വിനോദയാത്രക്കിടെ വെള്ളത്തിന് പകരം മദ്യം നൽകി;വിദ്യർത്ഥികൾ കുഴഞ്ഞു; അദ്ധ്യാപകർക്ക് സസ്പെൻഷൻ.

തുമക്കൂരു∙ വിനോദയാത്രയ്ക്കിടെ വെള്ളം ചോദിച്ച വിദ്യാർഥികൾക്കു മദ്യം നൽകിയെന്ന പരാതിയിൽ മൂന്ന് അധ്യാപകർക്കു സസ്പെഷൻ. തുമക്കൂരു ബൊമ്മനപുരയിലെ സർക്കാർ സ്കൂളിലാണു സംഭവം. രണ്ടു ദിവസം മുൻപു സ്കൂളിൽനിന്നു ഹാസനിലേക്കു വിനോദയാത്ര പോയിരുന്നു. കുട്ടികൾ വെള്ളം ചോദിച്ചപ്പോൾ വാട്ടർബോട്ടിലിൽ നിറച്ചിരുന്ന മദ്യം കൊടുക്കുകയായിരുന്നു.

  പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു

തളർന്നുവീണ കുട്ടികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിതാക്കൾ വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർക്കു നൽകിയ പരാതിയിലാണു പ്രധാന അധ്യാപകൻ ഉൾപ്പെടെയുള്ളവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മതിൽ തകർന്ന് ഏഴുപേർ മരിച്ച സംഭവം: കരാറുകാരനെതിരെ വീഴ്ചയ്ക്ക് പോലീസ് കേസെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts