ബെംഗളൂരു ∙ കുടുംബ ബജറ്റ് താളംതെറ്റിച്ച് സവാളവില 50 രൂപയോടടുക്കുന്നു. വലുപ്പവും ഗുണമേന്മയും അനുസരിരിച്ചു 38-48 രൂപയാണു ബെംഗളൂരുവിൽ സവാളയുടെ ഇപ്പോഴത്തെ ചില്ലറവില. രണ്ടാഴ്ചയ്ക്കിടെ കൂടിയതു 30 രൂപയോളംസർക്കാരിന്റെ ഹോപ്കോംസ് കടകളിൽ ഇന്നലെ 43 രൂപയ്ക്കാണു വിറ്റത്. കർണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ ഉൽപാദനം കുറഞ്ഞതും പുണെയിൽ വില കുത്തനെ ഉയർന്നതും ബെംഗളൂരുവിലേക്കുള്ള സവാളവരവിനെ സാരമായി ബാധിച്ചു. വെള്ളപ്പൊക്കം മൂലം വിള നശിച്ചതിനാൽ ഗുജറാത്തിലേക്കു മഹാരാഷ്ട്രയിൽനിന്നു സവാള കയറ്റുമതി കൂടിയതാണു പുണെയിൽ വില ഉയരാൻ കാരണം. ഇതിനെല്ലാം പുറമേ ഗണേശോത്സവം, മഹാനവമി തുടങ്ങിയ ആഘോഷങ്ങൾ…
Read MoreMonth: August 2017
പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന് രണ്ടു യുവാക്കളെ യശ്വന്തപുര പൊലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരു∙ പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന് രണ്ടു യുവാക്കളെ യശ്വന്തപുര പൊലീസ് അറസ്റ്റ് ചെയ്തു. ഫയാസ് (30), സൂബൈർ ഖാൻ (27) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന സുൽത്താനു (20) വേണ്ടി അന്വേഷണം വ്യാപിപ്പിച്ചതായി ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ ടി.സുനിൽകുമാർ പറഞ്ഞു. ചിത്രദുർഗയിലെ ചെല്ലക്കെരെയിൽ നിന്ന് ബന്ധുവീട് സന്ദർശിച്ച ശേഷം വ്യാഴാഴ്ച ഉച്ചയോടെ യശ്വന്തപുര റെയിൽവേ സ്റ്റേഷനിലേക്കു പോകാൻ എത്തിയതായിരുന്നു യുവതി. ബന്ധു രാജുവും കൂടെയുണ്ടായിരുന്നു. ഇവർക്ക് റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി പറഞ്ഞു കൊടുക്കാനെന്ന വ്യാജേന ഫയാസും സൂബൈറും ചേർന്ന് രാജുവിനെ മാറ്റി നിർത്തി…
Read Moreരാജ്യത്ത് കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർധിച്ചു വരുന്നത് തടയാൻ നിയമങ്ങൾ കർശനമാക്കണമെന്ന് കർണാടക ബാലാവകാശ സമിതി ചെയർപഴ്സൻ
ബെംഗളൂരു ∙ രാജ്യത്ത് കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർധിച്ചു വരുന്നത് തടയാൻ നിയമങ്ങൾ കർശനമാക്കണമെന്ന് കർണാടക ബാലാവകാശ സമിതി ചെയർപഴ്സൻ ഡോ. കൃപ അമർ അൽവ. പല പീഡനങ്ങളും പുറത്തറിയാത്തത് കാരണം കുറ്റവാളികൾ രക്ഷപ്പെടുകയാണ്. ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ മാത്രമേ ഇത് മാറ്റാനാകൂ. ഡോൺ ബോസ്കോയുടേയും വേൾഡ് വിഷന്റേയും നേതൃത്വത്തിൽ സംഘടിപ്പിച്ച ബാലാവകാശ സംരക്ഷണ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കൃപ അമർ. ബോസ്കോ ഡയറക്ടർ ഫാ. തോമസ് മാത്യു, വേൾഡ് വിഷൻ സീനിയർ മാനേജർ മത്തായി കുട്ടി എന്നിവർ പങ്കെടുത്തു.
Read Moreതമിഴ്നാടിനു കാവേരി വെള്ളം വിട്ടുകൊടുക്കാതിരിക്കാൻ കഴിയില്ല
മൈസൂരു : കാവേരി നദീജല പ്രശ്നം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കേ തമിഴ്നാടിനു വെള്ളം വിട്ടുകൊടുക്കാതിരിക്കാൻ കഴിയില്ലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ. കാവേരിയുടെ നാല് അണക്കെട്ടുകളിലായി 45 ടിഎംസി അടി വെള്ളമാണുള്ളത്. ഇതിൽ 12 ടിഎംസി അടി ജലമാണു തമിഴ്നാടിന് ഈ വർഷകാലത്തു നൽകിയത്. വെള്ളം വിട്ടുകൊടുക്കാതിരുന്നാൽ കടുത്ത കോടതിയലക്ഷ്യമാകുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. സെക്കൻഡിൽ 2000 ക്യൂബിക് അടി വീതം വെള്ളം തമിഴ്നാടിനു വിട്ടുകൊടുക്കാനാണു സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. കെആർഎസ്, ഹേമാവതി, ഹാരംഗി, കബനി അണക്കെട്ടുകളിലേക്ക് ഒഴുക്കു കൂടിയ സാഹചര്യത്തിലാണ് ഇന്നലെ മുതൽ കാവേരി തടത്തിലെ കർഷകർക്കു…
Read Moreഅംബാനിയുടെ ന്യൂസ് 18 ല്‍ തൊഴില്‍ പീഡനം;മാധ്യമ പ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചു;സനീഷ് ഇളയിടത്,രാജീവ് ദേവരാജ്,ലല്ലു ശശിധരന്‍ പിള്ള എന്നിവര്‍ കുടുങ്ങിയേക്കും.
