മഡിവാളയിലും കെ ആർ മാർക്കെറ്റിലും പുലർച്ചെ വന്നിറങ്ങുന്നവർ സൂക്ഷിക്കുക;റേഡിയോ ടാക്സികളെയോ മറ്റ് വിശ്വസനീയമായ ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കുക; കവർച്ചക്കിരയാകുന്ന സംഭവങ്ങൾ തുടർക്കഥ.

ബംഗളുരു: പുലര്‍ച്ചെ നഗരത്തിലെത്തുന്നവര്‍ ബംഗളുരുവില്‍ കവര്‍ച്ചക്കിരയാവുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. സഹോദരന്റെ ചികില്‍സയ്ക്കായി ഇവിടെയെത്തിയ കോഴിക്കോട് സ്വദേശിയെ ഓട്ടോക്കാരുടെ സഹായത്തോടെയാണ് കവര്‍ച്ചാ സംഘം ആക്രമിച്ചത്. ആശുപത്രിയിലേക്ക് പോകണമെന്ന് പറഞ്ഞ ഇദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിക്ക് ഇടക്കുവെച്ചു കയറിയ രണ്ടുപേര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചികില്‍സാ ആവശ്യത്തിനുള്ള പണവും മൊബൈല്‍ ഫോണും കവര്‍ന്ന് ഇടുങ്ങിയ റോഡില്‍ ഇറക്കിവിടുകയും ചെയ്തു. മറ്റൊരു സംഭവം ഇങ്ങനെ. കലാസിപാളയത്ത് ബസ്സിറങ്ങി ടാക്സിക്കായി കാത്തുനിന്ന മലയാളി യുവാവിനെ ബൈക്കിലെത്തിയ സംഘം കത്തിക്കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണമാലയും മോതിരവും കവര്‍ന്നു. ജൂണ്‍ 29-നും മലയാളികളായ രണ്ടു യുവാക്കള്‍ കവര്‍ച്ചക്കാരുടെ…

Read More

നമ്മ100 തുണയായി;കള്ളനെ പിൻതുടർന്ന് പിടിച്ച് പോലീസ്.

ബെംഗളുരു :കവർച്ചക്കാരുടെ അക്രമണത്തിനിരയായ കാബ് ഡ്രൈവർക്ക് സിറ്റി പോലീസിന്റെ നമ്മ 100 ഹെൽപ് ലൈൻ നമ്പർ തുണയായി. ഡ്രൈവറായ ഹരീഷിനെയാണ് തിങ്കളാഴ്ച രാത്രി കെങ്കേരിയിൽ നാലുപേർ അക്രമിച്ച് 5000 രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞത്. കൺട്രോൾ റൂമിൽ ലഭിച്ച പരാതിയെ തുടർന്ന് മിനിറ്റുകൾക്കകം പോലീസിന്റെ പെട്രോളിംഗ് വാഹനം പ്രതികളെ പിൻതുടർന്നു തടഞ്ഞു.മൂന്നു പേർ കടന്നു കളഞ്ഞെങ്കിലും ഒരാൾ പിടിയിലായി. പണം ഇയാളിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു, വിളിച്ചാൽ 15 സെക്കന്റിനുള്ളിൽ മറുപടിയും ‌ 15 മിനിറ്റിനകം പോലീസ് സഹായവും എത്തിക്കുന്നതാണ് ബെംഗളുരു സിറ്റി പോലീസിന്റെ…

Read More
Click Here to Follow Us