എല്ലാ യാത്രക്കാര്‍ക്കും സൌജന്യ വൈ ഫൈ യുമായി കര്‍ണാടക ആര്‍ ടി സി;17000 ബസുകളിലും 450 പ്രധാന ബസ്‌ സ്റ്റാന്റ്കളിലും സൌജന്യ വൈ ഫൈ.

ബെന്ഗളൂരു : എല്ലാ യാത്രക്കാര്‍ക്കും സൌജന്യ വൈ ഫൈ നല്‍കുന്ന ആദ്യത്തെ ട്രസ്പോര്ട് കമ്പനി യകാന്‍ കര്‍ണാടക ആര്‍ ടി സി.17000 ബസുകളിലും  450 പ്രധാന ബസ്‌ സ്റ്റേഷനുകളിലും ആണ് സൌജന്യ വൈ ഫൈ സൌകര്യം ഏര്‍പ്പെടുത്തുന്നത്. മുന്‍പ് 20 ബസ്‌ സ്റ്റാന്റ് കളില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ സൌജന്യ വൈ ഫൈ സര്‍വീസ് ഏര്‍പ്പെടുത്തിയിരുന്നു.അതിന്റെ വിജയത്തെ തുടര്‍ന്ന് ആണ് കെ എസ് ആര്‍ ടി സിയും എന്‍ ഡബ്ലിയു കെ ആര്‍ ടി സിയും അടക്കം ഉള്ള 17000 ബസുകളിലേക്ക് ഈ സംവിധാനം വിപുലീകരിക്കുന്നത്.മാത്രമല്ല…

Read More

ബെംഗളുരുവില്‍ വീണ്ടും ലൈംഗിക ആക്രമണം.

ബെംഗളുരു: ഐ.ടി നഗരമായ ബെംഗളുരുവില്‍ ലൈംഗിക അതിക്രമങ്ങള്‍ തുടര്‍കഥയാവുന്നു. ജനവരി നാലിന് ജിമ്മില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ യുവതിയും അതിക്രമത്തിന് ഇരയായെന്നാണ് ഒടുവിലത്തെ പരാതി.ബാനസവാടി പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. നഗരത്തില്‍ ദിവസങ്ങള്‍ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ കേസാണിത്.  പുതുവത്സരാഘോഷങ്ങള്‍ക്കിടെ സ്ത്രീകള്‍ അതിക്രമത്തിന് ഇരയായെന്ന റിപ്പോര്‍ട്ടുകളും ദൃശ്യങ്ങളും പുറത്തു വരുന്നതിന് പിന്നാലെയാണ് പരാതികള്‍ ഓരോന്നായി ഉയരുന്നത്. ഒടുവിലത്തെ സംഭവവുമായി ബന്ധപ്പെട്ടും യുവതിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസ് സറ്റോപ്പിലേക്ക് നടന്ന് പോകുന്നതിനിടെ വെള്ളിയാഴ്ച മറ്റൊരു പെണ്‍ക്കുട്ടിക്ക് നേരെയും പീഡന ശ്രമം നടന്നിരുന്നു. അക്രമത്തില്‍ പെണ്‍ക്കുട്ടിക്ക് കൈക്കും…

Read More

ഉത്തരാഖണ്ഡിൽ ബി ജെ പി തിരിച്ചു വരും;പഞ്ചാബില്‍ കൊണ്ഗ്രെസ്സും;ഗോവ ബി ജെ പി നിലനിര്‍ത്തും;ഇന്ത്യ ടുഡെ-ആക്സിസ് സര്‍വ്വെ ഫലം ഇങ്ങനെ.

പഞ്ചാബിൽ കോൺഗ്രസ് അധികാരം തിരിച്ച് പിടിക്കുമെന്ന് ഇന്ത്യ ടുഡെ-ആക്സിസ് സര്‍വ്വെ. ആകെയുള്ള 117 സീറ്റിൽ 56 മുതൽ 62 സീറ്റുവരെ കോൺഗ്രസ് നേടുമെന്നാണ് സര്‍വ്വെയുടെ കണ്ടെത്തൽ. അകാലിദൾ-ബിജെപി സഖ്യത്തെ പിന്നിലാക്കി ആം ആദ്‍മി പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തും. എഎപി 36 മുതൽ 41 സീറ്റ് വരെ നേടും. ശിരോമണി അകാലിദൾ – ബിജെപി സഖ്യം 22 സീറ്റിലൊതുങ്ങമെന്നും സര്‍വ്വെ പറയുന്നു. മുഖ്യമന്ത്രിയായി കോൺഗ്രസിന്‍റെ ക്യാപ്റ്റൻ അമരീന്ദര്‍ സിംഗിനാണ് 34 ശതമാനം പേരുടെ പിന്തുണ. ഉത്തരാഖണ്ഡിൽ 70 സീറ്റുകളിൽ ബിജെപി 41 മുതൽ 46 വരെ…

Read More

ഓംപുരി അന്തരിച്ചു.

മുംബൈ : പ്രശസ്ത നടന്‍ ഓംപുരി അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയസ്തംഭനത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് പുലര്‍ച്ചെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അധികം വൈകാതെ മരണം സംഭവിച്ചു. രണ്ട് തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുള്ള അദ്ദേഹത്തിനെ രാജ്യം 1990ല്‍ പത്മശ്രീ നല്‍കി ആദരിച്ചു. ആടുപുലിയാട്ടം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തില്‍ അവസാനമായി സാന്നിദ്ധ്യമറിയിച്ചത്.

Read More

“പ്രവാസി ഭാരതീയ ദിവസ് ” നാളെ ആരംഭിക്കും;രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും പങ്കെടുക്കും;പോർട്ടുഗൽ പ്രധാനമന്ത്രി മുഖ്യാതിഥി.

ബെംഗളൂരു :  പ്രവാസികളുടെ  മഹാസമ്മേളനമായ  പ്രവാസി  ഭാരതീയ  ദിവസ്  നഗരത്തിൽ  നാളെ  ആരംഭിക്കും, തുമുകുരു  റോഡിലെ  ഇന്റർനാഷനൽ  എക്സിബിഷൻ  സെൻറർ  ആണ്  വേദി.പോർട്ടുഗീസ്  പ്രധാനമന്ത്രി  ആന്റോണിയോ  കോസ്റ്റ  മുഖ്യാതിഥിയായിരിക്കും. വിവിധ രാജ്യങ്ങളിൽ നിന്ന്  മൂവായിരത്തോളം  പ്രതിനിധികൾ പങ്കെടുക്കും. പ്രവാസി  യുവജനസമ്മേളനത്തോടെ  നാളെ  പരിപാടികൾ  ആരംഭിക്കും, യുവജനസമ്മേളനം  വിദേശകാര്യമന്ത്രി  ശ്രീമതി  സുഷമാ സ്വരാജ്  ഉൽഘാടനം  ചെയ്യും.ഞായറാഴ്ച  പരിപാടിയുടെ  ഔദ്യോഗിക  ഉൽഘാടനം  പ്രധാനമന്ത്രി  നിർവ്വഹിക്കും. സമാപന സമ്മേളനത്തിൽ  രാഷ്ട്രപതി  പങ്കെടുക്കും, വ്യവസായ  മേഖലയിൽ  മികവ്  തെളിയിച്ച  30  പേർക്കുള്ള  പ്രവാസി  ഭാരതീയ  ദിവസ്  പുരസ്കാരം  രാഷ്ട്രപതി  വിതരണം…

Read More

97 ശതമാനം നോട്ടുകള്‍ തിരിച്ചെത്തി എന്നതെല്ലാം വെറും നുണ;ഒന്നും പറയാറായിട്ടില്ല എന്ന് റിസേര്‍വ് ബാങ്ക്.

മുംബൈ: അസാധുവാക്കിയ 97 ശതമാനം നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന കണക്കുകള്‍ ഉറപ്പിക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക്. വ്യത്യസ്ത കറന്‍സി ചെസ്റ്റുകളില്‍ നിന്നും എത്തിയിട്ടുള്ള അസാധുനോട്ടുകളുടെ കണക്കുകള്‍ യോജിപ്പിക്കുന്ന പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും കൃത്യമായ കണക്ക് പുറത്തുവിടാറായിട്ടില്ല. അക്കൗണ്ടിങ് പിഴവുകള്‍ ഒഴിവാക്കാന്‍ ഡബിള്‍ കൗണ്ടിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളും ചെയ്തുവരികയാണെന്നും റിസര്‍വ് ബാങ്ക് പറഞ്ഞു. എത്രയും വേഗത്തില്‍ കണക്കെടുപ്പ് പൂര്‍ത്തിയാക്കി തിരിച്ചെത്തിയ നോട്ടുകളുടെ കണക്കുകള്‍ വെളിപ്പെടുത്തുമെന്നും ആര്‍ബിഐ അറിയിച്ചു. കണക്കെടുപ്പ് പൂര്‍ത്തിയാക്കി തിരിച്ചെത്തിയ നോട്ടുകളുടെ കണക്കുകള്‍ വെളിപ്പെടുത്തുമെന്നും ആര്‍ബിഐ അറിയിച്ചു.അമ്പത് ദിവസം കൊണ്ട് അസാധുവാക്കിയ 1000, 500 കറന്‍സികളുടെ 97 ശതമാനവും…

Read More

“കന്നടക്കാര്‍ ഇങ്ങനെ ചെയ്യില്ല”അഭ്യന്തര മന്ത്രി;സ്ത്രീ പീഡനത്തിലും പ്രാദേശിക വികാരം ഉണര്‍ത്തി നേട്ടം കൊയ്യാന്‍ ശ്രമം;5000 സി.സി.ടി. വി.കാമറകള്‍ സ്ഥാപിക്കും;ജനങ്ങളുടെ രോഷം അകറ്റാന്‍ പുതിയ നമ്പരുകളുമായി സര്‍ക്കാര്‍.

ബെംഗളൂരു: പുതുവത്സരരാത്രിയില്‍ ബെംഗളൂരുവില്‍ നടന്ന പീഡനവും തുടര്‍സംഭവങ്ങളും സംസ്ഥാനത്തെയും ബെംഗളൂരുവിനെയും അപമാനിക്കാനുള്ള ഗുഢാലോചനയുടെ ഭാഗമാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. ഇന്നു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പരമേശ്വര ഇക്കാര്യം പറഞ്ഞത്. ബെംഗളൂരു എംജി റോഡില്‍ പുതുവത്സര ആഘോഷത്തിനിടെ പോലീസ് സാന്നിധ്യത്തില്‍ നിരവധി സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് വിധേയരായിരുന്നു. ഈ വാര്‍ത്തയ്ക്കു പിന്നാലെ നഗരത്തിലെ കമ്മനഹള്ളിയില്‍ പുതുവത്സരരാത്രിയില്‍ വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ രണ്ടുപേര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നത് ദേശീയതലത്തില്‍ ചര്‍ച്ചയായിരുന്നു. കമ്മനഹള്ളിയില്‍ നടന്ന സംഭവം നിര്‍ഭാഗ്യകരമാണ്. കന്നടക്കാര്‍ ഇങ്ങനെ ചെയ്യില്ല’ -കര്‍ണാടക ആഭ്യന്തമന്ത്രി പറഞ്ഞു. ബെംഗളൂരു സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരമായിരുന്നെന്നും പീഡനം…

