“പ്രവാസി ഭാരതീയ ദിവസ് ” നാളെ ആരംഭിക്കും;രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും പങ്കെടുക്കും;പോർട്ടുഗൽ പ്രധാനമന്ത്രി മുഖ്യാതിഥി.

ബെംഗളൂരു :  പ്രവാസികളുടെ  മഹാസമ്മേളനമായ  പ്രവാസി  ഭാരതീയ  ദിവസ്  നഗരത്തിൽ  നാളെ  ആരംഭിക്കും, തുമുകുരു  റോഡിലെ  ഇന്റർനാഷനൽ  എക്സിബിഷൻ  സെൻറർ  ആണ്  വേദി.പോർട്ടുഗീസ്  പ്രധാനമന്ത്രി  ആന്റോണിയോ  കോസ്റ്റ  മുഖ്യാതിഥിയായിരിക്കും. വിവിധ രാജ്യങ്ങളിൽ നിന്ന്  മൂവായിരത്തോളം  പ്രതിനിധികൾ പങ്കെടുക്കും.

പ്രവാസി  യുവജനസമ്മേളനത്തോടെ  നാളെ  പരിപാടികൾ  ആരംഭിക്കും, യുവജനസമ്മേളനം  വിദേശകാര്യമന്ത്രി  ശ്രീമതി  സുഷമാ സ്വരാജ്  ഉൽഘാടനം  ചെയ്യും.ഞായറാഴ്ച  പരിപാടിയുടെ  ഔദ്യോഗിക  ഉൽഘാടനം  പ്രധാനമന്ത്രി  നിർവ്വഹിക്കും. സമാപന സമ്മേളനത്തിൽ  രാഷ്ട്രപതി  പങ്കെടുക്കും, വ്യവസായ  മേഖലയിൽ  മികവ്  തെളിയിച്ച  30  പേർക്കുള്ള  പ്രവാസി  ഭാരതീയ  ദിവസ്  പുരസ്കാരം  രാഷ്ട്രപതി  വിതരണം  ചെയ്യും.

  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും

കേരളം, തമിഴ്നാട്, കർണാടക മുള്ള  ഒൻപത്  സംസ്ഥാനങ്ങളിലെ  മുഖ്യമന്ത്രിമാർ  പങ്കെടുക്കും.കർണാടക  വ്യവസായ മന്ത്രി  ആർ വി  ദേശ്പാണ് ഡേ  ഒരുക്കങ്ങൾ  വിലയിരുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts