കർണാടക കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ജൈവ, ധാന്യ മേള ജനുവരി 19 മുതൽ

ബെംഗളൂരു∙ കർണാടക കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഓർഗാനിക്സ് ആൻഡ് മില്ലറ്റ്സ് (ജൈവ, ധാന്യ) മേള ജനുവരി 19 മുതൽ 21 വരെ പാലസ് ഗ്രൗണ്ടിൽ നടക്കും. ജൈവ കാർഷിക ഉൽപന്നങ്ങൾക്കും ധാന്യങ്ങൾക്കുമായി 400 പ്രദർശന സ്റ്റാളുകളും സംരംഭകർക്കായി ബിസിനസ് മീറ്റും ഇതിന്റെ ഭാഗമായി ഉണ്ടാകും.

കർണാടകയിൽ ഈ വർഷം 25,000 ഹെക്ടർ പ്രദേശത്താണ് ധാന്യവിളകൾ കൃഷി ചെയ്യുന്നതെന്ന് മേളയുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത് കൃഷിമന്ത്രി കൃഷ്ണ ബൈരഗൗഡ പറഞ്ഞു. ഇത് 40,000 ഏക്കറിലേക്കു വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us