സുഷമ കണ്ണുരുട്ടി ; “ലേലു അല്ലു” പറഞ്ഞ് ആമസോണ്‍.

വാഷിംഗ്ടൺ: ഇന്ത്യൻ ദേശീയ പതാകയുടെ നിറത്തിലുള്ള ചവിട്ടുമെത്ത ഇ കൊമേഴ്സ് കമ്പനി ആമസോൺ തങ്ങളുടെ വെബ്സൈറ്റിൽ നിന്നു നീക്കം ചെയ്തു. ദേശീയപതാകയെ അപമാനിക്കുന്ന തരത്തിലുള്ള ഉത്പന്നങ്ങൾ ആമസോൺ പിൻവലിക്കണമെന്നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നീക്കം.

ഇത്തരം ചവിട്ടുമെത്തകൾ ഇനി വിൽക്കില്ലെന്നു ആമസോൺ അറിയിച്ചു.ത്രിവർണ പതാകയുടെ നിറത്തിലുള്ള ചവിട്ടുമെത്ത നിർമിച്ച ആമസോൺ മാപ്പു പറയണമെന്നും അത്തരം ഉത്പന്നങ്ങൾ പിൻവലിക്കണമെന്നും സുഷമ ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം ആമസോൺ കമ്പനിയിലെ ഉദ്യോഗസ്‌ഥർക്ക് ഇന്ത്യൻ വിസ അനുവദിക്കില്ലെന്നും ട്വിറ്ററിൽ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. ആമസോൺ കമ്പനിയുമായി ഈ വിഷയം ചർച്ച ചെയ്യാൻ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷനോടു സുക്ഷമ സ്വരാജ് ആവശ്യപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്യത്തെ ആദ്യ ദയവധം; ഹരീഷ് റാണ വിടവാങ്ങി
  അമ്മയെ രക്ഷിക്കാൻ ചെരുപ്പില്ലാതെ ഓടുന്ന 5 വയസുകാരന്റെ ദൃശ്യം കരളലിയിപ്പിക്കുന്നത്; കാഴ്ച്ചക്കാരായി മനുഷ്യർ; വിഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us