ബെംഗളൂരു∙ നമ്മ മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാർക്കായി കൂടുതൽ ഇരിപ്പിടങ്ങൾ സ്ഥാപിച്ചു. ഈസ്റ്റ് വെസ്റ്റ് കോറിഡോറിലേയും നോർത്ത് സൗത്ത് കോറിഡോറിലേയും സ്റ്റേഷനുകളിലാണിവ സ്ഥാപിച്ചത്. ഒരു പ്ലാറ്റ്ഫോമിൽ മൂന്നുപേർക്ക് വീതം ഇരിക്കാവുന്ന മൂന്നു സെറ്റു കസേരകളാണുണ്ടാകുക. നേരത്തെ ഒരു സെറ്റ് മാത്രമാണുണ്ടായിരുന്നത്. ഭിന്നശേഷിക്കാർ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് ഇരിപ്പിടങ്ങളിൽ മുൻഗണനയുണ്ടാകും. കൂടാതെ എല്ലാ സ്റ്റേഷനുകളിലും ശുദ്ധജലവും ശുചിമുറി സൗകര്യവും ഉറപ്പുവരുത്താനും ബിഎംആർസിഎൽ സ്റ്റേഷനുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. പല സ്റ്റേഷനുകളിലും ശുദ്ധജലം ലഭ്യമാകുന്നില്ലെന്നുള്ള പരാതിയെ തുടർന്നാണ് നടപടി.
Read MoreMonth: September 2017
കബ്ബൺപാർക്കിൽ എത്തുന്നവർക്കു പാർക്കിലും നിരത്തിലും സഞ്ചരിക്കാൻ വാടക സൈക്കിളുകൾ എത്തുന്നു.
ബെംഗളൂരു ∙ കബ്ബൺപാർക്കിൽ എത്തുന്നവർക്കു പാർക്കിലും നിരത്തിലും സഞ്ചരിക്കാൻ വാടക സൈക്കിളുകൾ എത്തുന്നു. ടൂറിസം, ഹോർട്ടികൾച്ചർ വകുപ്പുകൾ സംയുക്തമായാണ് ബൈസിക്കിൾ–ഓൺ–റെന്റ് സംവിധാനം നടപ്പാക്കുക. പരീക്ഷണ അടിസ്ഥാനത്തിൽ രണ്ടുമാസത്തേക്കാണ് പദ്ധതി നടപ്പാക്കുക. വിനോദ സഞ്ചാരികളുടെ അഭിപ്രായം അനുസരിച്ച് പദ്ധതിയിൽ പിന്നീട് വേണ്ട മാറ്റം വരുത്തുമെന്നു കബ്ബൺപാർക്കിന്റെ ചുമതലയുള്ള ഹോർട്ടികൾച്ചർ ഡപ്യൂട്ടി ഡയറക്ടർ മഹന്തേഷ് പറഞ്ഞു. കബ്ബൺപാർക്കിൽ വാഹന നിരോധനമുള്ള ഞായറാഴ്ചകളിൽ സൈക്കിളുമായി ഒട്ടേറെപ്പേർ എത്താറുണ്ട്. വാടകയ്ക്കു സൈക്കിൾ ലഭ്യമാക്കുന്നതിലൂടെ കൂടുതൽ സന്ദർശകരെ ആകർഷിക്കാനാകും. മെട്രോ ട്രെയിനിൽ കബ്ബൺപാർക്ക് സ്റ്റേഷനിൽ ഇറങ്ങുന്നവർക്കു തുടർയാത്രയ്ക്കായും വാടക സൈക്കിളുകൾ പ്രയോജനപ്പെടുത്താനാകും.
Read More7 സ്പെഷ്യല്‍ സര്‍വീസുകള്‍ കൂടി,മൊത്തം പൂജ സ്പെഷ്യല്‍ സര്‍വീസുകള്‍ 30 ആയി;തെക്കന്‍ കേരളത്തിലേക്കുള്ള ടിക്കെറ്റുകള്‍ എല്ലാം വിറ്റു തീര്‍ന്നു.
ബെംഗളൂരു:പൂജ, ഗാന്ധിജയന്തി അവധിക്കു ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കുള്ള കർണാടക ആർടിസി സ്പെഷൽ സർവീസുകളുടെ എണ്ണം 30 ആയി. നേരത്തേ 23 സ്പെഷലുകൾ പ്രഖ്യാപിച്ച കർണാടക കണ്ണൂർ, കാസർകോട് ഭാഗങ്ങളിലേക്കാണു കഴിഞ്ഞ ദിവസം അധിക സർവീസുകൾ പ്രഖ്യാപിച്ചത്. നാട്ടിലേക്കു വളരെ തിരക്കുള്ള 27 മുതൽ 29 വരെ കോട്ടയം (2), എറണാകുളം (4), മൂന്നാർ (1), തൃശൂർ (5), പാലക്കാട്(5), കോഴിക്കോട്(2), മാഹി(2), കണ്ണൂർ(7), കാസർകോട്(2) എന്നിവിടങ്ങളിലേക്കാണ് കർണാടക സ്പെഷൽ സർവീസുകൾ ഉള്ളത്. ഇവയിൽ സേലം, കോയമ്പത്തൂർ വഴി തെക്കൻ കേരളത്തിലേക്കുള്ള സ്പെഷൽ സർവീസുകളിലെ ടിക്കറ്റുകളിലേറെയും…
Read Moreകടുവകൾ തമ്മിൽ ആക്രമണം; സുരക്ഷാ ഏജൻസിയെ നീക്കി
ബെംഗളൂരു : ബെന്നാർഘട്ടെ ബയോളജിക്കൽ പാർക്കിൽ കടുവകൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് ഇവിടെ ചുമതലയുണ്ടായിരുന്ന സുരക്ഷാ ഏജൻസിയെ നീക്കി. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് സഫാരി പാർക്കിൽ രണ്ട് സംരക്ഷണ കേന്ദ്രങ്ങളിലായി പാർപ്പിച്ചിരുന്ന വെള്ളക്കടുവകളും ബംഗാൾ കടുവകളും ഏറ്റുമുട്ടിയത്. ഗുരുതരമായി മുറിവേറ്റ രണ്ടു വെള്ളക്കടുവകളെ പാർക്കിലെ ചികിൽസാ കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്. സഞ്ചാരികളുമായി എത്തിയ മൂന്നു സഫാരി ബസുകൾക്കു വേണ്ടി പ്രവേശനകവാടം തുറന്നപ്പോൾ മൂന്ന് ബംഗാൾ കടുവകൾ വെള്ളക്കടുവകളെ പാർപ്പിച്ചിരുന്ന കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. പ്രവേശന കവാടങ്ങൾ തുറക്കുമ്പോൾ സുരക്ഷാ ജീവനക്കാർ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്ന് പാർക്ക്…
Read Moreകേരള സമാജം പൂക്കള മത്സരം ഒക്ടോബര്‍ 8 ന്
ബെംഗളൂരു : ബാംഗ്ലൂര് കേരള സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിക്കുന്ന പൂക്കള മത്സരം ഇന്ദിരാനഗര്‍ 5 ത് മെയിന്‍ 9 ത് ക്രോസിലുള്ള കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ 8 ന് നടക്കും . ഞായറാഴ്ച രാവിലെ 9:30 ന് ആരംഭിക്കുന്ന മത്സരം രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കും. മത്സരത്തിന് പൂക്കളും ഇലകളും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. പൂക്കളത്തിന് അനുവദിച്ചിരിക്കുന്ന പരമാവധി വലിപ്പം 5×5 അടിയാണ്. ഒരു ടീമില്‍ അഞ്ചു പേര്‍ക്ക് പങ്കെടുക്കാം. ഒന്നാം സമ്മാനം 10000 രൂപയും ഒകെഎം രാജീവ് മെമ്മോറിയല്‍…
Read Moreപ്രണയം…
പാതി വിരിഞ്ഞൊരു പൂവിലെ പുഴുക്കുഞ്ഞ്!! തികട്ടിവരുന്ന നിന്റെ ഓർമകൾക്ക് പകരമായി ഇനി എന്റെ വൈകുന്നേരങ്ങൾക്ക് ആരെയാണ് ഞാൻ നൽകേണ്ടത്! ഒരുപക്ഷെ സന്ധ്യകൾ ഇങ്ങനെയാവുമല്ലേ അസ്തമനത്തിനു മുൻപുള്ള ആളിക്കത്തൽ! പലകുറി നീയെന്നെ ദുഃഖത്തിലാഴ്ത്തി…. കണ്പീലികൾക്കിടയിലൂടെൻ കണ്മഷി ചാലിട്ടൊഴുകി…. കവിളിലൂടങ്ങനെ നീങ്ങി നീങ്ങി എൻ മടിത്തട്ടി വീണു മയങ്ങിയ ആ തുള്ളികൾ മുഖപുസ്തകത്തിൻ ജാലകങ്ങൾക്കിടയിൽ നീ ഇരുട്ടിന്റെ മതിലുകൾ സൃഷ്ടിച്ചുവെന്നും ഇരുട്ടിൽ നിനക്കെന്നെ നഷ്ടമാവുമെന്നും.. എന്റെ ചോദ്യങ്ങളുടെ ഉത്തരം നീയായിരുന്നു. നിന്റെ നീണ്ട ചോദ്യങ്ങൾക്കൊടുവിൽ എന്നെ ഞാനാക്കിയ തിരിച്ചറിവുകൾക്കിടയിൽ എന്നോ നമുക്ക് നമ്മെ നഷ്ടമായിരുന്നു നാം എന്ന…
Read Moreമോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാർഥി കൊല്ലപ്പെട്ട നിലയിൽ
ബെംഗളൂരു∙ 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ബെംഗളൂരുവിൽ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാർഥിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആദായനികുതി ഉദ്യോഗസ്ഥൻ നിരഞ്ജൻ കുമാറിന്റെ മകനായ എൻജിനീയറിങ് വിദ്യാർഥി എൻ. ശരത്താണ് (19) കൊല്ലപ്പെട്ടത്. 50 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം ബന്ധുക്കൾക്കു വാട്ട്സ്ആപ്പ് വിഡിയോ സന്ദേശം ലഭിച്ചിരുന്നു. കഴിഞ്ഞ ഈ മാസം 12ന് വൈകുന്നേരമാണു ശരത്തിനെ കാണാതായത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിൽ ശരത്തിന്റെ കുടുംബവുമായി ബന്ധമുള്ള ഒരാളും ഉണ്ടെന്നാണു വിവരം. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചതെന്നു സംശയിക്കുന്ന കാറും…
Read Moreകൊട്ടിഘോഷിച്ച ബി.ജെ.പി-ബി.ഡി.ജെ.എസ് ബാന്ധവം അവസാനിച്ചു;വേങ്ങര തെരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ ബി.ഡി.ജെ.എസ് പങ്കെടുക്കില്ല.
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ കെ ജനചന്ദ്രൻ ബിജെപി സ്ഥാനാർത്ഥി . പാര്‍ട്ടി മലപ്പുറം മുന്‍ ജില്ലാ പ്രസിഡന്‍റാണ് ജനചന്ദ്രന്‍ . സംസ്ഥാനത്തെ പ്രമുഖ നേതാക്കളിലൊരാളെ മത്സരിപ്പിക്കണമെന്ന് ആദ്യം ആലോചിച്ചിരുന്നെങ്കിലും പിന്നീട് മലപ്പുറം ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി മതിയെന്ന തീരുമാനത്തിലെത്തില്‍ ബി.ജെ.പി എത്തിയിരുന്നു.ബി.ജെ.പിയുടെ തെരെഞ്ഞെടുപ്പ് കൺവൻഷൻ നാളെ രാവിലെ പത്തിന് വേങ്ങരയില്‍ നടക്കും.
Read Moreനഷ്ട്ടതോടെ നിര്‍ത്തിയ മൈസൂരു–ചെന്നൈ വിമാന സർവീസുകൾ പുനരാരംഭിച്ചു;ഉഡാന്‍ സര്‍വിസില്‍ ഭാഗ്യം പരീക്ഷിക്കാന്‍ എത്തുന്നത് ചിരഞ്ജീവിയുടെ മകന്റെ നേതൃത്വത്തില്‍ ഉള്ള വിമാനകമ്പനി.
മൈസൂരു ∙ ഇടവേളയ്ക്കുശേഷം മൈസൂരു വിമാനത്താവളത്തിൽനിന്ന് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചു. കേന്ദ്രസർക്കാരിന്റെ ഉഡെ ദേശ് ക ആം നാഗരിക് (ഉഡാൻ) പദ്ധതിപ്രകാരം മൈസൂരുവിൽനിന്നു ചെന്നൈയിലേക്കുള്ള ട്രൂ ജെറ്റ് എയർവേയ്സിന്റെ ആദ്യ സർവീസ് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രിമാരായ ആർ.വി.ദേശ്പാണ്ഡെ, ഡോ. എച്ച്.സി.മഹാദേവപ്പ, പ്രതാപ് സിൻഹ എംപി, ജി.ടി.ദേവെ ഗൗഡ എംഎൽഎ എന്നിവർ പങ്കെടുത്തു. 72 സീറ്റുള്ള എടിആർ വിമാനമാണു സർവീസിന് ഉപയോഗിക്കുന്നത്. വൈകിട്ട് 5.25നു ചെന്നൈയിൽനിന്നു പുറപ്പെടുന്ന വിമാനം 6.40നു മൈസൂരുവിലെത്തും. തിരിച്ചു മൈസൂരുവിൽനിന്നു രാത്രി…
Read Moreശോഭ സുരേന്ദ്രൻ വിരട്ടി;ഉത്തരം മുട്ടി എം പി ഇറങ്ങിപ്പോയി;ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ സംഭവിച്ചതെന്ത് ?
ഇന്നലെ ഇന്ത്യൻ മാധ്യമ ചരിത്രത്തിൽ വളരെ നിർണായകമായ ഒരു ദിവസമായിരുന്നു. ത്രിപുരയിൽ വാർത്ത റിപ്പോർട്ട് ചെയ്തു കൊണ്ടിരുന്ന ഒരു പത്രപ്രവർത്തകനെ ഒരു വിഭാഗം ആൾക്കാർ ചേർന്ന് അടിച്ച് കൊന്നതായിട്ടുള്ള വാർത്ത പുറത്തു വന്ന ദിവസം, സെലക്ടീവ് മാധ്യമ പ്രവർത്തനത്തിന്റെ കാലത്ത് ഗൗരി ലങ്കേഷിന് കിട്ടുന്ന പ്രാധാന്യം ത്രിപുരയിൽ കൊല ചെയ്യപ്പെട്ട ശന്തനു ഭൗമിക്കിന് ലഭിച്ചിട്ടില്ല എന്നത് മറ്റൊരു കാര്യം. രണ്ടാമത്തെ വിഷയം ഏഷ്യനെറ്റിന്റെ ആലപ്പുഴയിലെ ഓഫീസ് ഒരു വിഭാഗം ആൾക്കാർ അക്രമിച്ചത്, മന്ത്രി തോമസ് ചാണ്ടി ഉൾപ്പെട്ട അഴിമതിയും അനധികൃത ആനുകൂല്യം പറ്റിയുള്ള സ്ഥലം…
Read More