എല്ലാ യാത്രക്കാര്‍ക്കും സൌജന്യ വൈ ഫൈ യുമായി കര്‍ണാടക ആര്‍ ടി സി;17000 ബസുകളിലും 450 പ്രധാന ബസ്‌ സ്റ്റാന്റ്കളിലും സൌജന്യ വൈ ഫൈ.

ബെന്ഗളൂരു : എല്ലാ യാത്രക്കാര്‍ക്കും സൌജന്യ വൈ ഫൈ നല്‍കുന്ന ആദ്യത്തെ ട്രസ്പോര്ട് കമ്പനി യകാന്‍ കര്‍ണാടക ആര്‍ ടി സി.17000 ബസുകളിലും  450 പ്രധാന ബസ്‌ സ്റ്റേഷനുകളിലും ആണ് സൌജന്യ വൈ ഫൈ സൌകര്യം ഏര്‍പ്പെടുത്തുന്നത്.

മുന്‍പ് 20 ബസ്‌ സ്റ്റാന്റ് കളില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ സൌജന്യ വൈ ഫൈ സര്‍വീസ് ഏര്‍പ്പെടുത്തിയിരുന്നു.അതിന്റെ വിജയത്തെ തുടര്‍ന്ന് ആണ് കെ എസ് ആര്‍ ടി സിയും എന്‍ ഡബ്ലിയു കെ ആര്‍ ടി സിയും അടക്കം ഉള്ള 17000 ബസുകളിലേക്ക് ഈ സംവിധാനം വിപുലീകരിക്കുന്നത്.മാത്രമല്ല പ്രധാനപ്പെട്ട 450 ബസ്‌ സ്റ്റാന്റ് കളിലും വൈ ഫൈ നിലവില്‍ വരും.

  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും

ബെന്‍ഗലുരു,മൈസൂര്‍,മാണ്ട്യ,മടികേരി,ധര്‍മസ്ഥല,മംഗളൂരു,കുന്ദപൂര്‍,ശിവമോഗ്ഗ,ഹരിഹര്‍,

ദാവനഗരെ,തുമുകുരു,കോലാര്‍,ചിത്രദുര്‍ ഗ തുടങ്ങിയ ബസ്‌ സ്റ്റാന്റ് കളില്‍ ഈ സംവിധാനം മുന്‍പ് തന്നെ നിലവിലുണ്ട്.കെ എസ് ആര്‍ ടിസിയില്‍ നിന്ന് ലഭിച്ച വിവരപ്രകാരം ഈ സര്‍വിസ് നല്‍കുന്നത് ഒരു സ്വകാര്യ കമ്പനി ആണ് ,എന്നാല്‍ കെ എസ് ആര്‍ ടി സി യില്‍ നിന്നും അവര്‍ ഒരു ചാര്‍ജ്ജും ഈടാക്കുന്നില്ല ,ബസ്‌ സ്റ്റാന്റ് ലെ പരസ്യങ്ങളിലൂടെയും മറ്റും ആണ് അവര്‍ വരുമാനം ഉണ്ടാക്കുന്നത്.

ഇപ്പോള്‍ തന്നെ പല ബസുകളിലും പരീക്ഷണ അടിസ്ഥാനത്തില്‍ വൈ ഫൈ സര്‍വിസുകള്‍ ആരംഭിച്ചിട്ടുണ്ട് ,ആദ്യത്തെ ഒരു മണിക്കൂറോ മുക്കാല്‍ മണിക്കൂറോ സൌജന്യമായിരിക്കും സര്‍വിസ് അതിനു ശേഷം ആവശ്യമെങ്കില്‍ വില കൊടുത്തു സര്‍വിസുകള്‍ ദീര്‍ഘിപ്പിക്കാം.

  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി

അതേസമയം 458 ബസ്‌ സ്റ്റാന്റ് കളിലേക്കും  18704 ബസുകളിലും വൈ ഫൈ സര്‍വിസ് നല്‍ക്കാന്‍ താല്പര്യമുള്ളവരില്‍ നിന്ന് കെ എസ് ആര്‍ ടി സി ടെന്റെരുകള്‍ ക്ഷണിച്ചിട്ടുണ്ട്,ജനുവരി 23  ആണ് ടെന്ടെര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്
[masterslider id="10"]

Related posts