കണ്ണൂരിൽ പഴയങ്ങാടിക്ക് സമീപം സ്വകാര്യ ബസ്സപകടത്തിൽ 5 പേർ മരിച്ചു;നിരവധി പേർക്ക് പരിക്ക്.

കണ്ണൂർ: ജില്ലയിൽ പഴയങ്ങാടിക്ക് സമീപം മണ്ടൂരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഒരു സ്ത്രീ അടക്കം അഞ്ചു പേർ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട് . പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ടയർ പഞ്ചറായ അൽവിത ബസ് നിർത്തിയിട്ടിരിക്കുമ്പോൾ ഹിൽടൺ എന്ന് പേരുള്ള സ്വകാര്യ ബസ് പിന്നിൽ ഇടിക്കുകയായിരുന്നു. മണ്ടൂർ പള്ളിക്ക് സമീപമാണ് സംഭവം. പുതിയങ്ങാടി സ്വദേശി ടി പി സുബൈദ, മകൻ മുസീദ്, ചെറുകുന്നു സ്വദേശി സുജിത്ത് പാപ്പിനിശ്ശേരി സ്വദേശി മുസ്തഫ എന്നിവരെ തിരിച്ചറിഞ്ഞു. ഒരാളെ തിരിച്ചറിയാനായിട്ടില്ല. വാർത്തകൾ അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ് ..

Read More

കേരള സമാജം ചിത്രരചനാ മത്സരം നവംബര്‍ 12 ന്

ബാംഗ്ലൂര്‍ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു . നവംബര്‍ 12 ന് ഇന്ദിരാനഗര്‍ 5th മെയിന്‍ 9th ക്രോസിലുള്ള കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നത് . രാവിലെ 9മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും . 9:30 മുതല്‍ 2 മണിക്കൂറാണ് മത്സരം . 3 മുതല്‍ 6 വയസു വരെയും, 7മുതല്‍ 10 വയസു വരെയും,11മുതല്‍ 16 വയസു വരെയും ഉള്ള മൂന്ന് ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുക . മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.വിജയികള്‍ക്ക്…

Read More

വിദ്യാർഥികൾക്കും വനിതകൾക്കും  കുറഞ്ഞ നിരക്കിൽ ബസ് യാത്ര ‘ഇന്ദിരാ സാരിഗെ’ സർവീസ് ഉടൻ

ബെംഗളൂരു ∙ നഗരത്തിന്റെ തിരഞ്ഞെടുത്ത ഭാഗങ്ങളിൽ വിദ്യാർഥികൾക്കും വനിതകൾക്കും കുറഞ്ഞ നിരക്കിൽ ബസ് യാത്ര ലഭ്യമാക്കുന്ന ‘ഇന്ദിരാ സാരിഗെ’ സർവീസ് ഉടൻ ആരംഭിക്കുമെന്നു ഗതാഗതമന്ത്രി എച്ച്.എം.രേവണ്ണ പറഞ്ഞു. നവംബർ 19നു മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണു സർവീസിന് അവരുടെ പേര് നൽകിയത്. പദ്ധതിക്കു ബിഎംടിസി മേൽനോട്ടം വഹിക്കും. ഒൻപതു ലക്ഷത്തിലേറെ കിലോമീറ്റർ പിന്നിട്ട ബിഎംടിസി ബസുകൾ മാറ്റി പുതിയത് ഇറക്കുമെന്നും മന്ത്രി പറഞ്ഞു. ബെംഗളൂരുവിൽ ദിവസേന 50 ലക്ഷത്തോളം യാത്രക്കാരാണു ബിഎംടിസിയെ ആശ്രയിക്കുന്നത്. 6400 ബസുകളുള്ള ബിഎംടിസി ദിവസേന 12 ലക്ഷത്തോളം…

Read More

ബസപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിനു കർണാടക ആർടിസിയുടെ മിത്ര വാഹനങ്ങൾ ഇനി കുതിച്ചെത്തും;45 ജീപ്പുകള്‍ തയ്യാര്‍.

ബെംഗളൂരു ∙ ബസപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിനു കർണാടക ആർടിസിയുടെ മിത്ര വാഹനങ്ങൾ ഇനി കുതിച്ചെത്തും. 45 ജീപ്പുകളാണു ബസ് മിത്ര എന്ന പേരിൽ കെഎസ്ആർടിസിയുടെ വിവിധ ഡിവിഷനുകളിൽ ഇനി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുക. അപകടത്തിൽപെടുന്നവർക്കു പ്രഥമശുശ്രൂഷ നൽകാനുള്ള സജ്ജീകരണങ്ങളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. 3.52 കോടി രൂപ വിനിയോഗിച്ചാണു ബസ് മിത്ര വാഹനങ്ങൾ നിരത്തിലിറക്കിയത്. ബെംഗളൂരു സെൻട്രൽ ഡിവിഷന് മൂന്നു വാഹനങ്ങളുടെ സേവനമാണ് ആദ്യഘട്ടത്തിൽ ലഭിക്കുക. വാഹനങ്ങളുടെ ഉദ്ഘാടനം ഗതാഗതമന്ത്രി എച്ച്.എം.രേവണ്ണ നിർവഹിച്ചു. കെഎസ്ആർടിസി ചെയർമാൻ കെ.ഗോപാലപൂജാരി, മാനേജിങ് ഡയറക്ടർ എസ്.ആർ.ഉമാശങ്കർ എന്നിവർ പങ്കെടുത്തു.

Read More

വിജയനഗര സാമ്രാജ്യത്തിന്റെ പ്രൗഢിയും പാരമ്പര്യവും വിളിച്ചോതി ഹം പി ഉത്സവത്തിനു തിരി തെളിഞ്ഞു.

ബെള്ളാരി ∙ വിജയനഗര സാമ്രാജ്യത്തിന്റെ പ്രൗഢിയും പാരമ്പര്യവും നിറ‍ഞ്ഞുനിന്ന വേദിയിൽ മൂന്നുദിവസത്തെ ഹംപി ഉത്സവത്തിനു തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി സന്തോഷ് ലാഡ് അധ്യക്ഷത വഹിച്ചു. ഒൻപതു വേദികളിലെ കലാസാംസ്കാരിക പരിപാടികൾക്കും തുടക്കമായി. വിജയ വിറ്റാല ക്ഷേത്രം, വിരുപക്ഷ ക്ഷേത്രം, കൃഷ്ണ ബസാർ, ഗായത്രിപീഠം, കമലാപുര, അനേസലു മണ്ഡപം, കടലേക്കലു ഗാനപ, ശശിവേകലു ഗാനപ എന്നിവിടങ്ങളിലായാണു ദൃശ്യ നൃത്ത സംഗീത വിരുന്ന്. കർണാടക വൈഭവ് എന്ന പേരിലുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോ പുതുമയുള്ള അനുഭവമായി. കേന്ദ്ര…

Read More

കേരള സംഗീത നാടക അക്കാദമി സാംസ്കാരിക സംഗമം രവീന്ദ്ര കലാക്ഷേത്രയിൽ ആരംഭിച്ചു.

ബെംഗളൂരു ∙ കേരള സംഗീത നാടക അക്കാദമിയുടെ ദക്ഷിണമേഖലാ സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന സാംസ്കാരിക സംഗമവും നാടകമൽസരവും ഇന്നും നാളെയും ബെംഗളൂരു രവീന്ദ്ര കലാക്ഷേത്രയിൽ നടക്കും. കേരള സാഹിത്യ അക്കാദമി, മലയാളം മിഷൻ, കേരളാ സാംസ്കാരിക വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ∙ രാവിലെ 10.30– കലാക്ഷേത്ര ഓഡിറ്റോറിയം കന്നഡ സാഹിത്യകാരൻ ബരഗൂർ രാമചന്ദ്രപ്പ സാംസ്കാരിക സംഗമത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. ‘സ്വാതന്ത്ര്യത്തിന്റെ ദുരവസ്ഥ’ എന്ന വിഷയത്തിൽ കവി സച്ചിദാനന്ദൻ മുഖ്യപ്രഭാഷണം നടത്തും. സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനൻ, കവി കെ.ജി.…

Read More

കേരള സമാജം ഐഎഎസ് അക്കാദമി ബാച്ച് ഉദ്ഘാടനം ചെയ്തു.

