ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിനു ഇന്ന് കൊച്ചിയിൽ കൊടിയേറ്റം.

ഉയർന്നു പറക്കാൻ വെമ്പുന്ന ഇന്ത്യൻ ഫുട്ബോളിൻ്റെ ചിറകുകൾക്ക് കരുത്ത് പകർന്നു ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ അതിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ ശുഭസൂചക വാർത്തകൾ നൽകി ഇന്ത്യൻ ഫുട്ബോളിനു ഉണർവ്വും , ഉന്മേഷവും നൽകി ലോക റാങ്കിംഗിൽ വരെ മുന്നേറ്റം സൃഷ്ടിച്ചു ഇന്ത്യൻ ഫുട്ബോൾ , …. നാളെ വൈകിട്ട് എട്ട് മണിക്ക് നമ്മുടെ സ്വന്തം കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ നാലാം പതിപ്പിൻ്റെ കൊടിയേറ്റം തുടങ്ങുകയാണ്……

അത്ലറ്റികോ ഡീ കൊൽക്കത്ത , കേരള ബ്ലാസ്‌റ്റേഴ്‌സ് , ചെന്നൈയെൻ എഫ്.സി , എഫ് .സി ഗോവ , നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, എഫ്‌ .സി പൂനൈ സിറ്റി, ഡൽഹി ഡൈനാമോസ് , മുംബൈ എഫ്‌.സി എന്നീ ടീമുകൾക്കു പുറമെ ഇത്തവണ ബാഗ്ലൂർ എഫ്‌.സിയും , ജങ്ഷഡ്പൂർ എഫ്‌ .സിയും ചേർന്ന് പത്തു ടീമുകൾ മാറ്റുരക്കുന്നു

  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ

നവംബർ17 നു തുടങ്ങി മാർച്ച് 17 വരേ നാലു മാസം നീളുന്ന പോരാട്ടത്തിനു കൊൽക്കത്ത സാൾട്ട് ലൈക്ക് സ്റ്റേഡയത്തിൽ ഫൈനൽ വിസിൽ മുഴങ്ങും …..

ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകൾ കൊൽക്കത്തയും കേരളാ ബ്ലാസ്‌റ്റേഴ്‌സും തമ്മിൽ കൊച്ചി സ്റ്റേഡിയത്തിൽ നാളെ വൈകിട്ട് എട്ടു മണിക്ക് ഏറ്റുമുട്ടുന്നതോടെ ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കും….

2014ലും 2016ലും കൊൽക്കത്ത ചാമ്പ്യരായി കിരീടം നേടിയപ്പോൾ 2015 ൽ ചെന്നൈയേൻ എഫ്.സിയും ജേതാക്കളായി. ഫാൻസ് ഫേവറേറ്റ് ടീം കേരള ബ്ലാസ്റ്റേഴ്‌സ് രണ്ട് തവണയാണ് ഫൈനനിൽ കാലിടറയത് ……ഇതെല്ലാം കഴിഞ്ഞ കണക്കുകൾ, നാളെയുടെ പുതിയ പുലരി മുതൽ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിനു പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് പോരാട്ട വീഥികൾ താണ്ടി ജേതാക്കളായി വാഴുന്നവരേയും , കാലിടറി വീഴുന്നവരേയും കാത്തിരുന്നു കാണാം ……

  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ

കാറ്റ് നിറച്ച തുകൽ പന്തുകളിലേക്ക് ലോകം ഒരുമിച്ച് ചുരുങ്ങുന്നത് പോലെ ഈ ഫുട്‌ബോൾ സീസൺ നമുക്കും ആ ഒരൊറ്റ പന്തിലേക്ക് മിഴികളടയ്ക്കാതെ കാതോർക്കാം …….

കമോൺ ഇന്ത്യ ലെറ്റസ് ഫുട്‌ബോൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us