ഉയർന്നു പറക്കാൻ വെമ്പുന്ന ഇന്ത്യൻ ഫുട്ബോളിൻ്റെ ചിറകുകൾക്ക് കരുത്ത് പകർന്നു ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ അതിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ ശുഭസൂചക വാർത്തകൾ നൽകി ഇന്ത്യൻ ഫുട്ബോളിനു ഉണർവ്വും , ഉന്മേഷവും നൽകി ലോക റാങ്കിംഗിൽ വരെ മുന്നേറ്റം സൃഷ്ടിച്ചു ഇന്ത്യൻ ഫുട്ബോൾ , …. നാളെ വൈകിട്ട് എട്ട് മണിക്ക് നമ്മുടെ സ്വന്തം കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ നാലാം പതിപ്പിൻ്റെ കൊടിയേറ്റം തുടങ്ങുകയാണ്…… അത്ലറ്റികോ ഡീ കൊൽക്കത്ത , കേരള ബ്ലാസ്‌റ്റേഴ്‌സ് , ചെന്നൈയെൻ എഫ്.സി ,…
Read MoreDay: 16 November 2017
പിൻസീറ്റിലെ സീറ്റ് ബെൽറ്റ് ഇടാൻ കാർ നിർത്താൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഊബർ ഡ്രൈവർമാർ ചേർന്ന് ബെംഗളൂരു വിമാനത്താവളത്തിന് സമീപം യാത്രക്കാരനെ മര്‍ദിച്ചു.
ബെംഗളൂരു: പിൻസീറ്റിലെ സീറ്റ് ബെൽറ്റ് ഇടാൻ കാർ നിർത്താൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഊബർ ഡ്രൈവർമാർ ചേർന്ന് ബെംഗളൂരു വിമാനത്താവളത്തിന് സമീപം യാത്രക്കാരനെ മർദിച്ചതായി പരാതി. ബെംഗളൂരുവിലെ വ്യവസായിയായ ദാവെ ബാനർജി (48) ക്കാണ് ചൊവ്വാഴ്ച രാത്രി ഒൻപതരയോടെ മർദനമേറ്റത്. മുംബൈയിൽ നിന്നു ബെംഗളൂരുവിൽ വിമാനമിറങ്ങിയ ദേവെ മറ്റു മൂന്നു സഹപ്രവർത്തകരോടൊപ്പം കാറിൽ നഗരത്തിലേക്ക് വരികയായിരുന്നു. സീറ്റിനിടയിലേക്ക് ആഴ്ന്നു പോയ ബക്കിൾ പുറത്തെടുക്കാൻ വിഷമം നേരിട്ടതോടെ, ഡ്രൈവറോടു കാർ നിർത്തി സഹായിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇയാൾ കേൾക്കാത്ത രീതിയിൽ ഓടിച്ചുപോയി. ബഹളമുണ്ടാക്കിയപ്പോൾ കാർ നിർത്തി ദാവെയോടും…
Read Moreമലയാളി ബാങ്ക് ജീവനക്കാരൻ ക്രെഡിറ്റ് കാർഡ് തട്ടിപ്പിനിരയായി;നഷ്ട്ടമായത് 44,000 രൂപ
ബെംഗളൂരു∙ മലയാളി ബാങ്ക് ജീവനക്കാരന്റെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തി 44,000 രൂപ കവർന്നതായി പരാതി. പയ്യന്നൂർ സ്വദേശിയും ഇലക്ട്രോണിക് സിറ്റിയിൽ സ്വകാര്യ ബാങ്ക് ജീവനക്കാരനുമായ ശരത് ചന്ദ്രന്റെ അക്കൗണ്ടിലെ പണമാണ് കവർന്നത്. നവംബർ ഏഴിന് ഉച്ചയ്ക്ക് മൂന്നിനാണ് സംഭവം. ലണ്ടനിലെ ഒരു പെർഫ്യൂം കമ്പനിയുടെ സ്റ്റോറിൽനിന്നും 495 ബ്രിട്ടീഷ് പൗണ്ടിന്റെ ഇടപാട് സിറ്റി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തിയതായി മൊബൈലിൽ സന്ദേശം വന്നു. ഉടൻ തന്നെ ബാങ്ക് ശാഖയിൽ വിളിച്ച് കാർഡ് ബ്ലോക്ക് ചെയ്തു. വിദേശത്തു നടന്ന ഇടപാടായതിനാൽ ഒടിപി നമ്പർ…
Read Moreമുരുകേശ്പാളയ സ്റ്റുഡന്റ്സ് കൂട്ടായ്മ
ബെംഗളൂരു∙ മുരുകേശ്പാളയ സ്റ്റുഡന്റ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷത്തിൽ ജാലഹള്ളി കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക ദിവ്യ മുഖ്യപ്രഭാഷണം നടത്തി. പ്രേംകുമാർ, അനുപമ എന്നിവർ നേതൃത്വംനൽകി.
Read Moreമലയാളം മിഷൻ അധ്യാപക പരിശീലന പരിപാടി 18,19 തീയതികളില്‍ ജാലഹള്ളിയില്‍
ബെംഗളൂരു∙ കേരള സർക്കാരിന്റെ മലയാളം മിഷൻ അധ്യാപക പരിശീലന പരിപാടി 18,19 തീയതികളിൽ രാവിലെ പത്തിനു ജാലഹള്ളി സെന്റ് ക്ലാരറ്റ് കോളജിൽ നടക്കും. കർണാടക സകാല മിഷൻ അസിസ്റ്റന്റ് കമ്മിഷണർ കെ.മത്തായി ഉദ്ഘാടനം നിർവഹിക്കും. മിഷൻ റജിസ്ട്രാർ തിബിൻ നീലാംബരൻ, കോഓർഡിനേറ്റർ ബിലു സി.നാരായണൻ എന്നിവർ നേതൃത്വംനൽകും. പുതുതായി ക്ലാസുകൾ തുടങ്ങാൻ ആഗ്രഹിക്കുന്ന സംഘടനകൾ റജിസ്റ്റർ ചെയ്യണമെന്നു ജാലഹള്ളി മേഖലാ കൺവീനർ ജെയ്സൻ ലൂക്കോസ് അറിയിച്ചു. ഫോൺ: 8884840022, 9449589802.
