അവസാനം സിൽക്ക് ബോർഡ് ഗതാഗതക്കുരുക്കിന് ഒരു പരിഹാരം;പുതിയ ഫ്ലെ ഓവർ വരുന്നു.

ബെംഗളൂരു : നഗരത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കുകളിൽ പ്രഥമ ഗണനീയനാണ് സിൽക്ക് ബോർഡ് സർക്കിളിൽ രൂപപ്പെടാറുള്ളത്. ഹൊസൂർ റോഡും ഔട്ടർ റിംഗ് റോഡും സംഗമിക്കുന്ന ഇവിടത്തെ ട്രാഫിക്ക് ജാം ബെംഗളുരു നിവാസികളുടെ ഇടയിൽ കുപ്രസിദ്ധമാണ്.ഇതിന് അറുതി വരുത്താൻ ഒരു പദ്ധതിയുമായാണ് ബെംഗളുർ മെട്രോ റയിൽ കമ്പനി മുന്നോട്ട് വന്നിരിക്കുന്നത്.

  തകർന്ന റോഡുകളും ഗതാഗതക്കുരുക്കും വില്ലനായി; ബെംഗളൂരുവിൽ ആറ് വിദ്യാർത്ഥികൾക്ക് യുപിഎസ്‌സി പരീക്ഷ എഴുതാനായില്ല

ബെംഗളൂരു മെട്രോ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്ന സിൽക്ക് ബോർഡ് ബൊമ്മ സാന്ദ്ര റീച്ചിൽ ബിഎംആർ സി എൽ തന്നെയാണ് പാലം നിർമ്മിക്കുന്നത്. സിൽക്ക് ബോർഡ് മുതൽ റാഗിഗുഡ വരെ മൂന്ന് കിലോമീറ്റർ ദൂരത്തിലാണ് മേൽപ്പാലം. 72 കിലോമീറ്റർ വരുന്ന രണ്ടാഘട്ടം 2022 ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.26405 കോടി രൂപയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts