ലോകത്തിലെ ഏറ്റവും ചലനാത്മകമായ നഗരം “നമ്മ ബെന്ഗളൂരു” തന്നെ.

ബെന്ഗളൂരു : പൂന്തോട്ട നഗരം എന്നും ഇന്ത്യയിലെ സിലികോന്‍ വാലി എന്നെല്ലാം വി ളിക്കുന്ന ബെന്ഗളുരുവിന്റെ പ്രശസ്തിക്കു ഒരു പൊന്‍ തൂവല്‍ കൂടി.ലോകത്തിലെ ഏറ്റവും ചലനത്മകമായ നഗരം ബെന്ഗളൂരു തന്നെ.ദാവോസിലെ ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട്‌ ആണ് ഇങ്ങനെ പറയുന്നത്.പട്ടികയില്‍ രണ്ടാം സ്ഥാനത്ത് വിയറ്റ്‌നാമിലെ ഹോ ചി മിന്‍ സിറ്റിയും ഉണ്ട്.അമേരിക്കയിലെ സിലികോന്‍ വാലി മൂന്നാം സ്ഥാനത്ത് മാത്രം.

  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്

ജോണ്സ് ലാന്ഗ് ലാസലെ ആനുവല്‍ സിറ്റി മോമെന്റോം ഇന്ടെക്സ് റിപ്പോര്‍ട്ടില്‍ സാമ്പത്തിക വാണിജ്യ റിയാല്‍ എസ്റ്റേറ്റ്‌ രംഗങ്ങളിലെ മുന്നേറ്റമാണ് പരിഗണിച്ചത്.വളരെ വേഗത്തില്‍ വളരുന്ന 30 നഗരങ്ങളില്‍ ആറെണ്ണം ഇന്ത്യയില്‍ ആണ്.ഹൈദരാബാദ് (6) പൂനെ (13),ചെന്നൈ(18),ഡല്‍ഹി(23),മുംബൈ(25), എന്നിവയാണ് പട്ടികയില്‍ ഉള്ളത്.

2017 ലിസ്റ്റില്‍ മുന്‍‌തൂക്കം ഏഷ്യ പസിഫിക് രാജ്യങ്ങള്‍ക്ക് ആണ്.ഈ മേഖലയിലെ ചൈനയുടെ മുന്‍‌തൂക്കം തകര്‍ത്താണ് ഇന്ത്യന്‍ നഗരങ്ങള്‍ മുന്നിലെത്തിയത്.സാങ്കേതിക വിദ്യ മുന്നേറ്റം,താമസ സൌകര്യം,ജീവിത ചെലവു,പരിസ്ഥിതി,സുരക്ഷിതത്വം തുടങ്ങിയവ പരിഗണിച്ചാണ് ലിസ്റ്റ് ഉണ്ടാകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
[masterslider id="10"]

Related posts