Read More

പുതുവത്സര ദിനത്തില്‍ നടന്ന പീഡനം;നാലുപേര്‍ അറെസ്റ്റില്‍

ബംഗളൂരു: ബംഗളുരുവില്‍ പുതുവര്‍ഷാഘോഷങ്ങളില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന യുവതിയെ ലൈംഗികമായി അപമാനിച്ച കേസില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്രേസര്‍ ടൗണ്‍ സ്വദേശികളായ ലെനോ, അയ്യപ്പ, ചിന്നു, രാജു എന്നിവരെയാണ് ബാനസവാടി അറസ്റ്റ് ചെയ്തത്. പ്രതികളായ മറ്റു രണ്ട് പേര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. ഒരാഴ്ചയായി പെണ്‍കുട്ടിയുടെ പിന്നാലെയായിരുന്നുവെന്ന് പിടിയിലായവര്‍ പൊലീസിനോട് സമ്മതിച്ചു. പുതുവര്‍ഷാഘോഷങ്ങള്‍ കഴിഞ്ഞ മടങ്ങുമ്പോള്‍ ബംഗളുരുവിലെ കമ്മനഹള്ളിയില്‍ വച്ചാണ് യുവതിയെ ബൈക്കിലെത്തിയ സംഘം കയറിപിടിച്ച് അപമാനിച്ചത്. സിസിടിവി ദൃശ്യങ്ങളുടേയും മൊബൈല്‍ ഫോണ്‍ ലൊക്കേഷന്റേയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നാല് പ്രതികളെ…

Read More

പുതുവര്‍ഷ ദിനത്തില്‍ വ്യാപകമായി സ്ത്രീകള്‍ക്കെതിരെ നടന്ന ലൈംഗിക അതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തു.

ബംഗലൂരു: പുതുവര്‍ഷ ദിനത്തില്‍ വ്യാപകമായി സ്ത്രീകള്‍ക്കെതിരെ നടന്ന ലൈംഗിക അതിക്രമങ്ങളുടെ ഭീകരത വെളിവാക്കുന്ന പുതിയ വീഡിയോ ദൃശ്യം ചര്‍ച്ചയാകുന്നു. ഞായറാഴ്ച ബംഗലൂരുവിലെ കമ്മനഹള്ളിയിലെ ഒരു സിസിടിവിയിലാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. ഇവിടുത്തെ 5 മെയിന്‍ റോഡിലൂടെ ജനുവരി ഒന്നാം തീയതി പുലര്‍ച്ചെ 2.30ന് ഒറ്റയ്ക്ക് നടന്നുവരുകയായിരുന്ന യുവതിയെ ബൈക്കില്‍ എത്തിയ രണ്ടുപേര്‍ ആക്രമിക്കുകയും ലൈംഗികമായി ഉപയോഗിക്കുന്നതിന്‍റെയും ഭീകരദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് എത്തിയിരിക്കുന്നത്. ഏറ്റവും ഭീകരമായ കാര്യം ആ റോഡിന്‍റെ ഒരു വശത്ത് പല വാഹനങ്ങളും കടന്ന് പോകുന്നെങ്കിലും ആരും പ്രതികരിക്കുന്നില്ല എന്നതാണ്. സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും…

Read More

പെട്രോളിന് ലിറ്ററിന് ഒരു രൂപ 29 പൈസയും ഡിസലിന് ലിറ്ററിന് 97 പൈസയും വര്‍ധിപ്പിച്ചു.

ന്യൂഡല്‍ഹി: രാജ്യത്ത് പ്രട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് ഒരു രൂപ 29 പൈസയും ഡിസലിന് ലിറ്ററിന് 97 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില അര്‍ധരാത്രിയോടെ നിലവില്‍ വരും. എണ്ണക്കമ്പനികള്‍ ഇന്നു ചേര്‍ന്ന അവലോകന യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനമുണ്ടായത്. മാസത്തില്‍ രണ്ടുതവണയാണ് എണ്ണക്കമ്പനികള്‍ ഇന്ധന വില അവലോകനം ചെയ്യുന്നത്. അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയം വിലയിലുണ്ടായ വ്യതിയാനമാണ് വിലവര്‍ധനയ്ക്ക് കാരണമായി കമ്പനികള്‍ പറയുന്നത്. കഴിഞ്ഞ യോഗത്തിലും എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു. പെട്രോള്‍ വില രണ്ടു രൂപ 21 പൈസയും ഡീസല്‍ വില ഒരു രൂപ 79…

Read More
Click Here to Follow Us