ബെംഗളുരുവില്‍ വീണ്ടും ലൈംഗിക ആക്രമണം.

ബെംഗളുരു: ഐ.ടി നഗരമായ ബെംഗളുരുവില്‍ ലൈംഗിക അതിക്രമങ്ങള്‍ തുടര്‍കഥയാവുന്നു. ജനവരി നാലിന് ജിമ്മില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ യുവതിയും അതിക്രമത്തിന് ഇരയായെന്നാണ് ഒടുവിലത്തെ പരാതി.ബാനസവാടി പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്.

നഗരത്തില്‍ ദിവസങ്ങള്‍ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ കേസാണിത്.  പുതുവത്സരാഘോഷങ്ങള്‍ക്കിടെ സ്ത്രീകള്‍ അതിക്രമത്തിന് ഇരയായെന്ന റിപ്പോര്‍ട്ടുകളും ദൃശ്യങ്ങളും പുറത്തു വരുന്നതിന് പിന്നാലെയാണ് പരാതികള്‍ ഓരോന്നായി ഉയരുന്നത്. ഒടുവിലത്തെ സംഭവവുമായി ബന്ധപ്പെട്ടും യുവതിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

ബസ് സറ്റോപ്പിലേക്ക് നടന്ന് പോകുന്നതിനിടെ വെള്ളിയാഴ്ച മറ്റൊരു പെണ്‍ക്കുട്ടിക്ക് നേരെയും പീഡന ശ്രമം നടന്നിരുന്നു. അക്രമത്തില്‍ പെണ്‍ക്കുട്ടിക്ക് കൈക്കും കാലിനും പരിക്കേറ്റിരുന്നു. തെരുവ് നായകള്‍ കുരക്കുന്നത് കേട്ട് സമീപവാസികള്‍ പുറത്തിറങ്ങിയതോടെയാണ് പെണ്‍ക്കുട്ടി അക്രമികളില്‍നിന്ന് രക്ഷപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ ലോഡ്ജുകളിൽ മാത്രമല്ല, വീടുകളിലും വേശ്യാവൃത്തി: 8 സ്ത്രീകളെ രക്ഷപ്പെടുത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts