കേരള സമാജം ചിത്രരചനാ മത്സരം നവംബര്‍ 12 ന്

ബാംഗ്ലൂര്‍ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു . നവംബര്‍ 12 ന് ഇന്ദിരാനഗര്‍ 5th മെയിന്‍ 9th ക്രോസിലുള്ള കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നത് .

രാവിലെ 9മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും . 9:30 മുതല്‍ 2 മണിക്കൂറാണ് മത്സരം . 3 മുതല്‍ 6 വയസു വരെയും, 7മുതല്‍ 10 വയസു വരെയും,11മുതല്‍ 16 വയസു വരെയും ഉള്ള മൂന്ന് ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുക .
മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.വിജയികള്‍ക്ക് പതിനായിരം രൂപയുടെ പെയിന്റിംഗ് സാമഗ്രികള്‍ സമ്മാനമായി ലഭിക്കും . ആറു വയസു വരെ ഉള്ള കുട്ടികള്‍ക്ക് ക്രയോന്‍സ് ഉപയോഗിക്കാം . മറ്റ് രണ്ടു വിഭാഗത്തില്‍ ഉള്ളവര്‍ ജലഛായമാണ് ഉപയോഗിക്കേണ്ടത്. വരക്കാനുള്ള പെന്‍സില്‍ , ക്രയോന്‍സ് , ജലഛായംഎന്നിവ മത്സരാര്‍ത്ഥികള്‍ കൊണ്ടുവരേണ്ടതാണ് . വരക്കാനുള്ള ക്യാന്‍വാസ്,ലഘുഭക്ഷണം എന്നിവ ലഭ്യമാക്കുമെന്ന് കേരള സമാജം ജോയിന്റ് സെക്രട്ടറി പി കെ മുകുന്ദന്‍, അസിസ്റ്റന്റ്റ് സെക്രട്ടറി ജെയ്ജോ ജോസഫ് എന്നിവര്‍ അറിയിച്ചു .
മത്സരത്തിനു ശേഷം കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും നടക്കും .
വിശദവിവരങ്ങള്‍ക്ക് 9035019530,9845015527

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിശ്വാസികൾ ലോകം വായിക്കേണ്ട പത്രങ്ങൾ: പാസ്റ്റർ വർഗീസ് മാത്യു ‌
  വിശ്വാസികൾ ലോകം വായിക്കേണ്ട പത്രങ്ങൾ: പാസ്റ്റർ വർഗീസ് മാത്യു ‌
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിശ്വാസികൾ ലോകം വായിക്കേണ്ട പത്രങ്ങൾ: പാസ്റ്റർ വർഗീസ് മാത്യു ‌
[masterslider id="10"]

Related posts

Click Here to Follow Us