ബെംഗളൂരു : സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ ഉള്ള പൊതുമേഖല സ്ഥാപനമായ കർണാടക ആർ ടി സി കഴിഞ്ഞ വർഷം ഉണ്ടാക്കിയത് 115 കോടി ലാഭം.ബെംഗളൂരു നഗരത്തിലും നഗരപ്രാന്തത്തിലും മാത്രം സർവ്വീസ് നടത്തുന്ന ബെംഗളൂരു മെട്രോ പൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ ( ബി എം ടി സി ) ഉണ്ടാക്കിയത് 11 കോടി രൂപ ലാഭം.
ലാഭകരമായ റൂട്ടുകൾക്ക് പ്രാധാന്യം നൽകിയതും ജീവനക്കാരുടെ സഹകരണവുമാണ് ഇങ്ങനെ ഒരു നേട്ടം കൈവരിക്കുന്നതിന് കാരണമായത്, ജീവനക്കാർ കമ്മീഷൻ ഏർപ്പെടുത്തിയതും ഗുണകരമായി.നോട്ടു പിൻവലിക്കൽ മൂലം 50 കോടിയോളം ലാഭത്തിൽ കുറവു വന്നു എന്നും ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു.
കഴിഞ്ഞ വർഷം ദിവസങ്ങളോളം നീണ്ടു നിന്ന സമരങ്ങൾ നടന്നിട്ടും ശമ്പള വർദ്ധന നടപ്പിലാക്കിയിട്ടും 11 കോടിയോളം ലാഭമാണ് ബിഎം ടി സി രേഖപ്പെടുത്തുന്നത്.നഗരത്തിൽ മെട്രോ ഓടിത്തുടങ്ങിയിട്ടും അത് ബി എം ടി സിയെ ബാധിച്ചിട്ടില്ല. ലാഭകരമല്ലാത്ത റൂട്ടുകളിലെ സർവ്വീസുകൾ കുറച്ചും കൂടുതൽ തിരക്കുള്ള റൂട്ടിൽ സർവ്വീസുകൾ കൂട്ടിയുമാണ് കോർപറേഷൻ ഈ നാഴികകല്ലുകൾ പിന്നിട്ടത്.
സ്വകാര്യ മേഖലയേക്കാൾ പ്രഫണലിസത്തോടെ സർവീസ് നടത്തുന്ന കർണാടക ആർ ടി സി യുടെ നേട്ടം കേരളം പോലുള്ള സംസ്ഥാനങ്ങളിലെ കോർപറേഷനുകളുടെ മുന്നിൽ ഉയർത്തുന്ന ചോദ്യം വളരെ വലുതാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.