റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ കുറച്ചു

മുംബൈ: പലിശനിരക്കുകള്‍ കാല്‍ശതമാനം കുറച്ച് റിസര്‍വ്വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. ആറ് ശതമാനമാണ് പുതുക്കിയ റിപ്പോ നിരക്ക്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 5.75 ശതമാനമാണ് പുതുക്കിയ റിവേഴ്‌സ് റിപ്പോ നിരക്ക്.

Read More

സെലിബ്രേറ്റി ക്രിക്കറ്റ് ലീഗിലൂടെ പ്രസിദ്ധനായ കന്നഡ സിനിമാ താരം ധ്രുവ് ശർമ അന്തരിച്ചു.

ബെംഗളൂരു : കന്നഡ നടനും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെ പ്രശസ്തനുമായ ധ്രുവ് ശര്‍മ്മ (35) അന്തരിച്ചു.ബംഗളരുവുലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ശനിയാഴ്ച വീട്ടിൽ തളർന്നുവീണ ധ്രുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് അവയവങ്ങൾ പ്രവർത്തന രഹിതമായതാണ് മരണത്തിനു കാരണമായതെന്ന് ഡോകട്ർമാർ പറയുന്നു.കേൾവി ശക്തിയും സംസാരശേഷിയുമില്ലാതിരുന്ന ധ്രുവ് തന്റെ അഭിനയ മികവുകൊണ്ട് നിരവധി ആരാധകരെ നേടി. സ്‌നേഹാഞ്ജലി, ബാംഗ്ലൂർ 560023, നിനെന്ത്ര ഇഷ്ട കനോ, ടിപ്പാജി സർക്കിൾ, ഹിറ്റ് ലിസ്റ്റ് എന്നിങ്ങനെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കർണാടക ബുൾഡോസേഴ്‌സ്…

Read More

50% കുറവില്‍ ഫ്ലാറ്റ് ബുക്ക്‌ ചെയ്തു വഞ്ചിക്കപ്പെട്ടാല്‍ ഇനി എന്ത് ചെയ്യും ?

ബെംഗളൂരു∙വളരെ ആകർഷകമായ ഓഫറുകളുമായാണു വ്യാജ കമ്പനികൾ പ്രവർത്തനം തുടങ്ങുന്നത്. മോഹനവാഗ്ദാനങ്ങളിൽ ഫ്ലാറ്റുകളും പ്ലോട്ടുകളുമെല്ലാം ബുക്ക് ചെയ്യുന്നവർ ലക്ഷക്കണക്കിനു രൂപ ആദ്യഗഡുവായി നൽകും. നിക്ഷേപം കോടികൾ കവിയുന്നതോടെ കമ്പനി പ്രവർത്തനം അവസാനിപ്പിച്ചു മുങ്ങുകയാണ് പതിവ്. ഇങ്ങനെ ലഭിക്കുന്ന പണം ആഡംബര കാറുകൾ വാങ്ങിയും സിനിമ നിർമിച്ചും സിനിമാ–ക്രിക്കറ്റ് താരങ്ങളെ ഉൾപ്പെടുത്തി പാർട്ടി സംഘടിപ്പിച്ചുമാണു ചെലവാക്കുക. ബാങ്കുകളിൽ വൻതുക സ്ഥിരനിക്ഷേപം നടത്തിയവരുമുണ്ട്. ഒരേസംഘം ഒന്നിലധികം വ്യാജ കമ്പനികളിലൂടെയും തട്ടിപ്പു നടത്തിയിട്ടുണ്ട്. ഡ്രീംസ് ജികെ‌/ഇൻഫ്രാ, ടിജിഎസ് കൺസ്ട്രക്‌ഷൻ, ഗൃഹകല്യാൺ തുടങ്ങിയ പേരുകകളിൽ വ്യാജ കമ്പനി രൂപീകരിച്ച സച്ചിൻ നായികും സഹായികളും മാസങ്ങൾക്കു മുൻപാണ് അറസ്റ്റിലായത്.…

Read More

നൃത്ത സന്ധ്യ ആഗസ്റ്റ് 13-ന്

ശ്രീമതി സൗമ്യ രഞ്ജിത് , ആര്യാ ഉണ്ണി എന്നിവരുടെ നൃത്ത സന്ധ്യ ആഗസ്റ്റ് 13-ന് ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രത്തിൽ വൈകിട്ട് 6 മണി മുതൽ ആരംഭിക്കും . ഗണേശ സ്തുതിയോടു കൂടിയാരംഭിക്കുന്ന നൃത്തവേദിയിൽ മോഹിനിയാട്ടവും ഭരതനാട്യവും അരങ്ങേറും. പുരന്ദര കീർത്തനം , കാവാലം നാരായണപ്പണിക്കർ സാമന്ത മലഹരി രാഗത്തിൽ ചിട്ടപ്പെടുത്തിയ കറുകറെ കാർമുകിൽ, വിജയ നാഗരി രാഗത്തിലുള്ള കണ്ണകി, തായേ യശോദ, മഹാകവി പി കുഞ്ഞിരാമൻ നായരുടെ കളിയച്ഛൻ, അയ്യപ്പ സ്തുതി, ഇരയിമ്മൻ തമ്പി യുടെ രാഗമാലികയിൽ കോർത്തെടുത്ത ഓമനത്തിങ്കൾക്കിടാവോ …. എന്നീ ഇനങ്ങൾ…

Read More

വിട്ടു കൊടുക്കാന്‍ ഭാവമില്ല;ജിയോയുടെ കടന്നു കയറ്റത്തെ ചെറുക്കാന്‍ പുതിയ ഓഫറു കളുമായി വോഡഫോണ്‍.