തിരുവനന്തപുരം: ആത്മഹത്യയ്ക്ക് ശ്രമിച്ച മാധ്യമ പ്രവർത്തകയുടെ മൊഴി രേഖപ്പെടുത്തിയത് വഞ്ചിയൂർ പൊലീസാണ്. എന്നാൽ കേസ് തുമ്പ സ്റ്റേഷന് കൈമാറി. സംഭവം നടന്നത് തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. അതുകൊണ്ടാണ് കൈമാറ്റം. നിലവിൽ ആത്മഹത്യാ പ്രേരണക്കുറ്റവും സംഘം ചേർന്ന് ആക്രമിക്കലുമാണ് ചുമത്തിയിരിക്കുന്ന വകുപ്പുകൾ. എന്നാൽ യുവതിയുടെ മൊഴിയിൽ സ്ത്രീകളെ അപമാനിക്കൽ എന്ന കുറ്റവും നിറയുന്നുണ്ട്. ഈ വകുപ്പ് കൂടി ചേർത്് കേസെടുക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കേണ്ടി വരും. ചാനൽ മേധാവിയായ രാജീവ് ദേവരാജ് കേസിൽ പ്രതിയാകുമെന്ന് ഉറപ്പാണ്. സനീഷിനെതിരെ ദളിത്…
Read Moreനടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത വെള്ളിയഴ്ച്ചത്തേക്ക് മാറ്റി.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കുന്ന വാദങ്ങളുമായാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ ഒരു തവണ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. മുഖ്യപ്രതി സുനില്‍കുമാര്‍ ജയിലില്‍ നിന്ന് തനിക്ക് അയച്ച കത്ത് ലഭിച്ചപ്പോള്‍ തന്നെ ഡി.ജി.പിയ്ക്ക് വാട്സ്അപ് വഴി കൈമാറിയെന്ന് ജാമ്യാപേക്ഷയില്‍ ദിലീപ് പറയുന്നു. രണ്ട് ദിവസത്തിനകം രേഖാമൂലം പരാതിയും നല്‍കി. കത്ത് കിട്ടി ഇരുപത് ദിവസം കഴിഞ്ഞാണ് പരാതി കൈമാറിയതെന്ന അന്വേഷണ സംഘത്തിന്റെ വാദത്തെയാണ് ദിലീപ് ചോദ്യം ചെയ്യുന്നത്. ഇതൊടൊപ്പം…
Read Moreഒന്നരക്കിലോ ആഭരണങ്ങളും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകെട്ടും കാണിക്കയിട്ട് ബിഡിഎ കരാറുകാരൻ.
ബെംഗളൂരു ∙ 73 ലക്ഷം രൂപയുടെ നോട്ടുകെട്ടുകളും ഒന്നരക്കിലോ സ്വർണം, വെള്ളി ആഭരണങ്ങളും കാണിക്കയായി ബിഡിഎകരാറുകാരന്റെ വരമഹാലക്ഷ്മി പൂജ. 2000, 500, 100 രൂപയുടെ നോട്ടുകെട്ടുകളാണ് എച്ച്എസ്ആർ ലേഔട്ടിൽ താമസിക്കുന്ന കോൺട്രാക്ടർ സൂരി പൂജയ്ക്കായി സമർപ്പിച്ചത്. നോട്ടുകെട്ടിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ താൻ ഇത് അനധികൃതമായി സമ്പാദിച്ചതല്ലെന്ന വിശദീകരണവുമായി സൂരി രംഗത്തെത്തി. ഭൂമി കച്ചവടത്തിൽനിന്നു ലഭിച്ച പണമാണു ബാങ്കിൽനിന്നു പിൻവലിച്ചത്. ദേവിയുടെ പ്രീതിക്ക് വേണ്ടി നടത്തിയ പൂജ ഇപ്പോള്‍ ഇന്‍കം ടാക്സ് അധികാരികളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനു കാരണമായി എന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍.എന്നാല്‍ സൂരി…
Read Moreനഗരത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ ശ്രദ്ധിക്കുക;ബൈക്കില്‍ എത്തി മാല പൊട്ടിക്കുന്ന സംഘങ്ങള്‍ വീണ്ടും സജീവം;ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തത് നാല് കേസുകള്‍.
