ദേശീയ പാത 45 മീറ്റര്‍ തന്നെ :മുഖ്യമന്ത്രി.

തിരുവനന്തപുരം: ദേശീയ പാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതില്‍ നിന്ന് പിറകോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നാടിന്റെ പൊതു നല്‍മയ്ക്കും പുരോഗതിക്കും ഈ തീരുമാനം ആവശ്യമാണെന്നും പിണറായി വിജയന്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഭൂമി ഏറ്റെടുത്ത് നല്‍കിയാല്‍ ബാക്കി കാര്യങ്ങളില്‍ തടസ്സമുണ്ടാകില്ലെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.റോഡ് വീതികൂടുമ്പോള്‍ ചിലര്‍ക്ക് വീടും സഥലവും നഷടമാകും അത്തരം ആളുകളെ ആകര്‍ഷകമായ പുനരധിവാസ പാക്കേജ് നല്‍കി മാറ്റി പാര്‍പ്പിക്കാന്‍ ഒരുക്കമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read More

ഇനി 10000 പിന്‍വലിക്കാം.

ഡല്‍ഹി : എ ടി എമ്മില്‍നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന തുക 10,000 രൂപ ആക്കി ഉയര്‍ത്തി. നിലവില്‍ ഇത് 4500 രൂപയായിരുന്നു. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന ആകെ തുക 24,000 ആയി തുടരും. കറണ്ട് അക്കൗണ്ടില്‍നിന്ന് ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക ഒരു ലക്ഷം ആക്കിയിട്ടുണ്ട്. നേരത്തെ ഇത് 50000 ആയിരുന്നു. ഡിസംബര്‍ 31ന് ശേഷം ഇത് രണ്ടാം തവണയാണ് അക്കൗണ്ടില്‍നിന്ന് എടിഎം വഴിയോ മറ്റോ പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തുന്നത്. നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചശേഷം 2000 രൂപ മാത്രമാണ് പ്രതിദിനം എടിഎമ്മില്‍നിന്ന് പിന്‍വലിക്കാന്‍…

Read More

അവസാനം സിൽക്ക് ബോർഡ് ഗതാഗതക്കുരുക്കിന് ഒരു പരിഹാരം;പുതിയ ഫ്ലെ ഓവർ വരുന്നു.

ബെംഗളൂരു : നഗരത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കുകളിൽ പ്രഥമ ഗണനീയനാണ് സിൽക്ക് ബോർഡ് സർക്കിളിൽ രൂപപ്പെടാറുള്ളത്. ഹൊസൂർ റോഡും ഔട്ടർ റിംഗ് റോഡും സംഗമിക്കുന്ന ഇവിടത്തെ ട്രാഫിക്ക് ജാം ബെംഗളുരു നിവാസികളുടെ ഇടയിൽ കുപ്രസിദ്ധമാണ്.ഇതിന് അറുതി വരുത്താൻ ഒരു പദ്ധതിയുമായാണ് ബെംഗളുർ മെട്രോ റയിൽ കമ്പനി മുന്നോട്ട് വന്നിരിക്കുന്നത്. ബെംഗളൂരു മെട്രോ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്ന സിൽക്ക് ബോർഡ് ബൊമ്മ സാന്ദ്ര റീച്ചിൽ ബിഎംആർ സി എൽ തന്നെയാണ് പാലം നിർമ്മിക്കുന്നത്. സിൽക്ക് ബോർഡ് മുതൽ റാഗിഗുഡ വരെ മൂന്ന് കിലോമീറ്റർ ദൂരത്തിലാണ് മേൽപ്പാലം.…

Read More

വൈദ്യുത പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സഹായം;കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ തയ്യാര്‍ : പിയുഷ് ഗോയല്‍.

കൊച്ചി : കടുത്ത വേനലും അണക്കെട്ടുകളില്‍ വെള്ള മില്ലാത്തതും കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി സൃഷ്ട്ടിക്കും എന്ന കാര്യം ഏറെക്കുറെ ഉറപ്പായി.ലോഡ് ഷെഡ്‌ഡിംഗ് ഏര്‍പ്പെടുത്തുകയല്ലാതെ വേറെ വഴിയില്ല എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.അപ്പോഴാണ് കേന്ദ്ര വൈദ്യുതി മന്ത്രി പിയൂഷ് ഗോയല്‍ കേരളത്തിന്‌ സഹായവുമായി മുന്നോട്ട് വന്നിരിക്കുന്നത്. കുറഞ്ഞ നിരക്കില്‍ കേരളത്തിന്‌ വൈദ്യുതി നല്‍കാന്‍ തയ്യാറാണ് എന്നാണ് പിയുഷ് ഗോയല്‍ അറിയിച്ചത് ,യുണിറ്റ് നു 2 രൂപ  80 പൈസ നിരക്കില്‍ വൈദ്യതി നല്‍കാന്‍ തയ്യാറാണ്.കൊച്ചിഅന്താരാഷ്ട്ര  വിമാനത്താവളത്തിന്റെ കണ്‍വെന്‍ഷന്‍ സെന്റെറില്‍  ഡിജി ധന  മേളയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു…

Read More

കഴിഞ്ഞ വർഷം കർണാടക ആർ ടി സി യുടെ ലാഭം 115 കോടി ;ബി എം ടി സിക്ക് 11 കോടി;തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ പോലുമില്ലാത്ത കേരള ആർടിസി ഇതിൽ നിന്ന് എന്തെങ്കിലും പഠിക്കുമോ?