ബെംഗളൂരു∙ കേരള സമാജം ഐഎഎസ് അക്കാദമിയിൽ സിവിൽ സർവീസ് പരിശീലന ബാച്ചിന്റെ ഉദ്ഘാടനം കർണാടക പൊതുവിദ്യാഭ്യാസ കമ്മിഷണർ പി.സി.ജാഫർ നിർവഹിച്ചു. കേരള സമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അക്കാദമി മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് ജോയിന്റ് കമ്മിഷണറുമായ പി.ഗോപകുമാർ, വിക്രമൻ, റജികുമാർ, പി.വി.എൻ. ബാലകൃഷ്ണൻ, പി.കെ.മുകുന്ദൻ, പി.ദിവാകരൻ, ഡോ. അബ്ദുൾ ഖാദർ, ധന്യ എന്നിവർ പങ്കെടുത്തു. ശനി, ഞായർ ദിവസങ്ങളിൽ ഇന്ദിരാനഗർ കൈരളി നികേതൻ ക്യാംപസിലാണ് പരിശീലനം നൽകുന്നത്. ഫോൺ: 9620389067.

Read More

ഡോക്ടർമാരുടെ സമരം മൂലം രോഗികള്‍ പെരുവഴിയിലായി.

ബെംഗളൂരു∙ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ  പണിമുടക്ക് ആയിരക്കണക്കിന് രോഗികളെ വലച്ചു.  ഔട്പേഷ്യന്റ് വിഭാഗം അടച്ചിട്ടുള്ള സമരം ബെംഗളൂരു നഗരജില്ലക്ക് പുറമെ മൈസൂരു, ഹുബള്ളി, മംഗളൂരു, ധാർവാഡ്, കലബുറഗി എന്നിവിടങ്ങളിൽ പൂർണമായിരുന്നു.  കർണാടകയിലെ 45,000 സ്വകാര്യ ആശുപത്രികളും ഡയഗ്‌നോസ്റ്റിക് സെന്ററുകളും  പണിമുടക്കിൽ പങ്കെടുത്തതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) അവകാശപ്പെട്ടു. ആശുപത്രികളിലെ അടിയന്തര സേവനവിഭാഗങ്ങൾ  മുടക്കം കൂടാതെ പ്രവർത്തിച്ചെങ്കിലും  ആശുപത്രികളിലെത്തിയ നൂറുകണക്കിന് പേർ  ചികിൽസ കിട്ടാതെ  മടങ്ങി. കലബുറഗിയിലെ സ്വകാര്യ ആശുപത്രികളിൽ സ്ട്രെച്ചർ പോലും നൽകാതെ രോഗികളെ വലച്ചതായും പരാതിയുണ്ട്. സമരത്തെ തുടർന്ന് ബെംഗളൂരു കെംപഗൗഡ…

Read More

പെന്തക്കോസ്ത് ദൈവസഭ നോർത്ത് സെന്റർ വാർഷിക കൺവൻഷൻ നടത്തി.

ബെംഗളൂരു ∙ ദൈവിക ഉദ്ദേശ്യമറിഞ്ഞ് ജീവിക്കുന്നവരാകണം വിശ്വാസികളെന്ന് ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ(ഐപിസി) ബാംഗ്ലൂർ നോർത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ എൻ.സി.ഫിലിപ്പ് പറഞ്ഞു. എം.എസ്.പാളയ കളത്തൂർ ഗാർഡൻസിനു സമീപം കിങ്സ് ഫാമിൽ നടക്കുന്ന ഐപിസി നോർത്ത് സെന്റർ വാർഷിക കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാസ്റ്റർ വിജു ഐ.മാത്യു അധ്യക്ഷനായിരുന്നു. പാസ്റ്റർ സാജൻ ജോയ് വചനപ്രഭാഷണം നടത്തി. നോർത്ത് സെന്റർ പിവൈപിഎ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു. ഇന്നു രാവിലെ 10നു മത്തിക്കരെ ഐപിസി ബഥനി ഹാളിൽ പ്രത്യേക പ്രാർഥന നടക്കും. ഇന്നും നാളെയും വൈകിട്ട് ആറു…

Read More

ഹൊറമാവ് സെന്റ് ജോസഫ്സ് പള്ളിയിൽ ഒവിബിഎസ് ക്ലാസിന് തുടക്കം കുറിച്ചു.

ബെംഗളൂരു∙ ഹൊറമാവ് സെന്റ് ജോസഫ് ഓർത്തഡോക്സ് പള്ളിയിലെ സൺഡേ സ്കൂളിന്റെ നേതൃത്വത്തിലുള്ള ഒവിബിഎസ് ക്ലാസുകൾക്ക് തുടക്കം കുറിച്ച്  വികാരി ഫാ. ബിനോയ് ജോഷ്വ കൊടിയേറ്റ് നിർവഹിച്ചു. ബ്രദർ സിബി നേതൃത്വം നൽകുന്ന ക്ലാസ് നാളെ വൈകിട്ട് സമാപിക്കും.

Read More
Click Here to Follow Us