ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യാ സഹോദരനെതിരെ അഴിമതി ആരോപണം. ഒരു സന്നദ്ധ സംഘടന നൽകിയ പരാതിയിൽ കെജരിവാളിന്‍റെ ഭാര്യാ സഹോദരന്‍ സുരേന്ദർ കുമാർ ബൻസാലിനെതിരെയാണ് ഡൽഹി പൊലീസ് അന്വേഷണം തുടങ്ങിയത്. കൂടുതൽ ലാഭം നേടാൻ പൊതുമരാമത്ത് വകുപ്പിന് വ്യാജബില്ലുകളും അനുബന്ധരേഖകളും ബൻസാൽ സമർപ്പിച്ചുവെന്നാണ് കുറ്റം. വ്യാജ കമ്പനികളെ ഉപയോഗിച്ച് ഓവുചാൽ നിർമാണത്തിന് കരാർ ഏറ്റെടുത്തുവെന്നും ആരോപണമുണ്ട്. അരവിന്ദ് കെജ്രിവാൾ ഇതിന് സഹായിച്ചുവെന്നും സന്നദ്ധ സംഘടന ആരോപിക്കുന്നു. പരാതിയുമായി കോടതിയെ സമീപിക്കുമെന്നും സംഘടന അറിയിച്ചു.ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടത്.
Read MoreYear: 2017
കിങ് ഫിഷര്‍ എയര്‍ലൈന്‍സിന് 900 കോടി രൂപ വായ്പ നല്‍കിയ സംഭവത്തില്‍ ഐഡിബിഐ ബാങ്ക് മുന്‍ ചെയര്‍മാന്‍ യോഗേഷ് അഗര്‍വാളടക്കം 9 പേരെ സിബിഐ അറസ്റ്റു ചെയ്തു.
മുംബൈ: വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ് ഫിഷര്‍ എയര്‍ലൈന്‍സിന് 900 കോടി രൂപ വായ്പ നല്‍കിയ സംഭവത്തില്‍ ഐഡിബിഐ ബാങ്ക് മുന്‍ ചെയര്‍മാന്‍ യോഗേഷ് അഗര്‍വാളടക്കം 9 പേരെ സിബിഐ അറസ്റ്റു ചെയ്തു. കള്ളപ്പണം വെളുപ്പില്‍ നിരോധന നിയമപ്രകാരമാണ് ഇവരെ അറസ്റ്റു ചെയ്തിരിക്കുന്നത്. അറസ്റ്റിന് പിന്നാലെ അഗര്‍വാള്‍, രഘുനാഥന്‍എന്നിവരുടെ വസതികളിലും ബംഗളൂരു യു.ബി ടവറിലെ മൂന്ന് നിലകളിലായുള്ള മല്യയുടെ വസതിയിലുമുള്‍പ്പെടെ പതിനൊന്നിടങ്ങളില്‍ സിബിഐ റെയ്ഡും നടത്തി. ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപ വായ്പയെടുത്തതിന് ശേഷം വിജയ്…
Read More“ഒരിക്കലെങ്കിലും ഈ പുഷ്പോൽസവത്തിന് സാക്ഷ്യം വഹിച്ചില്ലെങ്കിൽ അത് വലിയ നഷ്ടം”; ലാൽബാഗിൽ റിപ്പബ്ലിക് ദിന പുഷ്പോത്സവം ആരംഭിച്ചു. ജനുവരി 29 വരെ തുടരും.
ബെംഗളൂരു : നഗരത്തിലെ അതി പ്രശസ്തമായ പുഷ്പോൽസവം ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ ആരംഭിച്ചു. വർഷത്തിൽ രണ്ട് പ്രാവശ്യമാണ് പുഷ്പോത്സവം അരങ്ങേറാറുള്ളത് ഒന്ന് ആഗസ്റ്റിൽ സ്വാതന്ത്ര്യ ദിന പുഷ്പോൽസവവും രണ്ടാമതായി ജനുവരിയിൽ നടക്കുന്ന റിപ്പബ്ലിക്ക് ദിന പുഷ്പോൽസവവും. നാല് ദിവസം മുൻപ് തുടങ്ങിയ പുഷ്പോൽസവം അവസാനിക്കുന്നത് ഈ മാസം 29 ന് ആണ്. ഓരോ പുഷ്പമേളക്കും പ്രധാന ആകർഷണമായി പുഷ്പങ്ങൾ കൊണ്ട് ഏതെങ്കിലും രൂപങ്ങൾ തീർക്കുന്നത് ഇവിടെ സാധാരണമാണ്. കഴിഞ്ഞ പുഷ്പമേളയിൽ പാർലിമെന്റ് മന്ദിരത്തിന്റെ രൂപമായിരുന്നു പുഷ്പങ്ങൾ ഉപയോഗിച്ച് നിർമിച്ചത്, എന്നാൽ ഇപ്രാവശ്യത്തെ പ്രധാന ആകർഷണം…
Read Moreവരുന്നു കർണാടക ആർ ടി സി യുടെ കുപ്പിവെളളം ബ്രാന്റ്.
