ലാൽ ബാഗ് പുഷ്പമേളയിൽ ഈ വർഷത്തെ താരം ബാഹുബലി തന്നെ.

ബെംഗളൂരു : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ലാൽബാഗ് പുഷ്പമേളയിൽ ഇത്തവണ ഗ്ലാസ് ഹൗസിൽ മാതൃകയാകുന്നതു ശ്രാവണബെലഗോളയിലെ ബാഹുബലി പ്രതിമ. ഫെബ്രുവരിയിൽ നടക്കുന്ന മഹാമസ്തകാഭിഷേക ചടങ്ങുകളുടെ ഭാഗമായാണ് ഇത്തവണ ഗോമതേശ്വര പ്രതിമയുടെ മാതൃക പൂക്കൾ കൊണ്ട് നിർമിക്കുന്നത്.

ഒറ്റക്കല്ലിൽ തീർത്ത ശ്രാവണബെലഗോളയിലെ ബാഹുബലി പ്രതിമയുടെ ഉയരം 57 അടിയാണ്. ജനുവരി 15 മുതൽ 26 വരെയാണ് ലാൽബാഗിൽ റിപ്പബ്ലിക് ദിന പുഷ്പമേള നടക്കുന്നത്. കഴിഞ്ഞ സ്വാതന്ത്ര്യദിന പുഷ്പമേളയിൽ രാഷ്ട്രകവി കുവേമ്പുവിന്റെ കവിശാല മാതൃകയാണ് പൂക്കൾ കൊണ്ടു തീർത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts