ഉത്തരേന്ത്യയിലേക്കുള്ള 14 ട്രെയിൻ സർവീസുകൾ റദ്ദാക്കി

ബെംഗളൂരു ∙ പ്രളയബാധിതമായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റെയിൽ ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാത്തതിനാൽ ബെംഗളൂരുവിൽനിന്നുള്ള 14 സർവീസുകൾ റദ്ദാക്കിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. യശ്വന്ത്പുര–കാമാഖ്യ എസി എക്സ്പ്രസ്(സെപ്റ്റംബർ 9), കാമാഖ്യ–യശ്വന്ത്പുര എസി എക്സ്പ്രസ്(13), ന്യൂട്ടിൻസുക്കിയ–ബെംഗളൂരു എക്സ്പ്രസ്(8, 15), ബെംഗളൂരു–ന്യൂട്ടിൻസുക്കിയ എക്സ്പ്രസ്(12), ഗുവാഹത്തി–കന്റോൺമെന്റ് എക്സ്പ്രസ്(10, 11, 12), കന്റോൺമെന്റ്–ഗുവാഹത്തി എക്സ്പ്രസ്(8, 13, 14, 15), കാമാഖ്യ–കന്റോൺമെന്റ് ഹംസഫർ എക്സ്പ്രസ്(12), കന്റോൺമെന്റ്–കാമാഖ്യ ഹംസഫർ(15) എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.

Read More

യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസിന് ഒരു കോച്ച് കൂടി

ബെംഗളൂരു∙ യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസിന് (16527/ 16528) ഒരു സെക്കൻഡ് ക്ലാസ് അധിക കോച്ച് കൂടി അനുവദിച്ചു. നേരത്തേ താൽക്കാലികമായി അനുവദിച്ചിരുന്ന കോച്ച് ഇന്നലെ മുതലാണ് സ്ഥിരമാക്കിയത്. സേലം വഴിയുള്ള ട്രെയിനിന് ഇതോടെ 11 സെക്കൻഡ് ക്ലാസ്, നാല് ജനറൽ, രണ്ട് എസി ടുടയർ, ഒരു എസി ത്രിടയർ കോച്ചുകളാണുള്ളത്. കഴിഞ്ഞ മാസമാണ് ട്രെയിൻ പൂർണമായും എൽഎച്ച്ബി കോച്ചുകളാക്കി മാറ്റിയത്.

Read More

ആട്ടക്കളരി സെന്റർ ഫോർ മൂവ്മെന്റ് ആർട്സിന്റെ നൃത്തപരമ്പര

ബെംഗളൂരു∙ ആട്ടക്കളരി സെന്റർ ഫോർ മൂവ്മെന്റ് ആർട്സിന്റെ നേതൃത്വത്തിൽ സമകാലിക നൃത്തപരമ്പര ‘യാഷ്ടി’ നാളെ വൈകിട്ട് 7.30നു വസന്തനഗർ അലൈൻസ് ഫ്രാൻസൈസിൽ നടക്കും. ഹേമഭാരതി പളനിയാണു നൃത്തം ചിട്ടപ്പെടുത്തിയതെന്ന് ആട്ടക്കളരി ഡയറക്ടർ ജയചന്ദ്രൻ പാലാഴി അറിയിച്ചു.

Read More

സന്തോഷവാര്‍ത്ത! കേരളത്തിലും കര്‍ണാടകയിലും ആജീവനാന്ത റോഡ് നികുതി അടച്ചവർക്കു കര്‍ണാടകയിലെ നികുതി തിരികെ ലഭിക്കും;റീഫണ്ടിന് ഇപ്പോള്‍ അപേക്ഷനല്‍കാം.

ബെംഗളൂരു: അന്യ സംസ്ഥാനത്തു റജിസ്റ്റർ ചെയ്ത വാഹനവുമായി 30 ദിവസത്തിലധികം തങ്ങിയതിനു കർണാടകയിൽ ആജീവനാന്ത റോഡ് നികുതി അടച്ചവർക്കു തുക തിരികെ കിട്ടാൻ റീഫണ്ടിന് അപേക്ഷിക്കാം. നിയമ ഭേദഗതിയിലൂടെ പിരിച്ചെടുത്ത നികുതിപ്പണം തിരികെ നൽകണമെന്ന സുപ്രീം കോടതി ഉത്തരവാണ് മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിനു വാഹന ഉടമകൾക്ക് ആശ്വാസമായത്. കേസിൽ നൽകിയ അപ്പീലിൽ കർ‌ണാടക സർക്കാർ വിജയിച്ചാൽ മാത്രം റോഡ് നികുതി തിരികെ അടയ്ക്കേണ്ടതുള്ളു. വാഹനവുമായി കർണാടകയിൽ എത്തി ഒരു വർഷം പൂർത്തിയാകും മുൻപ് ഇവിടത്തെ ആജീവനാന്ത റോഡ് നികുതി അടയ്ക്കേണ്ടി വന്ന വാഹന ഉടമകളെല്ലാം…

Read More

ദസറ ആഘോഷ ചടങ്ങുകൾക്കുള്ള ഗോൾഡ് പാസ് വിതരണം നാളെ.