ബെംഗളൂരു: കർണാടക ആർ ടി സി യുടെ എസി ബസുകളിൽ യാത്ര ചെയ്താൽ ഒരു കുപ്പി വെള്ളം ലഭിക്കും എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇങ്ങനെയുള്ള കുപ്പിവെള്ളം വാങ്ങൾ കർണാടക ആർ ടി സി സ്വകാര്യ കമ്പനികൾക്ക് കൊടുക്കുന്നത് വർഷം അഞ്ചു കോടിയോളം രൂപയാണ്.ഈ ഘട്ടത്തിൽ ആണ് സ്വന്തം കുപ്പിവെള്ള ബ്രാന്റ് ഇറക്കുന്നതിനേക്കുറിച്ച് കർണാടക ആർ ടി സി ചിന്തിച്ചത്.തമിഴ്നാട്ടിൽ ബസിലും മറ്റും നൽകുന്നത് ” അമ്മ ” വാട്ടർ ആണ്. ബസിലേക്കും ബസ്സ്റ്റാൻറുകളിലൂടെ വിതരണം ചെയ്യുന്നതിനുമായ ണ് കർണാടക ആർ ടി സി…
Read Moreകേരളത്തിന്‍റെ റേഷന്‍വിഹിതം പുനഃസ്ഥാപിക്കാമെന്ന് പ്രധാനമന്ത്രി.
ന്യൂഡല്‍ഹി : കേന്ദ്ര ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കിയപ്പോള്‍ സംസ്ഥാനത്തിന് വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുന:സ്ഥാപിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയത്. കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്നും മുഖ്യമന്ത്രി, പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. 2013ല്‍ കേന്ദ്ര ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കിയപ്പോള്‍ ഭക്ഷ്യ കമ്മി സംസ്ഥാനമെന്ന പരിഗണന കേരളത്തിന് നഷ്ടമായി. കേന്ദ്രപൂളില്‍ നിന്നുള്ള ഭക്ഷ്യ വിഹിതം 46 ശതമാനം പേര്‍ക്ക് മാത്രമായി ചുരുക്കുകയും റേഷന്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി…
Read Moreറിപ്പബ്ലിക് ദിന അവധി; കർണാടക ആർ ടി സി യുടെ 23 സ്പെഷ്യൽ ബസുകൾ, ഇരുട്ടിൽ തപ്പി കേരള.
ബെംഗളൂരു : അവസരങ്ങൾ മുതലെടുക്കുന്ന കാര്യത്തിൽ മിടുക്കൻമാരാണ് കർണാടക ആർ ടി സി എന്ന സത്യം നമുക്കെല്ലാവർക്കും അറിയുന്ന കാര്യമാണ്. റിപ്പബ്ലിക് ദിന അവധിക്കു ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്ക് കർണാടക ആർ ടി സി അഞ്ചു ബസുകൾ കൂടി പ്രഖ്യപിച്ചു. മൊത്തം സ്പെഷലുകൾ 23 എണ്ണം, അതേസമയം കേരള ആർടിസിക്ക് ഇത്തവണ റിപ്പബ്ലിക് ദിന സ്പെഷലുകൾ ഉണ്ടാവില്ല എന്നത് ഏറെക്കുറെ ഉറപ്പായി. എന്നാൽ കർണാടക ആർ ടി സി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചത് 18 സ്പെഷൽ സർവ്വീസകൾ. തിരക്ക് കൂടിയതോടെ 5 എണ്ണം കൂടി…
Read Moreകേന്ദ്രം തുണച്ചു;ജല്ലിക്കെട്ട് നടക്കും.
നാളെ മധുരയിലെ അളങ്കനല്ലൂരില്‍ നടക്കുന്ന ജല്ലിക്കട്ട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ഉദ്ഘാടനം ചെയ്യും. ജല്ലിക്കട്ടിന് അനുമതി ലഭിച്ചതറിഞ്ഞ് ചെന്നൈ മറീനാബീച്ചിലും മധുരയിലും ആഹ്ലാദപ്രകടനങ്ങള്‍ നടക്കുകയാണ്. ജല്ലിക്കട്ട് ഒരു നിമിത്തമായിരുന്നു. വര്‍ഷങ്ങളായി തുടരുന്ന ഏകാധിപത്യത്തിനും ഭരണസ്തംഭനത്തിനും കാര്‍ഷികമേഖലയുടെ തകര്‍ച്ചയ്ക്കും മറുപടിയായി തമിഴ്‌നാട്ടിലെമ്പാടും ഉയര്‍ന്നുവന്ന ജനകീയപ്രക്ഷോഭത്തിന്റെ ആദ്യവിജയമാണിത്. കേന്ദ്ര വനം, പരിസ്ഥിതിമന്ത്രാലയവും നിയമ, ആഭ്യന്തര മന്ത്രാലയങ്ങളും അംഗീകരിച്ച കരട് ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ഉച്ചയ്ക്ക് സംസ്ഥാനസര്‍ക്കാരിന് കൈമാറിയിരുന്നു. തുടര്‍ന്ന് സംസ്ഥാനസര്‍ക്കാര്‍ തയ്യാറാക്കിയ കരട് ജല്ലിക്കട്ട് ഓര്‍ഡിനന്‍സില്‍ വൈകിട്ട് അഞ്ച് മണിയോടെ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു ഒപ്പുവെച്ചു.…
Read Moreജല്ലിക്കെട്ടില്‍ ഇന്ന് തമിഴ്നാട് സ്തംഭിക്കും.
