ജീവനക്കാരെ ആതിഥ്യമര്യാദ പഠിപ്പിക്കാന്‍ റെയില്‍വേ നേരിട്ട് ഇറങ്ങി;കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ‘സ്വർണ്’ പരിശീലന പദ്ധതി ബെംഗളൂരു ഡിവിഷനില്‍ ആരംഭിച്ചു.

ബെംഗളൂരു∙ യാത്രക്കാരോടുള്ള ആതിഥ്യമര്യാദ പഠിപ്പിക്കാൻ റെയിൽവേ ജീവനക്കാർക്കു പരിശീലന പദ്ധതി. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ‘സ്വർണ്’ പരിശീലന പദ്ധതി ബെംഗളൂരു ഡിവിഷനിലും ആരംഭിച്ചു. യാത്രക്കാരോടുള്ള നല്ല പെരുമാറ്റത്തിനൊപ്പം ശുചിത്വം, ഭക്ഷണരീതികൾ എന്നിവയിലാണു പരിശീലനം നൽകുന്നത്. രാജധാനി, ശതാബ്ദി ട്രെയിനുകളിലെ പാൻട്രി കാർ, ശുചീകരണ ജീവനക്കാർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം. 40 പേർ വീതമുള്ള ബാച്ചായാണു പരിശീലനം. ഒരാഴ്ച നീളുന്ന പരിശീലനത്തിന്റെ ഉദ്ഘാടനം ഡിവിഷനൽ റെയിൽവേ മാനേജർ ആർ.എസ്.സക്സേന നിർവഹിച്ചു. അഡിഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ അപർണ ഗാർഗ്, ഡിവിഷനൽ പഴ്സനൽ ഓഫിസർ കെ.ആസിഫ് ഹഫീസ് എന്നിവർ…

Read More

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ധ്വജോൽസവം

ബെംഗളൂരു ∙ ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ വാർഷിക ധ്വജോൽസവം 16നു കൊടിയേറും. വൈകിട്ട് ദീപാരാധനയ്ക്കുശേഷം തന്ത്രി കണ്ഠര് രാജീവര് കൊടിയേറ്റ് നിർവഹിക്കും. ഉൽസവ ദിവസങ്ങളിൽ രാവിലെ അഞ്ചിനു നിർമാല്യ ദർശനം, അഭിഷേകം, ഗണപതിഹോമം, ഉഷഃപൂജ, അന്നദാനം, ദീപാരാധന, പ്രസാദവിതരണം, അത്താഴപൂജ എന്നിവ ഉണ്ടായിരിക്കും. 22ന് ഉൽസവബലിയും 23ന് ആറാട്ടും ഘോഷയാത്രയും ഉണ്ടായിരിക്കും.

Read More

വർണനക്ഷത്രങ്ങളും ക്രിസ്തുമസ് ട്രീയും പുൽക്കൂടുമൊരുക്കി ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഉദ്യാന നഗരി ഒരുങ്ങി;ഇനി ആഘോഷങ്ങളുടെ നാളുകള്‍.

ബെംഗളൂരു: ക്രിസ്മസിനെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി ഉദ്യാനനഗരി. വർണനക്ഷത്രങ്ങളും ക്രിസ്മസ് ട്രീയും പുൽക്കൂടുമൊരുക്കി യേശുക്രിസ്തുവിന്റെ പിറവി തിരുനാളിനെ വരവേൽക്കാനുള്ള ക്രിസ്മസ് സ്റ്റാളുകൾ നഗരത്തിൽ സജീവമായി. എൽഇഡി സ്റ്റാറുകളും റെഡിമെയ്ഡ് പുൽക്കൂടും ക്രിസ്മസ് ട്രീയുമാണ് വിൽപനയ്ക്കായി എത്തിയിരിക്കുന്നത്. 100 രൂപ മുതൽ 500രൂപ വരെയുള്ള പരമ്പരാഗത പേപ്പർ നക്ഷത്രങ്ങളും വിൽപനയ്ക്കുണ്ടെങ്കിലും പുതുതലമുറയ്ക്ക് പ്രിയം വിവിധ നിറങ്ങളിൽ പ്രകാശിക്കുന്ന ചൈനീസ് എൽഇഡി സ്റ്റാറുകളാണ്. 200 രൂപ മുതൽ 2500 രൂപ വരെയുള്ള എൽഇഡി സ്റ്റാറുകൾ വിൽപനയ്ക്കുണ്ട്. എൽഇഡി മാലബൾബുകൾക്ക് 100 രൂപ മുതൽ 3000 രൂപവരെയാണ് നിരക്ക്. മരംകൊണ്ടുള്ള…

Read More

ഭൂപടത്തില്‍ ഇല്ലാത്ത രാജ്യം!

പാതിവഴിയില്‍ ഉപേക്ഷിച്ചുപോയ കവിയുടെ പര്‍ദ്ദ കിട്ടി.. കണ്ണുകളില്‍ അധിനിവേശത്തിന്‍റെ കഥ പറയാനൊരുങ്ങി ആ ആഫ്രിക്കന്‍ രാജ്യം .. ഉടലുകളില്‍വരച്ച അതിരുകള്‍ മറയ്ക്കപ്പെട്ടപ്പോള്‍ ആഫ്രിക്ക അശ്ലീലമായി മാറി .. നുഴഞ്ഞുകയറ്റത്തില്‍ രാഷ്ട്രീയവൈര്യമില്ലെന്നു യുദ്ധക്കുറിയടിച്ചു അവര്‍എത്തി .. രണ്ടു മുനമ്പുകള്‍ക്കിടയിലെ ചുരത്തില്‍ രാജ്യത്തെ മാറ്റി വരയ്ക്കണമെന്ന് ഒരുവര്‍ ശഠിച്ചു .. തുരുമ്പേറിയ ആയുധം ചുട്ടുപഴുപ്പിച്ചു പൊള്ളിക്കുന്ന കഥ പറഞ്ഞു രാജ്യത്തെ കറുത്ത തുണി കൊണ്ട് പുതയ്ക്കണം എന്ന് മറ്റൊരുവര്‍ ശാഠ്യം പറഞ്ഞു…. തേറ്റപ്പല്ല് വികൃതമാക്കിയ യുദ്ധനീതിയില്‍ രാജ്യം വിവസ്ത്രയാക്കപ്പെട്ടിരിക്കുന്നു .. ഇപ്പൊള്‍ അവള്‍ ആഫ്രിക്കയും അമേരിക്കയുമല്ല .…

Read More

പ്രമാദമായ പെരുമ്പാവൂര്‍ ജിഷ കൊലക്കേസില്‍ അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ.

കൊച്ചി: അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ.  ജിഷയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചത്. തെളിയിക്കപ്പെട്ട മറ്റു കുറ്റങ്ങൾക്ക് ജീവപര്യന്തം, 10 വർഷം, ഏഴു വർഷം എന്നിങ്ങനെ തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. അമീറിന് വധ ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍  ആവശ്യം. പ്രതിയ്ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രോസിക്യൂഷന്‍ പ്രതികരിിച്ചു.എന്നാല്‍ പ്രതിയുടെ പ്രായം കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. അമീറിനെതിരെ  കൊലപാതകം, ബലാല്‍സംഗം, ഭവനഭേദനം തുടങ്ങി 5 കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി…

Read More

ലാൽ ബാഗ് പുഷ്പമേളയിൽ ഈ വർഷത്തെ താരം ബാഹുബലി തന്നെ.

ബെംഗളൂരു : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ലാൽബാഗ് പുഷ്പമേളയിൽ ഇത്തവണ ഗ്ലാസ് ഹൗസിൽ മാതൃകയാകുന്നതു ശ്രാവണബെലഗോളയിലെ ബാഹുബലി പ്രതിമ. ഫെബ്രുവരിയിൽ നടക്കുന്ന മഹാമസ്തകാഭിഷേക ചടങ്ങുകളുടെ ഭാഗമായാണ് ഇത്തവണ ഗോമതേശ്വര പ്രതിമയുടെ മാതൃക പൂക്കൾ കൊണ്ട് നിർമിക്കുന്നത്. ഒറ്റക്കല്ലിൽ തീർത്ത ശ്രാവണബെലഗോളയിലെ ബാഹുബലി പ്രതിമയുടെ ഉയരം 57 അടിയാണ്. ജനുവരി 15 മുതൽ 26 വരെയാണ് ലാൽബാഗിൽ റിപ്പബ്ലിക് ദിന പുഷ്പമേള നടക്കുന്നത്. കഴിഞ്ഞ സ്വാതന്ത്ര്യദിന പുഷ്പമേളയിൽ രാഷ്ട്രകവി കുവേമ്പുവിന്റെ കവിശാല മാതൃകയാണ് പൂക്കൾ കൊണ്ടു തീർത്തത്.

Read More

ഈ വർഷം പുതുവത്സരാഘോഷത്തിന് മദ്യം വേണ്ട!

ബെംഗളൂരു∙ പുതുവർഷാഘോഷ വേളയിൽ നഗരത്തിൽ മദ്യവിൽപന നിരോധിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ബെംഗളൂരു സ്വദേശി എൻ.നാഗേഷാണു ഡിസംബർ 31, ജനുവരി ഒന്ന് തീയതികളിൽ മദ്യവിൽപന നിരോധിക്കണമെന്നാവശ്യപ്പെട്ടു ഹർജി നൽകിയത്. മദ്യപിച്ചുള്ളഅതിക്രമങ്ങളും വാഹനാപകടങ്ങളും കുറയ്ക്കാൻ മദ്യനിരോധനം വേണമെന്നാണു ഹർജിയിലെ ആവശ്യം. വാദം അടുത്ത ദിവസത്തേക്കു മാറ്റി.

Read More

വിനോദയാത്രക്കിടെ വെള്ളത്തിന് പകരം മദ്യം നൽകി;വിദ്യർത്ഥികൾ കുഴഞ്ഞു; അദ്ധ്യാപകർക്ക് സസ്പെൻഷൻ.

തുമക്കൂരു∙ വിനോദയാത്രയ്ക്കിടെ വെള്ളം ചോദിച്ച വിദ്യാർഥികൾക്കു മദ്യം നൽകിയെന്ന പരാതിയിൽ മൂന്ന് അധ്യാപകർക്കു സസ്പെഷൻ. തുമക്കൂരു ബൊമ്മനപുരയിലെ സർക്കാർ സ്കൂളിലാണു സംഭവം. രണ്ടു ദിവസം മുൻപു സ്കൂളിൽനിന്നു ഹാസനിലേക്കു വിനോദയാത്ര പോയിരുന്നു. കുട്ടികൾ വെള്ളം ചോദിച്ചപ്പോൾ വാട്ടർബോട്ടിലിൽ നിറച്ചിരുന്ന മദ്യം കൊടുക്കുകയായിരുന്നു. തളർന്നുവീണ കുട്ടികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിതാക്കൾ വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർക്കു നൽകിയ പരാതിയിലാണു പ്രധാന അധ്യാപകൻ ഉൾപ്പെടെയുള്ളവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

Read More

നമ്മ മെട്രോയിൽ ലഗേജിന് അധിക ചാർജ് ഈടാക്കാനുള്ള തീരുമാനത്തിൽ ചെറിയ മാറ്റം; സ്കാനർ വഴി കടത്തി വിടാൻ കഴിയാത്ത ബാഗുകൾക്ക് മാത്രം 30 രൂപ ഈടാക്കും.

ബെംഗളൂരു∙ നമ്മ മെട്രോ സ്റ്റേഷനുകളിലെ ലഗേജ് സ്കാനറുകളിൽ കൂടി കടത്തിവിടാനാകാത്ത വിധത്തിലുള്ള വലിയ ബാഗുകൾക്കു മാത്രമേ 30 രൂപ അധികനിരക്ക് ഈടാക്കൂ എന്നു ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ). പുതിയ തീരുമാനപ്രകാരം 1.96 അടി നീളവും 1.47 അടി വീതിയും 0.82 പൊക്കവുമുള്ളതിൽ കൂടുതലുള്ള ബാഗുകൾ മെട്രോയിൽ സൗജന്യമായി കടത്തിവിടില്ല. ഇതുപ്രകാരം സ്യൂട്കെയ്സുകൾ, ട്രോളി ബാഗുകൾ, വലിയ ബാക്ക്പാക്കുകൾ, റോളർ കെയ്സുകൾ, കാർട്ടനുകൾ തുടങ്ങിയവയ്ക്ക് അധിക ഫീസ് നൽകേണ്ടി വരും. ഇതോടെ ടിക്കറ്റിനൊപ്പം പരമാവധി 15 കിലോഗ്രാം ഭാരമുള്ള ബാഗ് മാത്രം…

Read More

“ഫിക്സ് മൈ സ്ട്രീറ്റ് ” ഡൗൺലോഡ് ചെയ്യുക;അടക്കാത്ത കുഴികളെ കുറിച്ചും കത്താത്ത തെരുവ് വിളക്കിനെ കുറിച്ചും നീക്കം ചെയ്യാത്ത മാലിന്യത്തെക്കുറിച്ചും പരാതി നൽകുക; 48 മണിക്കൂറിൽ നടപടി ഉറപ്പ് നൽകി ബിബിഎംപി.

ബെംഗളൂരു ∙ റോഡിലെ കുഴി കണ്ടാൽ ഇനി കണ്ണടയ്ക്കേണ്ട. ബിബിഎംപിയുടെ ഫിക്സ് മൈ സ്ട്രീറ്റ് ആപ്പിലൂടെ ബന്ധപ്പെട്ടവരെ വിവരമറിയിക്കാം. റോഡിലെ കുഴികൾ, മാലിന്യപ്രശ്നം, തെരുവുവിളക്കു കത്താതിരിക്കൽ, യാത്രാപ്രശ്നം, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ കാര്യങ്ങൾ ചിത്രങ്ങൾ സഹിതം ആപ്പിലൂടെ പോസ്റ്റ് ചെയ്യാം. നിലവിൽ ബിബിഎംപിയുടെ വിവിധ വിഭാഗങ്ങൾക്കു പരാതികൾ സ്വീകരിക്കാൻ വിവിധ മൊബൈൽ ആപ്പുകൾ ഉണ്ടെങ്കിലും എല്ലാ വകുപ്പുകളിലേക്കും ഒരു ക്ലിക്കിൽ പരാതി നൽകാൻ സാധിക്കുമെന്നതാണു ഫിക്സ് മൈ സ്ട്രീറ്റ് ആപ്പിന്റെ പ്രത്യേകത. ഓരോ വിഷയത്തിലും ഏത് ഉദ്യോഗസ്ഥനാണു പരാതി നൽകേണ്ടതെന്ന് ആപ്പിലൂടെ അറിയാം. റോഡുകളുടെ…

Read More
Click Here to Follow Us