മൈസൂരു∙ ദസറ ആഘോഷ ചടങ്ങുകൾക്കുള്ള ഗോൾഡ് പാസ് വിതരണം അടുത്ത ദിവസമാരംഭിക്കും. 4000 രൂപയുടെ കാർഡെടുത്താൽ ദസറയുടെ ഭാഗമായുള്ള കലാപരിപാടികളും സമാപനത്തിലെ ജംബോ സവാരിയും ദർശിക്കാം. കൂടാതെ കർണാടക ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഗോൾഡൻ ചാരിയറ്റ് ട്രെയിൻ യാത്രയ്ക്കും ഗോൾഡ് പാസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 23 മുതൽ 25 വരെയും 29 മുതൽ ഒക്ടോബർ ഒന്നു വരെയുമാണ് ഗോൾഡൻ ചാരിയറ്റ് സർവീസ് നടത്തുന്നത്. രണ്ടു രാത്രിയും ഒരു പകലുമുള്ള യാത്രയിൽ ശ്രീരംഗപട്ടണം, ചാമുണ്ഡിഹിൽസ്, മൈസൂരു പാലസ്, കലാപരിപാടികൾ എന്നിവ സന്ദർശിക്കാം. 25,000 രൂപയാണ്…

Read More

ഗൌരിക്ക് മരണമില്ല ജീവിക്കുന്നു ആശയങ്ങളിലൂടെ പ്രതിഷേധം അണപൊട്ടി.

ബെംഗളൂരു:മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ രാജ്യമെങ്ങും വൻ പ്രതിഷേധം. രാജ്യതലസ്ഥാനത്ത് നൂറുകണക്കിനാളുകൾ മെഴുകുതിരി പ്രയാണം നടത്തി; ‘ഗൗരിക്കു മരണമില്ല’ എന്നു രേഖപ്പെടുത്തിയ പ്ലക്കാർഡുകളുമായി ഇന്ത്യാ ഗേറ്റിൽ സംഗമിച്ചു. രാജ്യത്തെ മറ്റു നഗരങ്ങളിലും കേരളത്തിൽ വിവിധ ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. കൊലപാതകം അന്വേഷിക്കാൻ ഐജി (ഇന്റലിജൻസ്) ബി.കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനു കർണാടക സർക്കാർ രൂപംനൽകി. കേസ് സിബിഐയോ മറ്റേതെങ്കിലും കേന്ദ്ര ഏജൻസിയോ അന്വേഷിക്കണമെന്നു ബിജെപി കർണാടക അധ്യക്ഷൻ ബി.എസ്. യെഡിയൂരപ്പ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രത്യേക സംഘത്തിനു വിടാനാണു കോൺഗ്രസ് സർക്കാർ…

Read More

കണ്ണീര്‍ ഉണങ്ങാതെ ഒരു നഗരം ഗൗരി ലങ്കേഷിന്റെ ഓര്‍മകളില്‍.

ബെംഗളൂരു ∙ ഗൗരി ലങ്കേഷിന്റെ ദാരുണ വധത്തെ തുടർന്ന് പ്രതിഷേധത്തീ ആളിയ പകലിൽ, നഗരക്കണ്ണീരിനൊപ്പം മഴയും ആർത്തലച്ചു ദുഃഖം രേഖപ്പെടുത്തി. ഒറ്റയ്ക്കു താമസിച്ചിരുന്ന മാധ്യമപ്രവർത്തകയ്ക്കു നേരെ വെടിയുതിർത്തവർ ആരായാലും ഭീരുക്കളാണെന്ന് ഓരോ മുദ്രാവാക്യവും വിളിച്ചുപറഞ്ഞു. വൈകിട്ടു 4.55ന് ഗൗരിയുടെ മൃതദേഹം മതാചാരങ്ങളൊന്നും കൂടാതെ ചാമരാജ്പേട്ടിലെ ശ്മശാനത്തിൽ സംസ്കരിച്ചപ്പോൾ, സ്നേഹിതരും ബന്ധുക്കളും സഹപ്രവർത്തകരും വിളിച്ചുപറഞ്ഞു – അമർ രഹേ, അമർ രഹേ, ഗൗരി ലങ്കേഷ് അമർ രഹേ. ഗൗരി ലങ്കേഷ് സിന്ദാബാദ്. സ്ത്രീകൾക്കും ദലിതർക്കും ഉൾപ്പെടെ സമൂഹത്തിലെ പീഡിത വർഗങ്ങൾക്കായി ഉയർന്നിരുന്ന നാവായിരുന്നു ഗൗരി ലങ്കേഷിന്റേത്.അവർക്കു…

Read More

സ്വൈപിങ് മെഷീൻ ഉപയോഗിച്ച് പിഴവാങ്ങി തുടങ്ങി;15 ദിവസത്തില്‍ കിട്ടിയത് 45 ലക്ഷം.

ബെംഗളൂരു ∙ ട്രാഫിക് നിയമലംഘനങ്ങൾക്കു ക്രെഡിറ്റ്– ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പിഴയടയ്ക്കാൻ ട്രാഫിക് പൊലീസ് ഏർപ്പെടുത്തിയ പിഡിഎ (പേഴ്സനൽ ഡിജിറ്റൽ അസിസ്റ്റൻസ്) സംവിധാനത്തിനു മികച്ച പ്രതികരണം. സ്വൈപിങ് മെഷീൻ ഉപയോഗിച്ച് പിഴയടയ്ക്കാൻ സാധിക്കുന്ന പിഡിഎ വഴി 15 ദിവസം കൊണ്ട് 38,610 പേരിൽ നിന്നായി 45 ലക്ഷത്തോളം രൂപയാണ് ട്രാഫിക് പൊലീസ് പിരിച്ചെടുത്തത്. വേഗതയും സുതാര്യതയും നിറഞ്ഞ പിഡിഎ സംവിധാനം കുറ്റമറ്റതാക്കുമെന്ന് അഡീഷനൽ കമ്മിഷണർ(ട്രാഫിക്) ഹിതേന്ദ്ര പറഞ്ഞു. നോട്ട് പ്രതിസന്ധി നേരിട്ടതിനാൽ പണമായി പിഴയടയ്ക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായി. ഈ സാഹചര്യത്തിലാണ് ട്രാഫിക് പൊലീസ് കാഷ്‌ലെസ്…

Read More
Click Here to Follow Us