വർണനക്ഷത്രങ്ങളും ക്രിസ്തുമസ് ട്രീയും പുൽക്കൂടുമൊരുക്കി ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഉദ്യാന നഗരി ഒരുങ്ങി;ഇനി ആഘോഷങ്ങളുടെ നാളുകള്‍.

ബെംഗളൂരു: ക്രിസ്മസിനെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി ഉദ്യാനനഗരി. വർണനക്ഷത്രങ്ങളും ക്രിസ്മസ് ട്രീയും പുൽക്കൂടുമൊരുക്കി യേശുക്രിസ്തുവിന്റെ പിറവി തിരുനാളിനെ വരവേൽക്കാനുള്ള ക്രിസ്മസ് സ്റ്റാളുകൾ നഗരത്തിൽ സജീവമായി. എൽഇഡി സ്റ്റാറുകളും റെഡിമെയ്ഡ് പുൽക്കൂടും ക്രിസ്മസ് ട്രീയുമാണ് വിൽപനയ്ക്കായി എത്തിയിരിക്കുന്നത്. 100 രൂപ മുതൽ 500രൂപ വരെയുള്ള പരമ്പരാഗത പേപ്പർ നക്ഷത്രങ്ങളും വിൽപനയ്ക്കുണ്ടെങ്കിലും പുതുതലമുറയ്ക്ക് പ്രിയം വിവിധ നിറങ്ങളിൽ പ്രകാശിക്കുന്ന ചൈനീസ് എൽഇഡി സ്റ്റാറുകളാണ്. 200 രൂപ മുതൽ 2500 രൂപ വരെയുള്ള എൽഇഡി സ്റ്റാറുകൾ വിൽപനയ്ക്കുണ്ട്.

  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!

എൽഇഡി മാലബൾബുകൾക്ക് 100 രൂപ മുതൽ 3000 രൂപവരെയാണ് നിരക്ക്. മരംകൊണ്ടുള്ള പുൽക്കൂടുകൾക്ക് പുറമെ വിലയേറിയ ടെറാക്കോട്ട പുൽക്കൂടുകൾക്കും ആവശ്യക്കാരേറെയുണ്ട്. സാധാരണ പുൽക്കൂടുകൾക്ക് 500 രൂപ മുതൽ 1000 രൂപവരെ വിലയുള്ളപ്പോൾ ടെറാക്കോട്ട പുൽക്കൂടുകൾക്ക് 1500 രൂപ മുതലാണ് വിലയാരംഭിക്കുന്നത്. പുൽക്കൂട്ടിൽ സ്ഥാപിക്കുന്ന ഉണ്ണിയേശുവിന്റേയും ആട്ടിടയൻമാരുടേയുമടക്കം പലവലുപ്പത്തിലുള്ള രൂപങ്ങൾ, ക്രിസ്മസ് ട്രീ അലങ്കരിക്കാനുള്ള ബെല്ലുകൾ, ഗിൽറ്റ് പേപ്പറുകൾ, റിങ്ങുകൾ, സാന്താക്ലോസ് എന്നിവയും വിൽപനയ്ക്കുണ്ട്. ചൈനീസ് ഒപ്റ്റിക്കൽ ഫൈബർ ക്രിസ്മസ് ട്രീകളാണ് ഏറെ വിറ്റഴിയുന്നത്.

മൂന്നടി മുതൽ എട്ടടി വരെ ഉയരത്തിലുള്ള ഇത്തരം ട്രീകൾ മടക്കി സൂക്ഷിക്കാൻ സാധിക്കും. 1000 രൂപ മുതൽ 10000 രൂപവരെ വിലയുള്ള ട്രീകൾ വിപണിയിലുണ്ട്. നഗരത്തിലെ പ്രധാന ക്രിസ്്മസ് വിപണികളായ ശിവാജിനഗർ സെന്റ് മേരീസ് ബസിലിക്ക, വിവേക്നഗർ ഇൻഫന്റ് ജീസസ് പള്ളി എന്നിവിടങ്ങളിൽ നിരവധി താൽക്കാലിക സ്റ്റാളുകളാണ് ആരംഭിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
[masterslider id="10"]

Related posts