ബെംഗളൂരു : സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ ഉള്ള പൊതുമേഖല സ്ഥാപനമായ കർണാടക ആർ ടി സി കഴിഞ്ഞ വർഷം ഉണ്ടാക്കിയത് 115 കോടി ലാഭം.ബെംഗളൂരു നഗരത്തിലും നഗരപ്രാന്തത്തിലും  മാത്രം സർവ്വീസ് നടത്തുന്ന ബെംഗളൂരു മെട്രോ പൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ  ( ബി എം ടി സി ) ഉണ്ടാക്കിയത് 11 കോടി രൂപ ലാഭം. ലാഭകരമായ റൂട്ടുകൾക്ക് പ്രാധാന്യം നൽകിയതും ജീവനക്കാരുടെ സഹകരണവുമാണ് ഇങ്ങനെ ഒരു നേട്ടം കൈവരിക്കുന്നതിന് കാരണമായത്, ജീവനക്കാർ കമ്മീഷൻ ഏർപ്പെടുത്തിയതും ഗുണകരമായി.നോട്ടു പിൻവലിക്കൽ മൂലം 50 കോടിയോളം ലാഭത്തിൽ കുറവു…

Read More

മകര സംക്രാന്തിയോടനുബന്ധിച്ചു കര്‍ണാടക ആര്‍ ടി സിയുടെ 650 സ്പെഷ്യല്‍ സര്‍വിസുകള്‍.

ബെന്ഗളൂരു : മകര സംക്രാന്തി ഉത്സവത്തോട് അനുബന്ധിച്ച് കര്‍ണാടക ആര്‍ ടിസിയുടെ 650 പ്രത്യേക സര്‍വീസുകള്‍ 13,14,15 തീയതികളിലായി സംസ്ഥാനത്തിന് ഉള്ളിലും പുറത്തേക്കു മായാണ് ഇത്രയും സര്‍വിസുകള്‍. കേമ്പേ ഗൌഡ ബസ്‌ ടെര്‍മിനലില്‍ നിന്ന് ധര്‍മസ്ഥല ,കുക്കെ സു ബ്രഹ്മണ്യ,കുന്തപുര,ശിവമോഗ, ഹാസന്‍ ,മംഗലുരു,ശ്രിന്ഗേരി,ഹോരനാട്,ദാവനഗരെ,ഹുബ്ബള്ളി,ധാര്‍വട്,ബെലഗാവി, വിജയപുര,ഗോകര്‍ണ,സിര്സി,കാര്‍വാര്‍,രായ്ചൂര്‍,കലബുരഗി,ബെല്ലാരി,കൊപ്പല,യാദ്ഗിര്‍,ബീദര്‍, തിരുപ്പതി,പവഗട,ഹോസടുര്‍ഗ  തുടങ്ങിയ സ്ഥലങ്ങളിലേക്കാണ്‌ സര്‍വിസ് നടത്തുന്നത്. മൈസൂരു റോഡ്‌ ബസ്‌ സ്റെഷനില്‍ നിന്ന് മൈസൂരു ,ഹന്സൂര്‍,പെരിയ പട്ടണ ,വീരരാജ പെട്ട്,കുശാല്‍ നഗര്‍ മടികേരി തുടങ്ങിയ സ്ഥലങ്ങളി ലേക്കു ആണ് സര്‍വിസുകള്‍. മധുരൈ,കുംഭകോണം,തിരുച്ചി,കോയമ്പത്തൂര്‍,തിരുപ്പതി,വിജയവാഡ,ഹൈദരാബാദ് തമിഴ്നാടിന്റെയും അന്ധ്രയുടെയും മറ്റു പല ഭാഗങ്ങളിലേക്കും…

Read More

സുഷമ കണ്ണുരുട്ടി ; “ലേലു അല്ലു” പറഞ്ഞ് ആമസോണ്‍.

വാഷിംഗ്ടൺ: ഇന്ത്യൻ ദേശീയ പതാകയുടെ നിറത്തിലുള്ള ചവിട്ടുമെത്ത ഇ കൊമേഴ്സ് കമ്പനി ആമസോൺ തങ്ങളുടെ വെബ്സൈറ്റിൽ നിന്നു നീക്കം ചെയ്തു. ദേശീയപതാകയെ അപമാനിക്കുന്ന തരത്തിലുള്ള ഉത്പന്നങ്ങൾ ആമസോൺ പിൻവലിക്കണമെന്നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നീക്കം. ഇത്തരം ചവിട്ടുമെത്തകൾ ഇനി വിൽക്കില്ലെന്നു ആമസോൺ അറിയിച്ചു.ത്രിവർണ പതാകയുടെ നിറത്തിലുള്ള ചവിട്ടുമെത്ത നിർമിച്ച ആമസോൺ മാപ്പു പറയണമെന്നും അത്തരം ഉത്പന്നങ്ങൾ പിൻവലിക്കണമെന്നും സുഷമ ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം ആമസോൺ കമ്പനിയിലെ ഉദ്യോഗസ്‌ഥർക്ക് ഇന്ത്യൻ വിസ അനുവദിക്കില്ലെന്നും ട്വിറ്ററിൽ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. ആമസോൺ കമ്പനിയുമായി ഈ…

Read More

വൈദ്യുതി വകുപ്പും ശരിയാകും,കടുത്ത വൈദ്യുത നിയന്ത്രണത്തിന് സാധ്യത.

