ബെംഗളൂരു∙ ഇഷ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു ജഗി വാസുദേവ് നേതൃത്വംനൽകുന്ന നദീസംരക്ഷണ റാലിക്കു ബെംഗളൂരുവിൽ വരവേൽപ്പ്. പാലസ് ഗ്രൗണ്ടിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്രമന്ത്രിമാരായ ഡി.വി.സദാനന്ദഗൗഡ, എച്ച്.എൻ.അനന്ത്കുമാർ, മന്ത്രി കെ.ജെ.ജോർജ്, ചലച്ചിത്രനടൻ പുനീത് രാജ്കുമാർ എന്നിവർ പങ്കെടുത്തു. ഗായിക ഉഷ ഉതുപ്പിന്റെ നേതൃത്വത്തിൽ ഗാനമേളയും ചടങ്ങിനു മിഴിവേകി. ഇഷ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നദീസംരക്ഷണത്തെക്കുറിച്ചു തയാറാക്കുന്ന ദേശീയ ജലനയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമ്മാനിക്കുമെന്ന് ജഗി വാസുദേവ് പറഞ്ഞു.
Related posts
-
എയ്മ സംഗീത മത്സരം സീസൺ 5 ഗ്രാൻഡ് ഫിനാലെ ഡിസംബർ 14ന്
ബെംഗളൂരു: ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടകയുടെ ആഭിമുഖ്യത്തിൽ ഏറ്റവും മികച്ച... -
വയനാട് ചൂരൽമല ദുരന്തം; കല ബെംഗളൂരു ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക കൈമാറി
ബെംഗളൂരു: വയനാട് ചൂരൽമലയിലുണ്ടായ ഉരുളപൊട്ടലിൽ ദുരിത ബാധിതരായ സഹോദരങ്ങളുടെ വിഷമ ഘട്ടങ്ങളിൽ... -
കൊറൽ ക്രെഷെൻഡോ സീസൺ 02, ഡിസംബർ ന് വൈറ്റ്ഫീൽഡ് സേക്രഡ് ഹാർട്ട് ചർച്ചിൽ
ബെംഗളൂരു: വൈറ്റ്ഫീൽഡിലെ സീറോ മലബാർ മലയാളി ക്രിസ്ത്യൻ പള്ളിയായ സേക്രഡ് ഹാർട്ട്...