ബെംഗളൂരു : നീണ്ട ഇടവേളയ്ക്കുശേഷം ബെംഗളൂരുവിൽ ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘത്തിന്റെ വിളയാട്ടം.മണിക്കൂറുകൾക്കിടെ നാലു കേസുകൾ റിപ്പോർട്ട് ചെയ്തതോടെ പൊലീസ് പട്രോളിങ് ശക്തമാക്കി. ചന്ദ്ര ലേഔട്ടിലെ മാനസ നഗറിൽ ഗാർമെന്റ് ഫാക്ടറി ജീവനക്കാരി ഗൗരമ്മയുടെ (45) രണ്ടര പവനാണ് ബൈക്കിലെത്തിയവർ കവർന്നത്. ഇതിനു പിന്നാലെ ആർഎംസി ലേഔട്ടിൽ ജയലക്ഷ്മമ്മയുടെ ഏഴു പവനും ഗിദ്ദപ്പ ബ്ലോക്കിലെ സവിതയുടെ അഞ്ചര പവനും ഗിദ്ദപ്പ ബ്ലോക്കിലെ സവിതയുടെ അഞ്ചര പവനും രാജരാജേശ്വരി നഗറിൽ ശകുന്തളയുടെ എട്ടര പവൻ മാലയുമാണ് ബൈക്കിലെത്തിയവർ പൊട്ടിച്ചെടുത്തു കടന്നത്. തനിയെ സഞ്ചരിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് കവർച്ച നടത്തുന്ന സംഘത്തെ…
Read Moreമഡിവാളയിലും കെ ആർ മാർക്കെറ്റിലും പുലർച്ചെ വന്നിറങ്ങുന്നവർ സൂക്ഷിക്കുക;റേഡിയോ ടാക്സികളെയോ മറ്റ് വിശ്വസനീയമായ ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കുക; കവർച്ചക്കിരയാകുന്ന സംഭവങ്ങൾ തുടർക്കഥ.
ബംഗളുരു: പുലര്‍ച്ചെ നഗരത്തിലെത്തുന്നവര്‍ ബംഗളുരുവില്‍ കവര്‍ച്ചക്കിരയാവുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. സഹോദരന്റെ ചികില്‍സയ്ക്കായി ഇവിടെയെത്തിയ കോഴിക്കോട് സ്വദേശിയെ ഓട്ടോക്കാരുടെ സഹായത്തോടെയാണ് കവര്‍ച്ചാ സംഘം ആക്രമിച്ചത്. ആശുപത്രിയിലേക്ക് പോകണമെന്ന് പറഞ്ഞ ഇദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിക്ക് ഇടക്കുവെച്ചു കയറിയ രണ്ടുപേര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചികില്‍സാ ആവശ്യത്തിനുള്ള പണവും മൊബൈല്‍ ഫോണും കവര്‍ന്ന് ഇടുങ്ങിയ റോഡില്‍ ഇറക്കിവിടുകയും ചെയ്തു. മറ്റൊരു സംഭവം ഇങ്ങനെ. കലാസിപാളയത്ത് ബസ്സിറങ്ങി ടാക്സിക്കായി കാത്തുനിന്ന മലയാളി യുവാവിനെ ബൈക്കിലെത്തിയ സംഘം കത്തിക്കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണമാലയും മോതിരവും കവര്‍ന്നു. ജൂണ്‍ 29-നും മലയാളികളായ രണ്ടു യുവാക്കള്‍ കവര്‍ച്ചക്കാരുടെ…
Read Moreകർണാടക ചലനച്ചിത്ര അക്കാദമിയുടെ മലയാളം ചലച്ചിത്രമേള 11 മുതൽ 13 വരെ;പ്രവേശനം സൌജന്യം.
ബെംഗളൂരു∙ കർണാടക ചലനച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ മലയാളം ചലച്ചിത്രമേള 11 മുതൽ 13 വരെ വസന്തനഗർ മില്ലേഴ്സ് റോഡിലെ ചാമുണ്ഡേശ്വരി സ്റ്റുഡിയോയിൽ നടക്കും. ഉദ്ഘാടനം 11നു ഉച്ചകഴിഞ്ഞ് 2.30നു മന്ത്രി കെ.ജെ.ജോർജ് നിർവഹിക്കും. പ്രമുഖ സംവിധായകൻ ഗിരീഷ് കാസറവള്ളി, മലയാളി സംവിധായകരായ വിധു വിൻസെന്റ്, ദിലീഷ് പോത്തൻ, നടൻ വിനയ് ഫോർട്ട്, കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് സാരാ ഗോവിന്ദ് എന്നിവർ പങ്കെടുക്കും. തുടർന്ന് വിധു വിൻസെന്റ് സംവിധാനം നിർവഹിച്ച ‘മാൻഹോളും’ വൈകിട്ട് അഞ്ചിനു ദിലീഷ് പോത്തന്റെ ‘മഹേഷിന്റെ പ്രതികാര’വും പ്രദർശിപ്പിക്കും. 12നു രാവിലെ 11നു സജി…
Read More