“നിങ്ങളുടെ പേ ടി എം വാല്ലെറ്റില്‍ കാശു ഉണ്ട് എങ്കില്‍ ജനുവരി 15 നു മുന്‍പ് തന്നെ അത് ബാങ്ക് അക്കൗണ്ട് വഴി പിന്‍വലിക്കുക,പേ ടി എം ബാങ്ക് ആയി മാറുകയാണ് ജനുവരി 15 നു ശേഷം നിങ്ങള്ക്ക് വാലെറ്റില്‍ ഉള്ള പണം വിനിയോഗിക്കാന്‍ കഴിയില്ല” ഇതേ അര്‍ഥം വരുന്ന ഒരു വാര്‍ത്തയാണ് വാട്സ് അപ്പില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ട് ഇരിക്കുന്നത്.കൂടെ പേ ടി എം ഏതോ പത്രത്തില്‍ നല്‍കിയ വാര്‍ത്തയുടെ കോപിയും ഉണ്ട്. ഇങ്ങനെ ഒരു വാര്‍ത്ത വാട്സ് അപ്പില്‍ പ്രചരിക്കുന്നുണ്ട് ,എല്ലാരും വിശ്വസിച്ചോ…
Read MoreYear: 2017
പഞ്ചാബിലും കേജ്രിവാള്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി;ആപ്പിന് പഞ്ചാബികളെ വിശ്വാസമില്ലേ എന്ന് അകാലിദള്‍
ന്യൂഡല്‍ഹി : പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ ആം ആദ്മി തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആപ്പിന്റെ പ്രമുഖ നേതാവുമായ മനീഷ് സിസോദിയ ആണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. മൊഹാലിയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയാണ് സിസോദിയ ഇക്കാര്യം വ്യക്തമാക്കിയത്. അരവിന്ദ് കേജ്‌രിവാള്‍ പഞ്ചാബിന്റെ മുഖ്യമന്ത്രിയാകാന്‍ പോവുകയാണെന്ന് അദ്ദേഹം പ്രസംഗിച്ചു. ആം ആദ്മിയെയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയും സംബന്ധിച്ച് സുപ്രധാന പ്രഖ്യാപനമാണ് ഇതെന്നാണ് വിലയിരുത്തല്‍. അതേസമയം കേജ്‌രിവാളിനെ മുഖ്യമന്ത്രിയാക്കാന്‍ വോട്ടു ചോദിക്കുന്ന ആപ്പിന് പഞ്ചാബികളില്‍ വിശ്വാസമില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് അകാലിദളിന്റെ മുതിര്‍ന്ന…
Read Moreപ്രധാനമന്ത്രിക്ക് എതിരായുള്ള കേസ്;സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പിന്മാറി.
ന്യൂഡല്‍ഹി: സഹാറ, ബിർള കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പിൻമാറി. കേസ് ഇന്ന് സുപ്രീംകോടതിയുടെ പുതിയ ബഞ്ച് പരിഗണിക്കും . അരുൺ മിശ്ര, അമിതാവ റോയ് എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിക്കുന്നത് . ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി 25 കോടി രൂപ കൈപ്പറ്റിയെന്ന സഹാറാ ഡയറിയിലെ കണ്ടെത്തല്‍ ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷന്‍റെ ഹര്‍ജി പരിഗണിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പാണ് ചീഫ് ജസ്റ്റീസിന്‍റെ പിന്മാറ്റം. എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡില്‍ കണ്ടെത്തിയ ഡയറിയിലാണ് മോദിക്ക് പണം…
Read Moreബാങ്കുകളില്‍ നാലു ലക്ഷം കോടിയുടെ കള്ളപ്പണം എത്തി;സഹകരണ ബാങ്കുകളില്‍ മാത്രം 16000 കോടി;
ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കലിന് ശേഷം വിവിധ ബാങ്കുകളില്‍ നാല് ലക്ഷം കോടി രൂപയുടെ കളളപ്പണം എത്തിയതായി ആദായ നികുതി വകുപ്പ്. സഹകരണ ബാങ്കുകളിൽ മാത്രം 16,000 കോടി രൂപയുടെ കള്ളപ്പണമെത്തി. നിക്ഷേപങ്ങളെകുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് നോട്ട് അസാധുവാക്കാൻ തീരുമാനിച്ചതെന്ന് ആർബിഐ ഗവർണർ പാർലമെന്റ സമിതിയെ അറിയിച്ചു. അസാധുവാക്കിയ 97 ശതമാനത്തോളം നോട്ടുകൾ ബാങ്കുകളിൽ തിരിച്ചെത്തിയെന്ന് സൂചന നൽകിയാണ് ആദായനികുതി വകുപ്പിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസിയായ പിടിഐ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. കണക്കില്‍പ്പെടാത്ത നാലു…
Read Moreമുന്‍ മുഖ്യമന്ത്രി നഗരത്തിലുണ്ട്;സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി യെ വിസ്തരിക്കുന്നത് ഇന്നും തുടരും.