ചെന്നൈ: തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് ബന്ദ്. സിഐടിയു ഉള്‍പ്പടെയുള്ള വിവിധ ട്രേഡ് യൂണിയനുകളും വ്യവസായയൂണിയനുകളും ആഹ്വാനം ചെയ്ത ബന്ദിന് സിപിഎം, സിപിഐ എന്നീ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥരുടെ അഖിലേന്ത്യാസംഘടനയും പ്രക്ഷോഭത്തില്‍ പങ്കെടുക്കും. ചെന്നൈയില്‍ സ്വകാര്യസ്‌കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കാന്‍ പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷന്‍ തീരുമാനിച്ചു. തെക്കന്‍ ജില്ലകളില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ മധുര, ഡിണ്ടിഗല്‍ എന്നീ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അതാത് ജില്ലകളിലെ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഭരണവിരുദ്ധവികാരം മുതലെടുക്കാന്‍ പ്രതിപക്ഷപാര്‍ട്ടിയായ ഡിഎംകെ ഇന്ന് തമിഴ്‌നാടിന്റെ…
Read Moreലോകത്തിലെ ഏറ്റവും ചലനാത്മകമായ നഗരം “നമ്മ ബെന്ഗളൂരു” തന്നെ.
ബെന്ഗളൂരു : പൂന്തോട്ട നഗരം എന്നും ഇന്ത്യയിലെ സിലികോന്‍ വാലി എന്നെല്ലാം വി ളിക്കുന്ന ബെന്ഗളുരുവിന്റെ പ്രശസ്തിക്കു ഒരു പൊന്‍ തൂവല്‍ കൂടി.ലോകത്തിലെ ഏറ്റവും ചലനത്മകമായ നഗരം ബെന്ഗളൂരു തന്നെ.ദാവോസിലെ ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് ആണ് ഇങ്ങനെ പറയുന്നത്.പട്ടികയില്‍ രണ്ടാം സ്ഥാനത്ത് വിയറ്റ്‌നാമിലെ ഹോ ചി മിന്‍ സിറ്റിയും ഉണ്ട്.അമേരിക്കയിലെ സിലികോന്‍ വാലി മൂന്നാം സ്ഥാനത്ത് മാത്രം. ജോണ്സ് ലാന്ഗ് ലാസലെ ആനുവല്‍ സിറ്റി മോമെന്റോം ഇന്ടെക്സ് റിപ്പോര്‍ട്ടില്‍ സാമ്പത്തിക വാണിജ്യ റിയാല്‍ എസ്റ്റേറ്റ് രംഗങ്ങളിലെ മുന്നേറ്റമാണ് പരിഗണിച്ചത്.വളരെ വേഗത്തില്‍…
Read Moreസൈക്കിള്‍ അഖിലേഷ് യാദവിന് തന്നെ
ലക്‌നോ: ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാര്‍ത്ഥ സമാജ് വാദി പാര്‍ട്ടിയായി അംഗീകരിച്ച് സൈക്കിള്‍ ചിഹ്നം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. പാര്‍ട്ടിയിലെ ഭൂരിപക്ഷം അഖിലേഷിനൊപ്പമാണെന്ന് ബോധ്യമായ സാഹചര്യത്തിലാണിത്. അഖിലേഷ്-കോണ്‍ഗ്രസ് സഖ്യം രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും. അതേസമയം മകനെതിരെ മത്സരിക്കാന്‍ പോലും മടിക്കില്ലെന്ന് മുലായം സിംഗ് യാദവ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയിലെ ഭിന്നതയില്‍ രണ്ടു കാര്യങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിച്ചത്. ഒന്ന് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായോ. രണ്ട് അങ്ങനെയെങ്കില്‍ സൈക്കിള്‍ ചിഹ്നം ആര്‍ക്കു നല്‍കണം. പിളര്‍പ്പുണ്ടായെന്ന് മുലായംസിംഗ് യാദവ് തന്നെ സമ്മതിച്ചെന്ന്…
Read More