ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് ആശ്വാസമായി എസ്‌ബിഐയും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും പലിശ നിരക്കില്‍ വന്‍ കുറവ് പ്രഖ്യാപിച്ചു. അടിസ്ഥാന വായ്പാ പലിശ നിരക്കില്‍ 0.9 ശതമാനത്തിന്റെ കുറവാണ് എസ്‌ബിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ നിലവിലുള്ള 8.9 ശതമാനം പലിശ 8 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് എസ്‌ബിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഭവന, വാഹന വായ്‌പകള്‍ക്ക് ഉള്‍പ്പടെയുള്ളവയ്ക്ക് പലിശ നിരക്ക് കുറയുമെന്നത് സാധാരണക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. 9.1 ശതമാനത്തിനാണ് എസ്‌ബിഐ ഭവന വായ്പകള്‍ നല്‍കുന്നത്. ഇത് 8.25 ശതമാനമായി കുറയും.…
Read MoreYear: 2017
പുതുവര്‍ഷ സമ്മാനവുമായി ബി എസ് എന്‍ എല്‍ 144 രൂപക്ക് പരിധിയില്ലാത്ത വിളി.
ചെന്നൈ: ഉപഭോക്താക്കള്‍ക്ക് പുതുവര്‍ഷ സമ്മാനവുമായി ബിഎസ്‌എന്‍എല്‍. 144 രൂപയുടെ റീചാര്‍ജില്‍ ഏതു നെറ്റ്‌വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാന്‍ സാധിക്കും. ഇതിന് പുറമേ 300 എംബി ഡേറ്റയും ഈ പ്ലാന്‍ പ്രകാരം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. പുതിയ ഓഫര്‍ പ്രകാരം ലോക്കല്‍, എസ്‌ടിഡി നെറ്റ്‌വര്‍ക്കിലേക്ക് ഉപഭോക്താക്കള്‍ക്ക് നിര്‍ത്താതെ വിളിക്കാമെന്ന് ബിഎസ്‌എന്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ അനുപം ശ്രീവാസ്തവ പറഞ്ഞു. അടുത്തിടെ 149 രൂപയുടെ ഓഫറും ബിഎസ്‌എന്‍എല്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്ലാന്‍ പ്രകാരം റിചാര്‍ജ് ചെയ്താല്‍ ലോക്കല്‍, നാഷണല്‍ കോള്‍ സൗജന്യമായി ലഭിക്കും. ഒരു മാസത്തേക്കാണ് പ്ലാന്‍. പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും…
Read More