കേരള ബ്ലാസ്റ്റേഴ്‌സിനെ കുറിച്ച് ഹൊസൂ പറഞ്ഞത് എന്ത് ?

ഫുട്‌ബോളിന്‍റെ വളരുന്ന വിപണിയാണ് അമേരിക്ക. ലോകത്തിലെ പ്രശസ്ത താരങ്ങള്‍ എല്ലാം അവിടെ കളിക്കാന്‍ എത്തുന്നുണ്ട്. അങ്ങനെയുള്ള അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഹോസു പ്രിറ്റോ കുറൈഷ് എന്ന ഹൊസൂട്ടന്‍

അമേരിക്കയിലെ ഒരു ഫുട്ബോള്‍ ക്ലബില്‍ കളിക്കുന്ന ഹൊസൂ അവിടുത്തെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കൊച്ചിയിലെത്തുന്ന കാണികളുടെ എണ്ണം പറഞ്ഞ്  അങ്കറെ ഞെട്ടിച്ചത്. ഇന്ത്യയിലെ തന്‍റെ ടീമായ ബ്ലാസ്‌റ്റേഴ്‌സിന്റെ ഒരോ മത്സരവും കാണാന്‍ എണ്‍പത്തിയയ്യാരിത്തിലധികം കാണികള്‍ എത്തുമെന്നാണ് ഹോസു അവകാശപ്പെട്ടത്. കാണികളുടെ കണക്ക് കേട്ട അവതാരക അക്കാര്യം എടുത്തെത്തെടുത്ത് പറഞ്ഞ് തന്‍റെ ആശ്ചര്യം രേഖപ്പെടുത്തുകയായിരുന്നു.

  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

അമേരിക്ക  കൂടാതെ ഫിന്‍ലന്‍ഡ്, ഇറ്റലി, പോണ്ടണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ പന്ത് തട്ടിയിട്ടുളള തനിക്ക് ഇന്ത്യ തന്ന അനുഭവം ഒരിക്കലും മറക്കാനാകില്ലെന്നും അവിടത്തെ കാണികളും ആരാധകരും തന്നെ സ്‌നേഹം കൊണ്ട് പൊതിയുകയാണെന്നും ഹോസു സൂചിപ്പിക്കുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിനായി കഴിഞ്ഞ രണ്ട് സീസണിലും ബൂട്ടണിഞ്ഞ താരമാണ് ഹോസു പ്രിറ്റോ. ബ്ലാസ്റ്റേഴ്സിനായി 25 മത്സരങ്ങള്‍ കളിച്ച ഹോസു ഒരു ഗോള്‍ നേടുകയും ആറു ഗോളിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. കഠിനാധ്വാനിയായ ഈ കളിക്കാരന്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരവുമായിരുന്നു കഴിഞ്ഞ രണ്ട് സീസണുകളിലും.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
[masterslider id="10"]

Related posts