മത്സരം കടുക്കുന്ന ടെലികോം വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പുതിയ അടവുമായി വോഡഫോണ്‍. വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് ജിയോയെ വെല്ലുന്ന ഓഫര്‍ കമ്പനി പ്രഖ്യാച്ചിരിക്കുന്നത്. പ്രതിദിനം ഒരു ജി.ബി ഇന്റര്‍നെറ്റും പരിധിയില്ലാത്ത വോയിസ് കോളുകളും അടങ്ങുന്ന ഓഫര്‍ 84 ദിവസത്തേക്ക് 352 രൂപയ്ക്ക് നല്‍കുമെന്നാണ് പ്രഖ്യാപനം. ജിയോ ഫോണ്‍ എന്ന പുതിയ ആയുധം കൂടി പ്രഖ്യാപിക്കപ്പെട്ടതോടെ ജിയോ തരംഗം അടുത്തൊന്നും അവസാനിക്കില്ലെന്ന് വ്യക്തമായതോടെയാണ് മറ്റ് കമ്പനികള്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിക്കുന്നത്. ‘വോഡഫോണ്‍ ക്യാമ്പസ് സര്‍വൈവല്‍ കിറ്റ്’ എന്ന പേരില്‍ ദില്ലി സര്‍ക്കിളിലാണ് ആദ്യ ഘട്ടത്തില്‍ പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്.…

Read More

കേരള ബ്ലാസ്റ്റേഴ്‌സിനെ കുറിച്ച് ഹൊസൂ പറഞ്ഞത് എന്ത് ?

ഫുട്‌ബോളിന്‍റെ വളരുന്ന വിപണിയാണ് അമേരിക്ക. ലോകത്തിലെ പ്രശസ്ത താരങ്ങള്‍ എല്ലാം അവിടെ കളിക്കാന്‍ എത്തുന്നുണ്ട്. അങ്ങനെയുള്ള അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഹോസു പ്രിറ്റോ കുറൈഷ് എന്ന ഹൊസൂട്ടന്‍ അമേരിക്കയിലെ ഒരു ഫുട്ബോള്‍ ക്ലബില്‍ കളിക്കുന്ന ഹൊസൂ അവിടുത്തെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കൊച്ചിയിലെത്തുന്ന കാണികളുടെ എണ്ണം പറഞ്ഞ്  അങ്കറെ ഞെട്ടിച്ചത്. ഇന്ത്യയിലെ തന്‍റെ ടീമായ ബ്ലാസ്‌റ്റേഴ്‌സിന്റെ ഒരോ മത്സരവും കാണാന്‍ എണ്‍പത്തിയയ്യാരിത്തിലധികം കാണികള്‍ എത്തുമെന്നാണ് ഹോസു അവകാശപ്പെട്ടത്. കാണികളുടെ കണക്ക് കേട്ട അവതാരക അക്കാര്യം എടുത്തെത്തെടുത്ത്…

Read More

ഡ്രീംസ് ഇന്ഫ്ര അടക്കം തട്ടിയത് കോടികള്‍;റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ നടന്നത് 3278 കോടിയുടെ തട്ടിപ്പ്; 18 ലക്ഷം പേരുടെ കാശുപോയി.

ബെംഗളൂരു ∙ കർണാടകയിൽ പത്തുവർഷത്തിനിടെ 18 ലക്ഷത്തോളം പേർക്കു വ്യാജ റിയൽ എസ്റ്റേറ്റ് പദ്ധതികളിലൂടെ പണം നഷ്ടമായതായി റിയൽ എസ്റ്റേറ്റ് തട്ടിപ്പു കേസുകൾ അന്വേഷിക്കുന്ന സിഐഡി ഡിജിപി കിഷോർ ചന്ദ്ര. ആകെ 3273 കോടി രൂപയാണു നിക്ഷേപകരിൽ നിന്നു വ്യാജ കമ്പനികൾ തട്ടിയെടുത്തത്. തട്ടിപ്പിന് ഇരയായവർ ഏറെയും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരും, വിമുക്ത ഭടൻ‌മാരുമാണ്. മൂന്നു വർഷത്തിനിടെ പത്ത് റിയൽ എസ്റ്റേറ്റ് കമ്പനികൾക്കെ തിരെ 422 കേസുകൾ റജിസ്റ്റർ ചെയ്തതായി സിഐഡി അഡീഷനൽ ഡിജിപി പ്രതാപ് റെ‍ഡ്ഡി പറഞ്ഞു. ഈ കമ്പനികളിൽ ജോലി ചെയ്തവർ ഉൾപ്പെടെ നൂറിലേറെ പേരെ അറസ്റ്റ് ചെയ്യുകയും…

Read More
Click Here to Follow Us