തിരുവനന്തപുരം: സംസ്ഥാനം കടുത്ത വൈദ്യുതി നിയന്ത്രണത്തിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. മാർച്ച് മാസം മുതൽ ലോഡ് ഷെഡ്ഡിംഗ് വേണ്ടിവരുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. പുറത്തുനിന്ന് വൈദ്യുതി വാങ്ങിയാലും പ്രതിസന്ധി മറികടക്കാനാകില്ല. കൊടും ചൂടും വരൾച്ചയും. അനിവാര്യമായ വൈദ്യുതി നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ് സംസ്ഥാനം. 68 ദശലക്ഷം യൂണിറ്റാണ് ഇപ്പോഴത്തെ പ്രതിദിന ശരാശരി വൈദ്യുതി ഉപഭോഗം. അതിവേഗം വറ്റുന്ന ജലസംഭരണികളിൽ നിന്ന് ഉത്പാദിപ്പിക്കുന്നത് ഏഴ് മുതൽ 10 ദശലക്ഷം യൂണിറ്റ് മാത്രം. ബാക്കി പുറത്തുനിന്ന് വാങ്ങുന്നു. പരീക്ഷക്കാലമായ മാർച്ച് മുതൽ കൊടും വേനൽക്കാലമായ ഏപ്രിൽ, മെയ് മാസങ്ങളിൽ ഉപഭോഗം 80…

Read More

സാൻഡൽവൂഡ് ശിവരാജ കുമാറിന് “ഒപ്പം”

ബെംഗളൂരു : കഴിഞ്ഞ വർഷം മലയാളത്തിൽ മോഹൻലാലിന് ലഭിച്ച ഒരു വലിയ ഹിറ്റ് ആണ് ” ഒപ്പം “. അതു വരെ യുള്ള എല്ലാ റെക്കാർഡുകളെയും  പൊളിച്ചെഴുതി 75 കോടിക്കു മുകളിൽ  ഈ ചിത്രം നേടി.നൂറുദിവസവും കടന്നു. തുടർച്ചയായ പരാജയങ്ങൾ മാത്രം സമ്മാനിച്ച സംവിധായകൻ  പ്രിയദർശന്റെ ഒരു തിരിച്ചു വരവു കൂടിയായിരുന്നു ഈ സിനിമ. മോഹൻലാൽ അന്ധനായി അഭിനയിച്ച ഈ ചിത്രം മറ്റു പല ഭാഷകളിലേക്കും മൊഴി മാറ്റം ചെയ്യുന്നതായും വാർത്തകൾ വന്നു. ഹിന്ദിയിൽ പ്രിയദർശൻ തന്നെ ഈ ചിത്രം റിമേക്ക് ചെയ്യുന്നു എന്നാണ്…

Read More

ചിത്രകാരൻമാരെ ആസ്വാദകരെ നിങ്ങൾക്ക് സ്വാഗതം ബെംഗളൂരു ചിത്ര ചന്ത ഈ ഞായറാഴ്ച.

ബെംഗളൂരു : ഒരു തെരുവു മുഴുവൻ ചിത്രങ്ങൾ മാത്രം അതിൽ ലോകത്തിലെ അതി പ്രശസ്തരായവരുടെ ചിത്രങ്ങളുണ്ട് ആരും അറിയാത്ത സാധാരക്കാരുടെ ചിത്രങ്ങളുണ്ട്. ചിത്രങ്ങൾ കാണാം, ആസ്വദിക്കാം, വിൽക്കാം, വാങ്ങാം അതെ ചിത്രങ്ങൾക്കു മാത്രമായി ഒരു ദിനം നഗരത്തിൽ ഒരുങ്ങുന്നു. അതാണ് ചിത്ര സന്തെ ( മലയാളത്തിൽ ചിത്ര ചന്ത). വരുന്ന 15 ന് ഞായറാഴ്ച ആർട്ട് ഗാലറിയിൽ ചിത്ര സന്തെ ഒരുങ്ങുന്നത്. കുമാര കൃപ റോഡിൽ രണ്ട് കിലോമീറ്റർ ദൂരത്തിൽ 1200 സ്റ്റാളുകളിലാണ് ഈ വർഷത്തെ ചിത്ര സന്തെ യുടെ കൗതുകം ഒളിപ്പിച്ചു വച്ചിരിക്കുന്നത്.…

Read More
Click Here to Follow Us