായി പിങ്ക് ഓട്ടോറിക്ഷകൾ വരുന്നു. ബിബിഎംപിയുടെ സ്ത്രീസുരക്ഷാ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ 300 മുതൽ 400 ഓട്ടോകളാണ് ആരംഭിക്കുന്നതെന്നു മേയർ സമ്പത്ത് രാജ് പറഞ്ഞു. സ്ത്രീകൾക്കും പുരുഷൻമാർക്കും ഓട്ടോ വാങ്ങാനുള്ള അവസരം നൽകും. 25,000 രൂപ സബ്സിഡിയും അനുവദിക്കും. ജിപിഎസ്, സിസിടിവി ക്യാമറ സംവിധാനങ്ങളും ഓട്ടോയിൽ ഒരുക്കും. നഗരത്തിൽ കൂടുതൽ വനിതകൾ ഓട്ടോ ഡ്രൈവിങ് പഠിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പരിശീലന കേന്ദ്രങ്ങളിലെ ഉയർന്ന നിരക്കാണു പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണു വിവരം. നിലവിൽ നഗരത്തിൽ വനിതാ ഓട്ടോ ഡ്രൈവർമാർ…

Read More

എൻഎസ്എസ് മലയാളം മിഷൻ പഠനക്ലാസ് ഉദ്ഘാടനം ചെയ്തു.

ബെംഗളൂരു ∙ നായർ സേവാ സംഘ് കർണാടക ജാലഹള്ളി കരയോഗത്തിന്റെ നേതൃത്വത്തിൽ മലയാളം മിഷൻ പഠനക്ലാസുകളുടെ ഉദ്ഘാടനം ചെയർമാൻ ആർ. വിജയൻ നായർ നിർവഹിച്ചു. മിഷൻ കോഓർഡിനേറ്റർ ബിലു സി. നാരായണൻ, എൻ. കൃഷ്ണപിള്ള, ബിനോയ് എസ്. നായർ, ശശീധരൻ, എ.ജെ. ടോമി, ഷാഹിന, ജയ്സൻ ലൂക്കോസ്, അജിത്ത് കുമാർ എന്നിവർ നേതൃത്വം നൽകി.ക്ലാസുകളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്കു ഫോൺ: 9980047007.

Read More

സാധാരണക്കാരൻ കയ്യേറിയാലും നിലപാട് ഇതുതന്നെയോയെന്നു വ്യക്തമാക്കണം. പാവപ്പെട്ടവൻ ഭൂമി കയ്യേറിയാൽ ബുൾഡോസർ ഉപയോഗിച്ച് ഒഴിപ്പിക്കില്ലേ? സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

കൊച്ചി∙ മന്ത്രി തോമസ് ചാണ്ടി കായൽ കയ്യേറിയെന്ന വിഷയത്തിൽ സർക്കാരിനു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കയ്യേറ്റക്കേസുകളിൽ സർക്കാരിന്റെ പൊതുനിലപാട് എന്തെന്നു കോടതി ചോദിച്ചു. സാധാരണക്കാരൻ കയ്യേറിയാലും നിലപാട് ഇതുതന്നെയോയെന്നു വ്യക്തമാക്കണം. പാവപ്പെട്ടവൻ ഭൂമി കയ്യേറിയാൽ ബുൾഡോസർ ഉപയോഗിച്ച് ഒഴിപ്പിക്കില്ലേ? റോഡരികിൽ താമസിക്കുന്നവരോട് ഈ സമീപനമാണോ സർക്കാരിന് ഉണ്ടാകുക? സാധാരണക്കാരന്റെ ഭൂമികയ്യേറ്റത്തിൽ പെട്ടെന്നു നടപടിയുണ്ടാവില്ലേ? മന്ത്രിക്കു പ്രത്യേക പരിഗണനയാണോ നൽകുന്നത്? എല്ലാവർക്കും തുല്യനീതി നടപ്പാക്കാനാണ് ഞങ്ങൾ ഇവിടെ ഇരിക്കുന്നത്. മന്ത്രിയെന്നോ വ്യക്തിയെന്നോ വ്യത്യാസമില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ വാട്ടർവേൾഡ് ടൂറിസം…

Read More

ഇന്‍ഡിഗോ ജീവനക്കാര്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്;വ്യോമയാന മന്ത്രാലയം വിശദീകരണം തേടി.

ന്യൂഡല്‍ഹി : ഇന്‍ഡിഗോ വിമാന കമ്പനിയിലെ ജീവനക്കാര്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തു വന്നു.ബസ്‌ എത്താന്‍ വൈകിയത് ചോദ്യം ചെയ്ത യാത്രക്കാരനെ യാണ് ഇന്‍ഡിഗോ ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചത്.സംഭവം നടന്നത് ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആണ്. അതേസമയം മര്‍ദ്ദിച്ച ജീവനക്കാരെ ഇന്‍ഡിഗോ പുറത്താക്കിയതായി വാര്‍ത്ത‍ ഉണ്ട് മാത്രമല്ല തെളിവായി ഉള്ള വീഡിയോ എടുത്ത ജീവനക്കാരനെയും കമ്പനി പുറത്താക്കി.മര്‍ദ്ദനമേറ്റ യാത്രക്കാരന്‍ ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്,വ്യോമയാന മന്ത്രാലയം ഇതെക്കുറിച്ച് ഇന്‍ഡിഗോ വിമാന കമ്പനിയോട് വിശദീകരണം തേടി. വീഡിയോ താഴെ കാണാം.  …

Read More

ഈ വർഷം ഇതുവരെ 327 കേസുകൾ;മാല പൊട്ടിക്കുന്നവർക്കെതിരെ ഗുണ്ടാ നിയമം അനുസരിച്ച് കേസെടുക്കും.