Read Moreഹെബ്ബാളിലെ ഗാന്ധി കൃഷി വിജ്ഞാൻ കേന്ദ്രയില്‍ കൃഷിമേള തുടങ്ങി.
ബെംഗളൂരു ∙ കാർഷിക മേഖലയിലെ നവീന ഉപകരണങ്ങളും കൃഷിരീതികളും വിത്തിനങ്ങളും പരിചയപ്പെടുത്തുന്ന കൃഷിമേളയ്ക്ക് ഇന്നു തുടക്കമായി. ഹെബ്ബാളിലെ ഗാന്ധി കൃഷി വിജ്ഞാൻ കേന്ദ്ര (ജികെവികെ) ത്തിൽ നടക്കുന്ന നാലു ദിവസത്തെ മേളയിൽ എഴുനൂറോളം സ്റ്റാളുകൾ ഉണ്ടായിരിക്കും. ബെംഗളൂരു കാർഷിക സർവകലാശാലയാണ് (യുഎഎസ്–ബി) മേള സംഘടിപ്പിക്കുന്നത്. ഗവർണർ വാജുഭായി വാല മേള ഉദ്ഘാടനം ചെയ്യും. 19നു സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുക്കും. 12 ലക്ഷത്തോളം സന്ദർശകരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്നു സർവകലാശാല വൈസ് ചാൻസലർ എച്ച്.ശിവണ്ണ പറഞ്ഞു. കർഷകർക്കുള്ള അഞ്ച് സംസ്ഥാനതല പുരസ്കാരങ്ങളും മികച്ച പുരുഷ–വനിതാ…
Read Moreസംഘപരിവാര്‍ ആശയങ്ങളെ നെഞ്ചോടുചേർത്ത് പത്രപ്രവർത്തകരുടെ വാട്സ് അപ്പ് ഗ്രൂപ്പുകൾ.
ഇന്ത്യയുടെ ആത്മാവാണെന്ന വ്യാജേന വർഷങ്ങളായി ഭാരതീയരുടെ ചിന്താമണ്ഡലത്തെ ബഹുത്വത്തിന്റെ സൗന്ദര്യത്തിൽ നിന്നും ഏകത്വത്തിന്റെ ഏകാധിപത്യത്തിലേക്കു മാറ്റിപ്രതിഷ്ഠിക്കാൻ ആർ എസ് എസ് ശ്രമിച്ചു പോരുന്നുണ്ട്. ഈയുള്ളവനും അവർ പറയുന്ന ചിലതിലെങ്കിലും കാമ്പുണ്ടെന്നു വിശ്വസിച്ചിരുന്നു. ഇന്ന് ,……. ഭാരതത്തിന്റെ രാഷ്ട്രീയാധികാരം മുഴുവനായും അവരുടെ കൈകളിൽ എത്തിയതിനു ശേഷമുള്ള കാലഘട്ടം നമ്മെ ഭയപ്പെടുത്തുന്ന പരിവർത്തനമാണ് കണ്ണിനും കാതിനും അറിവ് നൽകുന്നത്. എങ്കിലും, മലയാളി സമൂഹം, ഈ ആര്യ ഭ്രാഹ്മണ എകശിലാ ഹിന്ദി സംസ്കാരത്തിന് അടിമപ്പെടാതെ , ഇന്ത്യയെ പാകിസ്താനെ പോലെ ഒരു മതരാഷ്ട്രമാക്കണമെന്ന രാഷ്ട്രീയലക്ഷ്യമുള്ളവർ ചെങ്കോട്ടയിൽ ത്രിവർണ…
Read More32 സ്പെഷ്യല്‍ സെര്‍വീസുകള്‍;ബെംഗളൂരു മലയാളികള്‍ക്ക് കേരള ആര്‍ ടി സി യുടെ ക്രിസ്തുമസ് സമ്മാനം;ബുക്കിംഗ് ആരംഭിച്ചു.
ബെംഗളൂരു ∙ ക്രിസ്മസ് അവധിക്കു ബെംഗളൂരുവിൽ നിന്നു കേരള ആർടിസിയുടെ ഒന്നാംഘട്ട സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചു. ഡിസംബർ 21 മുതൽ 24വരെ നാലു ദിവസങ്ങളിലായി 32 സ്പെഷൽ ബസുകളാണ് അനുവദിച്ചത്. ഓൺലൈൻ റിസർവേഷൻ ഇന്നാരംഭിക്കും. കൂടുതൽ സ്പെഷലുകൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. തലശ്ശേരി, പയ്യന്നൂർ ഉൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എൺപതോളം സ്പെഷൽ സർവീസുകൾ ഉണ്ടാകുമെന്നു കെഎസ്ആർടിസി അറിയിച്ചു. ക്രിസ്മസ്–പുതുവൽസര അവധിക്കുശേഷം മടങ്ങുന്നവരുടെ സൗകര്യാർഥം ഡിസംബർ 25നും 29 മുതൽ ജനുവരി രണ്ടുവരെയും നാട്ടിൽ നിന്നു ബെംഗളൂരുവിലേക്കും സ്പെഷൽ സർവീസുകളുണ്ട്. തൃശൂർ, കോട്ടയം, കോഴിക്കോട്,…
Read More