നഗരത്തിലെ ഐഎഎസ് ഉദ്യോഗസ്ഥൻ ആകാശ് ശങ്കറിനെതിരെ കേസ് കൊടുത്ത് ഭാര്യ

ബെംഗളൂരു: ഭാര്യയെയും കുടുംബാംഗങ്ങളെയും കുറിച്ച് സോഷ്യൽ മീഡിയയിൽ അപവാദം പ്രചരിപ്പിച്ചതിന് കൊടിഗെഹള്ളി പൊലീസ് സ്റ്റേഷനിൽ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ കേസ്. നിലവിൽ കുടക് ജില്ലാ പഞ്ചായത്തിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹത്തിനെതിരെ ഭാര്യ ഡോ. വന്ദനയാണ് ഈ ആരോപണം ഉന്നയിച്ചത്.

മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ടി ആർ സുരേഷിന്റെ മകൾ ഡോ.വന്ദനയും ആകാശ് ശങ്കറും കഴിഞ്ഞ വർഷം ജൂണിലാണ് വിവാഹിതരായത്. എന്നാൽ വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ആകാശിനെതിരെ സ്ത്രീധന പീഡന ആരോപണം ഉയർന്നിരുന്നു. ഈ വർഷം മാർച്ച് മാസത്തിൽ ഭാര്യ വന്ദന തന്റെ ഭർത്താവ് ആകാശിനെതിരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കൂടാതെ, ഭർത്താവിൽ നിന്ന് അകന്നാണ് കഴിഞ്ഞിരുന്നത്.

  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ

എന്നാൽ അടുത്തിടെ, ആകാശ് ശങ്കർ, സഹോദരൻ വികാസ് ശങ്കർ, വികാസിന്റെ ഭാര്യ ചേതന, എസ്‌കെ ചേതൻ, ഐസിആർഐ ശിവകുമാർ എന്നിവർ തനിക്കെതിരെ അപകീർത്തികരവും അസംബന്ധവുമായ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും അവരുടെ സുഹൃത്തുക്കൾക്ക് സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്യുന്നതായി വന്ദന പരാതിപ്പെട്ടു.

നിലവിൽ ഇത് സംബന്ധിച്ച് കൊടിഗെഹള്ളി പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും നോർത്ത് ഈസ്റ്റ് ഡിവിഷൻ ഡിസിപി ലക്ഷ്മി പ്രസാദ് പറഞ്ഞു, ഇത് കോടതി റഫർ ചെയ്ത കേസാണ്, ഭർത്താവിനെയും കുടുംബത്തെയും അപകീർത്തികരമായി സംസാരിച്ചുവെന്ന് സോഷ്യൽ മീഡിയയിൽ ഒരു സ്ത്രീക്കെതിരെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നും അന്വേഷണം നടക്കുന്നതായും കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ
[masterslider id="10"]

Related posts