ബെംഗളൂരു ∙ മാലപൊട്ടിക്കൽ, പിടിച്ചുപറി, ഗുണ്ടായിസം തുടങ്ങിയ കുറ്റകൃത്യങ്ങൾ ഏർപ്പെടുന്നവർക്കെതിരെ ഗുണ്ടാനിയമം അനുസരിച്ചു കേസെടുക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണർ സുനിൽ കുമാർ‌. സമീപകാലത്തു ബൈക്കിലെത്തി മാലപൊട്ടിക്കൽ വ്യാപകമായതിനെ തുടർന്നാണിത്. പിടിയിലാകുന്നവർക്കെതിരെ കേസുകൾ ദുർബലമായതിനാൽ ഇവർ ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യം ആവർത്തിക്കുകയാണ്. ഗുണ്ടാനിയമം ചുമത്തിയാൽ ഇത്തരം സാഹചര്യം ഒഴിവാക്കാനാകും. ഒറ്റയ്ക്കു പുറത്തിറങ്ങുന്ന വീട്ടമ്മമാരെയും പ്രായമായവരെയും കേന്ദ്രീകരിച്ചാണു കവർച്ച. അതിനാൽ സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ കൂടുതൽ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകി. അന്യസംസ്ഥാനങ്ങളിൽനിന്നെത്തി കവർച്ച നടത്തി കടന്നുകളയുന്നവരെ പിടികൂടുന്നതിനായി നഗരാതിർത്തിയിലെ ചെക്…

Read More

കേരള ആർ ടി സി യുടെ ക്രിസ്തുമസ് ബുക്കിംഗ്;ആയിരത്തോളം ടിക്കറ്റുകൾ വിറ്റഴിഞ്ഞത് മണിക്കൂറുകൾ കൊണ്ട്, ഇനി സ്പെഷലും തത്കാലും തന്നെ രക്ഷ.

ബെംഗളൂരു : ക്രിസ്മസ് അവധി ആഘോഷിക്കാൻ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഡിസംബർ 22ാം തീയതിയിലേക്കുള്ള കേരള ആർടിസിയുടെ ടിക്കെറ്റ് ബുക്കിംഗ് ഇന്നലെ ആരംഭിച്ചിരുന്നു, മികച്ച പ്രതികരണമാണ് ലഭിച്ചത്. ആയിരത്തിലധികം ടിക്കെറ്റുകളാണ് മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിഞ്ഞത്. ട്രെയിനുകളിൽ ടിക്കറ്റ് ഇല്ലാത്തതും കർണാടക ആർ ടി സി യുടെ ബുക്കിംഗ് ആരംഭിക്കാൻ രണ്ടാഴ്ച കൂടി എടുക്കും എന്നതുമാണ് കേരള ആർ ടി സി യുടെ ടിക്കറ്റിന്റെ ആവശ്യക്കാരുടെ എണ്ണം ഉയരാൻ കാരണം. സേലം, പാലക്കാട്, കോയമ്പത്തൂർ വഴിയുള്ള എട്ടു ബസുകളിലേയും മൈസൂരു വഴിയുള്ള ഏഴു ബസുകളിലേയും മുഴുവൻ ടിക്കെറ്റുകളും…

Read More

ഐടിപിഎൽ റോഡിനു കുറുകെ വൻ മരം കടപുഴകി വീണു; ട്രാഫിക് ജാം

ബെംഗളൂരു : ഐടി പി എൽ റോഡിൽ മഴയത്തും കാറ്റിലും പെട്ട് വൻ മരം കടപുഴകി വീണു.റോഡ് ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്, യാത്രികർ സമാന്തര റോഡുകൾ തിരഞ്ഞെടുക്കുന്നതാണ്  അഭികാമ്യം. ഐ ടി പി എൽ റോഡിൽ ഉടുപ്പി ഹോട്ടലിന് സമീപമാണ് സംഭവം, മരം മുറിച്ചു മാറ്റാനുള്ള നടപടികൾ തുടരുന്നു.

Read More

ഇൻഫോസിസ് ഹെബ്ബാളിൽ പുതിയ ക്യാംപസ് ആരംഭിക്കും

ബെംഗളൂരു∙ രാജ്യത്തെ രണ്ടാമത്തെ ഐടി കമ്പനിയായ ഇൻഫോസിസ് ഹെബ്ബാളിൽ പുതിയ ക്യാംപസ് ആരംഭിക്കുന്നു. ഇലക്ട്രോണിക് സിറ്റിയിലെ പ്രധാന ക്യാംപസിന് പുറമെയാണ് ഹെബ്ബാൾ കർലെ ടൗണിലെ കർലെ പാർക്കിൽ രണ്ടാമത്തെ കേന്ദ്രം വരുന്നത്. 2004ൽ ദേവനഹള്ളി വിമാനത്താവളത്തിന് സമീപം 300 ഏക്കറിൽ ഇൻഫോസിസ് ക്യാംപസ് ആരംഭിക്കാൻ സ്ഥലമേറ്റെടുത്തിരുന്നെങ്കിലും പിന്നീട് പദ്ധതിയിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. നഗരത്തിലെ നാല് ദിക്കുകളെ കൂട്ടിയോജിപ്പിച്ചുള്ള റിങ് റോഡിന്റെ സാമീപ്യമാണ് ഹെബ്ബാളിൽ പുതിയ ക്യാംപസ് ആരംഭിക്കാൻ ഇൻഫോസിസിന് അനുകൂലമായത്. ഇലക്ട്രോണിക് സിറ്റി ക്യാംപസിൽ മാത്രം 25,000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. 10,000 കോടിരൂപ…

Read More
Click Here to Follow Us