സാൻഡൽവൂഡ് ശിവരാജ കുമാറിന് “ഒപ്പം”

ബെംഗളൂരു : കഴിഞ്ഞ വർഷം മലയാളത്തിൽ മോഹൻലാലിന് ലഭിച്ച ഒരു വലിയ ഹിറ്റ് ആണ് ” ഒപ്പം “. അതു വരെ യുള്ള എല്ലാ റെക്കാർഡുകളെയും  പൊളിച്ചെഴുതി 75 കോടിക്കു മുകളിൽ  ഈ ചിത്രം നേടി.നൂറുദിവസവും കടന്നു. തുടർച്ചയായ പരാജയങ്ങൾ മാത്രം സമ്മാനിച്ച സംവിധായകൻ  പ്രിയദർശന്റെ ഒരു തിരിച്ചു വരവു കൂടിയായിരുന്നു ഈ സിനിമ. മോഹൻലാൽ അന്ധനായി അഭിനയിച്ച ഈ ചിത്രം മറ്റു പല ഭാഷകളിലേക്കും മൊഴി മാറ്റം ചെയ്യുന്നതായും വാർത്തകൾ വന്നു. ഹിന്ദിയിൽ പ്രിയദർശൻ തന്നെ ഈ ചിത്രം റിമേക്ക് ചെയ്യുന്നു എന്നാണ് വാർത്ത.മോഹൻ ലാലിന് തെലുഗിൽ മാർക്കറ്റ് ഉള്ളത് കൊണ്ട് ” കണ്ണു പാപ്പ ” എന്ന പേരിൽ മൊഴി മാറ്റം ചെയ്താണ് പ്രദർശിപ്പിക്കുന്നത്.

  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു

എന്നാൽ മൊഴിമാറ്റം നിഷിദ്ധമായ കന്നട സിനിമയിൽ ” ഒപ്പം ” റിമേക്ക് ചെയ്യുമ്പോൾ സാൻഡൽവുഡിലെ ഹാട്രിക് സ്റ്റാർ ആയ ശിവരാജ് കുമാർ ആണ് പ്രധാന കഥാപാത്രമായ അന്ധനായ ലിഫ്റ്റ് ഓപ്പറേറ്ററുടെ വേഷം ചെയ്യുന്നത്.ശ്രീ ഹയഗ്രീവ ചലന ചിത്രയുടെ ബാനറിൽ പുതുമുഖമായ ജീവി ആർ വാസു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
[masterslider id="10"]

Related posts