ബംഗളുരു: സോളാര്‍ കേസ് വിധി ചോദ്യം ചെയ്ത് ബംഗളുരു സിറ്റി സിവില്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കുന്നത് ഇന്നും തുടരും. എപ്പോഴാണ് വക്കാലത്ത് നല്‍കിയത് കേസിന്റെ നടപടികള്‍ അറിഞ്ഞിരുന്നോ എന്നതുള്‍പ്പെടെ മുപ്പതിലധികം ചോദ്യങ്ങളാണ് കുരുവിളയുടെ അഭിഭാഷകന്‍ ഇന്നലെ ഉമ്മന്‍ചാണ്ടിയോട് ചോദിച്ചത്. സോളാര്‍ പവര്‍ പ്രോജക്ട് തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് ബംഗളുരുവിലെ വ്യവസായി എം.കെ കുരുവിളയില്‍ നിന്ന് പണം തട്ടിയ കേസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ 1.65 കോടി രൂപ പരാതിക്കാരന് തിരിച്ചുനല്‍കണമെന്നായിരുന്നു ബംഗളുരു കോടതി വിധി. ഈ ക്രോസ്…
Read Moreസമരം നടത്തി സർക്കാറിനെ വഴിപ്പെടുത്താൻ നോക്കേണ്ടെന്ന് പിണറായി;ഐ എ എസ് ഉദ്യോഗസ്ഥര്‍ സമരം അവസാനിപ്പിച്ചു.
തിരുവനന്തപുരം: മുഖ്യമന്ത്രി കടുത്ത നിലപാടെടുത്തതോടെ അവധി സമരം പിൻവലിച്ച് ഐഎഎസ് അസോസിയേഷൻ. സമരം നടത്തി സർക്കാറിനെ വഴിപ്പെടുത്താൻ നോക്കേണ്ടെന്ന് കൂടിക്കാഴ്ചക്കെത്തിയ ഉദ്യോഗസ്ഥർക്ക് പിണറായി മുന്നറിയിപ്പ് നൽകി. ജേക്കബ് തോമസിനെതിരെ അസോസിയേഷൻ ഉന്നയിച്ച ആരോപണങ്ങളും മുഖ്യമന്ത്രി തള്ളി. അതേസമയം സമരം സർക്കാറിനെതിരെ അല്ലെന്ന് അസോസിയേഷൻ വിശദീകരിച്ചു. കൂട്ട അവധി പ്രതിഷേധത്തിനൊരുങ്ങിയ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രി സ്വീകരിച്ചത് കടുത്ത നിലപാട്. കൂടിക്കാഴ്ചയിൽ ഉന്നത ഉദ്യോഗസ്ഥർ ഓരോരുത്തരായി കാര്യങ്ങൾ വിശദീകരിച്ച് തുടങ്ങിയപ്പോൾ മുഖ്യമന്ത്രി ഇടപെട്ടു. ഒരു കൂട്ടം ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് സമരം തീരുമാനിച്ചത് അംഗീകരിക്കാനാകില്ല, സമരം…
Read Moreമോഹന്‍ലാല്‍ സിനിമ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു?അടുത്ത വര്ഷം രണ്ടാമൂഴം വരും.
എം ടി വാസുദേവൻ നായരുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന രണ്ടാമൂഴം ഉടന്‍ യാഥാര്‍ഥ്യമാകുമെന്നാണ് പുതിയ വാര്‍ത്തകള്‍. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മനോരമ ന്യൂസിന്‍റെ ന്യൂസ്മേക്കര്‍ സംവാദത്തിലാണ് എംടി സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയെന്നും 600 കോടി രൂപ മുതൽമുടക്കിലാണ് രണ്ടാമൂഴം സിനിമയാകുന്നതെന്നും മോഹൻലാൽ അറിയിച്ചത്. മഹാഭാരത കഥ ആസ്പദമാക്കി എം.ടി. വാസുദേവൻ നായർ രചിച്ച രണ്ടാമൂഴം 1985 ലെ വയലാർ അവാർഡ് നേടിയിരുന്നു. അതിശക്തനും ലളിതചിന്താഗതിക്കാരനുമായ ഭീമൻ എന്ന മനുഷ്യന്റെ ചിന്തകളും വികാരങ്ങളും ഭീമന്റെ നിത്യജീവിതത്തിലെ സംഭവങ്ങളും ഭീമന്റെ കണ്ണിലൂടെ വിവരിക്കുകയാണ് നോവലിൽ.…
Read Moreകര്‍ണാടക 2480 കോടി നല്‍കണം എന്ന് കാണിച്ചു തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചു;കാവേരി വിഷയം ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും വാര്‍ത്തകളില്‍
ബെന്ഗളൂരു : കാവേരി നദീജല പ്രശ്നവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ നിന്നും 2480 കോടി രൂപ നഷ്ട്ടപരിഹാരം ആവശ്യപ്പെട്ടു തമിഴ്നാട് സുപ്രീ കോടതിയെ സമീപിച്ചു.കഴിഞ്ഞ വര്ഷം കാവേരി നദീജല അതോറിറ്റി യുടെ നിര്‍ദേശ പ്രകാരമുള്ള ജലം വിട്ടു നല്‍കാന്‍ കര്‍ണാടക തയ്യാറായിരുന്നില്ല ,പിന്നീട് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് കര്‍ണാടക തമിഴ്നാടിനു ജലം വിട്ടുകൊടുക്കാന്‍ തയ്യാറായത്.അത് തന്നെ ദിവസങ്ങള്‍ക്കു ശേഷമായിരുന്നു.ഇങ്ങനെ വൈകിയത് മൂലമുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരം കര്‍ണാടക നല്‍കണം എന്നാണ് തമിഴ്നാട് ആവശ്യപ്പെടുന്നത്. രണ്ടു സംസ്ഥാനങ്ങളോടും സത്യവാങ്ങ് മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു.വര്‍ഷങ്ങളായി തുടരുന്ന…
Read Moreഅങ്ങനെ ഒരു പീഡനം നാടകമാണ് എന്ന് തെളിഞ്ഞു;കെ ജി ഹള്ളിയിലെ പീഡന ശ്രമം മുന്‍പേ ഒരുക്കിയ തിരക്കഥക്ക് അനുസരിച്ച്.
ബംഗളൂരു: നഗരത്തിലെ കെ.ജി. ഹള്ളിയിൽ നടന്ന ലൈംഗികാതിക്രമം യുവതിയും കാമുകനും ചേർന്നൊരുക്കിയ നാടകമെന്ന് പൊലീസ്. യുവതിയുടെ കാമുകൻ ഇർഷാദ് ഖാനെ (34) ഇതുമായി ബന്ധപ്പെട്ടു പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് സിറ്റി പൊലീസ് അഡീഷണൽ കമ്മിഷണർ ഹേമന്ത് നിംബാൽക്കർ പറഞ്ഞു. കെ.ജി. ഹള്ളി പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിക്കഴിഞ്ഞ് നാട്ടുകാർ സംഘടിച്ചിരുന്നു. സ്ത്രീകൾ ഇവിടെ സുരക്ഷിതരല്ലെന്ന് ആരോപിച്ച് പൊലീസിനോട് തട്ടിക്കയറുവാനും മറ്റും ഇർഷാദും മുൻപിലുണ്ടായിരുന്നു. ഇർഷാദിന്റെ നടപ്പുശൈലിയും സി.സി.ടി.വി. ദൃശ്യത്തിലെ യുവാവിന്റെ നടപ്പും ഒരേപോലെയാണെന്ന് പൊലീസ് കണ്ടെത്തി. ഇതാണ് കേസിനു…
Read Moreപ്രവാസി ഭാരതീയ ദിവസ് ബംഗളൂരുവില്‍ ആരംഭിച്ചു;പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തു.
ബംഗളൂരു: പ്രവാസി ക്ഷേമത്തിന് ഭാരതം മുന്തിയ പരിഗണന നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രവാസികള്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രവാസി ഭാരതീയ ദിവാസിനോടനുബന്ധിച്ച് ബംഗളൂരുവില്‍ നടക്കുന്ന മൂന്നു ദിവസത്തെ പ്രവാസി ഭാരതീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രവാസികളുടെ സുരക്ഷക്ക് പ്രധാന്യം നല്‍കും. സാങ്കേതിക പരിജ്ഞാനം മെച്ചപ്പെടുത്താന്‍ കൗശല്‍ വികാസ് യോജന നടപ്പാക്കമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്ന ഇടപെടലുകള്‍ അഭിനന്ദാര്‍ഹമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആയിരങ്ങള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. ദശലക്ഷങ്ങള്‍…
Read More